ദോഹ. പ്രഥമ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഖത്തര്‍ ഒളിമ്പിക് കമ്മറ്റിയുടെ സഹകരണത്തോടെ ഹെല്‍ത്തി പീപ്പിള്‍ ഹെല്‍ത്തി നേഷന്‍ എന്ന ബാനറില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു.
ദേശീയ കായിക ദിനമായ ഫെബ്രുവരി 14ന് രാവിലെ 9.30ന് അല്‍വക്റ പേള്‍ റൗണ്ട്എബൗട്ടില്‍ നിന്ന് ആരംഭിച്ച് അബ്ദുള്‍ഗനി റൗണ്ട്എബൗട്ടില്‍ സമാപിക്കും. ഫോറം പ്രവര്‍ത്തകരുള്‍പ്പെടുന്ന പ്രവാസി ഇന്ത്യക്കാരും ഇതര രാഷ്ട്രങ്ങളിലെ പൗരന്മാരും അണിചേരുന്ന മാരത്തോണില്‍ എല്ലാ കായിക പ്രേമികള്‍ക്കും പങ്കുചേരാവുന്നതാണ്.
മാരത്തോണില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പതിന് പേള്‍ റൗണ്ട് എബൗട്ടില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.