Image

നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)

Published on 01 October, 2016
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
പഴ­ക്കുല, സോഡാ സര്‍ബത്ത്, നാര­ങ്ങാ­മി­ഠായി, സ്ത്രീ പര­മ്പ­ര­കള്‍ അട­ങ്ങിയ വാരി­ക­കള്‍... മല­യാ­ളിക്ക് ഗൃഹാ­തുര­ത്വം ഉണര്‍ത്തുന്ന പലതും നിറഞ്ഞ പഴയ ചായ­ക്ക­ട­യുടെ പശ്ചാ­ത്ത­ല­ത്തില്‍ കേര­ള­ത്തി­ലേക്ക് ടൂറി­സ്റ്റു­കളെ ആകര്‍ഷിച്ച് അടു­പ്പിക്കുക - കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതാം എഡി­ഷ­നില്‍ കണ്ട കൗതു­ക­ക്കാ­ഴ്ച­ക­ളില്‍ ഒന്നാ­യി­രുന്നു അത്.

കൊച്ചി വില്ലിം­ഗ്ടണ്‍ ഐലന്‍ഡിലെ സാമു­ദ്രിക കണ്‍വന്‍ഷന്‍ സെന്റ­റില്‍ അര­ങ്ങേ­റിയ മേള ഇന്ത്യ­യിലും വിദേ­ശ­ത്തു­മുള്ള ആയി­ര­ങ്ങളെ ആകര്‍ഷിച്ചു. ചൈന ഉള്‍പ്പെ­ടെ­യുള്ള പത്തു വിദേ­ശ­രാ­ജ്യ­ങ്ങള്‍ പുതു­തായി എത്തി എന്ന­താണ് ഇത്ത­വ­ണത്തെ മേള­യുടെ പ്രത്യേ­കത. കട­ലോ­ര­ത്തിനും കായ­ലോ­ര­ത്തിനും മല­മ­ട­ക്കു­കള്‍ക്കും പുറമേ കേര­ള­ത്തിന്റെ തന­തായ ആകര്‍ഷ­ണ­ങ്ങള്‍ എന്തൊ­ക്കെ­യെന്നു കണ്ട­റിഞ്ഞ് ഉന്മ­ത്ത­രായി അവര്‍ മട­ങ്ങി­പ്പോയി, ഇനിയും വരാന്‍വേണ്ടി.

ടൂറി­സത്തെ അനാ­കര്‍ഷ­ക­മാ­ക്കുന്ന കേര­ള­ത്തിന്റെ മദ്യം നയം പൊളി­ച്ചെ­ഴു­തു­മെന്ന പ്രതീ­ക്ഷയും ആഭ്യ­ന്തര ടൂറി­സ്റ്റു­ക­ളുടെ എണ്ണ­ത്തില്‍ കേരളം പിന്നോ­ക്കയും പോയ­തി­ലുള്ള ആശ­ങ്കയും പങ്കു­വ­ച്ചു­കൊ­ണ്ടാണ് ത്രിദിന മേളയ്ക്കു കൊടി­യി­റ­ങ്ങി­യത്. മദ്യ­നയം തിരു­ത്തി­ക്കു­റി­ക്കു­മെന്ന് മേള ഉദ്ഘാ­ടനം ചെയ്ത മുഖ്യ­മന്ത്രി പിണ­റായി വിജ­യനും ടൂറിസം മന്ത്രി എ.സി. മൊയ്തീനും സൂചി­പ്പി­ക്കു­കയും ചെയ്തു.

മദ്യ­നയം മാറ്റി­യി­ല്ലെ­ങ്കില്‍ കണ്‍വന്‍ഷ­നു­കളും കോണ്‍ഫ­റന്‍സു­കളും ഗോവ­യി­ലേക്കും ബംഗ­ളൂ­രു­വി­ലേക്കും ശ്രീല­ങ്ക­യി­ലേക്കും പോകു­മെന്ന് കെ.റ്റി.എം അധ്യ­ക്ഷന്‍ ഏബ്രഹാം ജോര്‍ജും ടൂറിസം രംഗത്ത് പയ­റ്റി­ത്തെ­ളിഞ്ഞ സി.ജി.എച്ച.് എര്‍ത്ത് അധ്യ­ക്ഷന്‍ ജോസ് ഡൊമി­നിക്കും മുന്ന­റി­യിപ്പു നല്‍കി. കെ.റ്റി.എം-ന്റെ കോര്‍പ­റേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ­ബി­ലിറ്റി കമ്മി­റ്റി­യുടെ അധ്യ­ക്ഷന്‍കൂ­ടി­യാണു ജോസ്.

കേര­ള­ത്തിന്റെ ടൂറിസം വളര്‍ച്ചാ­നി­രക്ക് 15ല്‍നിന്ന് അഞ്ചു ശത­മാ­ന­മായി ഇടി­യാന്‍ മദ്യ­നയം ഇട­യാ­ക്കി­യി­ട്ടു­ണ്ടെ­ന്നാണ് കെ.റ്റി.എം ഭാര­വാ­ഹി­ക­ളുടെ പരാതി. അവര്‍ ഈ വിഷയം സര്‍ക്കാ­രു­മായി വിശ­ദ­മായി ചര്‍ച്ച ചെയ്യു­കയും അടി­യ­ന്തര നട­പ­ടി­കള്‍ ആവ­ശ്യ­പ്പെ­ടു­കയും ചെയ്തു.

കേര­ള­ത്തിനു പ്രതീക്ഷ നല്‍കുന്ന ഒന്ന് കേന്ദ്ര ഉപ­രി­തല ഗതാ­ഗ­ത­മന്ത്രി നിതിന്‍ ഗാഡ്കരി അടു­ത്ത­കാ­ലത്ത് അമേ­രി­ക്ക­യില്‍ പസ­ഫിക് കോസ്റ്റല്‍ ഹൈവേ­യി­ലുടെ നട­ത്തിയ ഒരു പര്യ­ട­ന­മാണ്. ടൂറിസം വിക­സ­ന­ത്തിന് അത്യ­ധികം സഹാ­യ­ക­മായ ഈ ഹൈവേ­യുടെ മാതൃ­ക­യില്‍ കേര­ള­ത്തിലെ 500 കിലോ­മീ­റ്റ­റി­ല­ധികം വരുന്ന കട­ലോ­രത്ത് വന്‍ പാത വിക­സി­പ്പി­ച്ചെ­ടു­ക്ക­ണ­മെന്ന് അദ്ദേഹം നിര്‍ദേ­ശിച്ചു. അതി­നുള്ള പദ്ധതി ഉട­നടി സമര്‍പ്പി­ക്കാന്‍ അദ്ദേഹം ആവ­ശ്യ­പ്പെ­ടു­കയും ചെയ്തു. കേര­ള­ത്തിലെ മല­യോ­ര­പാ­തയ്ക്കും ഹില്‍ ഹൈവേ­യ്ക്കു­മായി 10,000 കോടി രൂപ­യുടെ ധന­നി­ക്ഷേപം അനു­വ­ദി­ക്കു­ന്ന­താ­ണെന്ന് ധന­മന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാ­പി­ച്ചി­ട്ടുണ്ട്.

വിദേ­ശി­ക­ളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ആഭ്യ­ന്തര ടൂറി­സ­ത്തിന്റെ കാര്യ­മെ­ടു­ത്താല്‍ കേരളം പിന്നി­ലേക്കു തള്ള­പ്പെട്ടു. കേന്ദ്ര ടൂറിസം വകു­പ്പിന്റെ കണ­ക്ക­നു­സ­രിച്ച് 2015ല്‍ 14.32 കോടി പേരാണ് ഇന്ത്യ­യുടെ ഇതര സംസ്ഥാ­ന­ങ്ങ­ളി­ലേക്ക് വിനോ­ദ­സ­ഞ്ചാരം നട­ത്തി­യത്. ഇത് 2014ലെ 12.38 കോടി­യേ­ക്കാള്‍ 11.63 ശത­മാനം കൂടു­ത­ലാ­യി­രുന്നു. എന്നാല്‍, ഈ കണ­ക്കെ­ടു­പ്പില്‍ ആദ്യത്തെ പത്തു സംസ്ഥാ­ന­ങ്ങ­ളില്‍ ഉള്‍പ്പെ­ടാന്‍ കേര­ള­ത്തിനു കഴി­ഞ്ഞില്ല. ഒന്നാം സ്ഥാനം തമി­ഴ്‌നാ­ടിനും രണ്ടാം സ്ഥാനം ഉത്തര്‍പ്ര­ദേ­ശിനും മൂന്നാം സ്ഥാനം ആന്ധ്ര­പ്ര­ദേ­ശിനും ലഭിച്ചു.

അതേ­സ­മയം, ഓണവും ബക്രീദും ഒന്നിച്ചു വന്ന­തു­മൂലം കേര­ള­ത്തിലെ കായ­ലോര ടൂറി­സ­ത്തിന് ഇക്കൊല്ലം ഓണ­ക്കൊ­യ്ത്താ­യി­രുന്നു. ആല­പ്പുഴ കേന്ദ്രീ­ക­രിച്ചു പ്രവര്‍ത്തി­ക്കുന്ന എണ്ണൂ­റോളം ഹൗസ് ബോട്ടു­കള്‍ക്ക് നിന്നു­തി­രി­യാന്‍ ഇട­മി­ല്ലാ­തായി. ഉത്ത­രേ­ന്ത്യ­യില്‍നിന്നും വിദേ­ശ­ത്തു­നിന്നും പതി­നാ­യി­ര­ക്ക­ണ­ക്കിനു സഞ്ചാ­രി­ക­ളാണ് ഹൗസ്‌ബോ­ട്ടു­കള്‍ തേടി­യെ­ത്തി­യത്. ഈ നൗക­കള്‍ കുറ­ഞ്ഞത് 15 കോടി രൂപ­യു­ടെ­യെ­ങ്കിലും വരു­മാ­ന­മു­ണ്ടാ­ക്കി­യെ­ന്നാണു വിശ്വാസം.

മുപ്പത്-അന്‍പത് സംഘ­ങ്ങ­ളായി എത്തി­യ­വ­രാ­യി­രുന്നു ഈ സഞ്ചാ­രി­ക­ളില്‍ അധി­കവും. പകല്‍ യാത്രയ്ക്ക് ആളൊ­ന്നിന് ആയിരം രൂപ വരെ ചാര്‍ജ് ചെയ്തു. മുപ്പതു പേരുള്ള ഒരു സംഘം അങ്ങനെ ഒരു പക­ലിന് 30,000 രൂപ ചെല­വ­ഴി­ക്കേ­ണ്ടി­വന്നു. രാത്രി­യാ­ത്രയ്ക്ക് രണ്ടു മുറി­ക­ളുള്ള ഒരു ഹൗസ്‌ബോ­ട്ടിന് 20,000 രൂപ­യാ­യി­രുന്നു ചാര്‍ജ്. സീസ­ണില്‍ ബോട്ടിലെ തൊഴി­ലാ­ളി­കള്‍ക്കും ക്ഷാമ­മായി. അവ­രെ­ത്തേടി ഉട­മ­കള്‍ നെട്ടോട്ടം നട­ത്തേ­ണ്ടി­വന്നു. ഒരാള്‍ക്ക് 1500-2000 രൂപ വരെ ദിവ­സ­ക്കൂലി ലഭിച്ചു.

കാശ്മീ­രിലെ സംഘര്‍ഷം മൂലം കേര­ള­ത്തിലെ ഹൗസ്‌ബോ­ട്ടു­കള്‍ക്കു­വേ­ണ്ടി­യുള്ള സഞ്ചാ­രി­ക­ളുടെ പ്രവാഹം ഇനിയും വര്‍ധി­ക്കു­മെ­ന്നാണ് ബോട്ടു­ട­മ­ക­ളുടെ പ്രതീക്ഷ.

വില്ലിം­ഗ്ടണ്‍ ഐലന്‍ഡിലെ കണ്‍വന്‍ഷന്‍ സെന്റ­റില്‍ സമാ­പിച്ച കേരള ട്രാവല്‍ മാര്‍ട്ടിന് ജപ്പാന്‍, ചൈന, ചിലി, ഗ്രീസ്, ഇറാന്‍, ദക്ഷി­ണ­കൊ­റിയ, സൗദി അറേബ്യ, മോക്‌സിക്കോ, ബോട്‌സ്വാന, ജോര്‍ജിയ എന്നീ രാജ്യ­ങ്ങ­ളില്‍നിന്ന് ആദ്യ­മായി സന്ദര്‍ശ­ക­രെത്തി. ആകെ 57 രാജ്യ­ങ്ങ­ളുടെ 570 പ്രതി­നി­ധി­കള്‍ കെ.റ്റി.എം സന്ദര്‍ശിച്ചു. സംസ്ഥാ­നത്തെ ടൂറിസം ഓപ്പ­റേ­റ്റര്‍മാ­രുടെ 1304 പ്രതി­നി­ധി­കളും ഇത്ത­വണ സ്റ്റാളു­കള്‍ ഒരു­ക്കി­യി­രുന്നു.

ടൂറിസം പ്രമോ­ഷ­നിലും കേരളം ശ്രദ്ധേ­യ­മായി. ജക്കാര്‍ത്ത­യിലെ ഇന്തോ­നേ­ഷ്യന്‍ കണ്‍വന്‍ഷന്‍ സെന്റ­റില്‍ നടന്ന പാറ്റാ (പസ­ഫിക് ഏഷ്യാ ട്രാവല്‍ അസോ­സി­യേ­ഷന്‍) സമ്മേ­ള­ന­ത്തില്‍വച്ച് കേര­ള­ത്തി­നുള്ള രണ്ടു സുവര്‍ണ പുര­സ്കാ­ര­ങ്ങള്‍ ടൂറിസം ഡയ­റ­ക്ടര്‍ യു.വി. ജോസ് ഏറ്റു­വാ­ങ്ങി­യത് കേര­ള­ത്തിന് അഭി­മാനം നല്‍കുന്നു.

നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
കൊച്ചിലെ കേരള ട്രാവല്‍ മാര്‍ട്ടില്‍ നാടന്‍ ചായ­ക്ക­ട­
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
കേരളം മാതൃ­ക­യാ­ക്കുന്ന പസ­ഫിക് കോസ്റ്റല്‍ ഹൈവേ.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
വയ­നാ­ട്ടിലെ പ്ലാന്റേ­ഷന്‍ ഹോംസ്റ്റേ കോഫി കൗണ്ടിക്ക് പുതിയ പേര് - "ടര്‍മെ­റിക്ക'. രഞ്ജിനി, രാജ­ഗോ­പാല്‍, ജോസ് ഡൊമി­നിക്.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
ഉദ്ഘാ­ടനം: മുഖ്യ­മന്ത്രി പിണ­റായി വിജ­യനും ടൂറിസം മന്ത്രി എ.സി. മൊയ്തീനും.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
ടൂറിസം ഹാര്‍ഡ് സെല്‍.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
കേര­ള­ ടൂറിസത്തിന്റെ തന­തായ മുഖ­മു­ദ്രകള്‍.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
സ്‌പൈസ് റൂട്ട് പ്രമോ­ഷന്‍.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
ട്രാവല്‍ മാര്‍ട്ടിലെ തിരക്ക്.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
ആനയും അമ്പാ­രിയും: ഒരു കെ.റ്റി.എം സ്റ്റാള്‍.
നാടന്‍ ചായ­ക്ക­ട കേര­ള­ത്തിന്റെ മറ്റൊരു ടൂറിസം പ്രൊഡക്റ്റ്; അമേ­രി­ക്ക­യിലെ പസ­ഫിക് കട­ലോര പാത മാതൃ­ക­യാക്കും (കുര്യന്‍ പാമ്പാടി)
കേരള ടൂറി­സ­ത്തിന്റെ സമ്മാ­നാര്‍ഹ­മായ പോസ്റ്റര്‍.
Join WhatsApp News
Ponmelil Abraham 2016-10-01 09:18:00
A step in right direction if implemented as announced.
മണിയൻ ഈച്ച 2016-10-01 13:21:26
കേരളത്തിലെ മാലിന്യ കൂമ്പാരങ്ങളുടെ അടൂത്ത് തട്ടുകട തുടങ്ങണം. തിന്നു കഴിഞ്ഞാൽ ഉടനെ ഇല അങ്ങോട്ട് വലിച്ചെറിയാമല്ലോ. പിന്നെ ചീഞ്ഞ ഇറച്ചി വളിച്ച ദോശ,  ഇതെല്ലാം അവിടെയിട്ടാൽ ഞങ്ങൾ ഈച്ചകൾക്കും ഞങ്ങളുടെ മുന്നണിയിലുള്ള കൊതുക് പാറ്റ പുഴു തുടങ്ങിയവർക്കും വളരെ പ്രയോചനം ചെയ്യും എന്തായാലും ഇതൊരു നല്ല വാർത്ത
sch.cat 2016-10-01 12:30:20
അമേരിക്കയിലെ  എല്ലാ  ഗ്രാമത്തിലും തട്ടുകട  തുടങ്ങണം .
ഫോമ, ഫോക്കാന, ലാന, മാമ , പ്രസ്‌ ക്ലബ്‌ , chamber ഓഫ് കോമ്മെര്‍സ് , പള്ളിക്കാര്‍, നായര്‍ , ഹിന്ദു 
എല്ലാവരും സൊന്തം  തട്ടുകട  തുടങ്ങി  അടി നടത്തണം 
മാഫിയ വന്നു അടിച്ചു പൊളിക്കും വരെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക