Image

നഷ്‌ടപരിഹാരം നല്‍കിയില്ല; മോഡി സര്‍ക്കാറിന്‌ കോടതിയലക്ഷ്യ നോട്ടീസ്‌

Published on 15 February, 2012
നഷ്‌ടപരിഹാരം നല്‍കിയില്ല; മോഡി സര്‍ക്കാറിന്‌ കോടതിയലക്ഷ്യ നോട്ടീസ്‌
അഹമദാബാദ്‌: വംശീയ കലാപത്തിന്‌ ഇരയായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരില്‍ രേന്ദ്രമോഡി സര്‍ക്കാറിന്‌ കോടതിയലക്ഷ്യ നോട്ടീസ്‌ അയച്ചു. 2002ലെ വംശീയ കലാപത്തിന്റെ ഇരകള്‍ക്ക്‌ നഷ്ട പരിഹാരം നല്‍കണമെന്ന്‌ കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിട്ടിരുന്നു.കലാപ സമയത്ത്‌ കടകള്‍ നശിപ്പിക്കപ്പെട്ട 56 പേര്‍ക്കാണ്‌ നഷ്‌ടപരിഹാരം നല്‍കാതിരുന്നത്‌.

കലാപത്തില്‍ കേടുപാടുകള്‍ സംഭവിച്ച 600ഓളം മതസ്ഥാപനങ്ങള്‍ നവീകരിക്കാന്‍ ഫണ്ട്‌ നല്‍കണമെന്ന്‌ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക