ഇന്ത്യ തിരിച്ചടിക്കുമ്പോള്‍ സര്‍വ്വ ശക്തനാകുന്ന മോദി (ജയമോഹനന്‍ എം)
AMERICA
29-Sep-2016
AMERICA
29-Sep-2016

ലോകം മുഴുവന്‍ കാശ്മീരിനെ ശ്രദ്ധിച്ച, ശ്രദ്ധിക്കുന്ന മണിക്കൂറുകളാണ്
കടന്നു പോകുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന പാകിസ്ഥാന്റെ പ്രകോപനത്തിന്
ആദ്യമായി എല്‍.ഒ.സി മറികടന്ന് ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ലോകം മുഴുവന്‍
ഒന്ന് അമ്പരന്നിരിക്കണം. കാരണം അതിര്‍ത്തി കടന്ന് ഇത്രയും വലിയൊരു
തിരിച്ചടിക്ക് ഇന്ത്യ മുതിരുമെന്ന് നമ്മുടെ രാജ്യത്തെ നയതന്ത്ര വിദഗ്ധരോ
വിദേശ രാജ്യങ്ങളോ കാര്യമായി പ്രതിക്ഷിച്ചിരുന്നില്ല. ഉറിയില്‍
ധീരജവാന്‍മാരുടെ രക്തസാക്ഷിത്വത്തിന് തിരച്ചടിക്കുമെന്ന് പറഞ്ഞപ്പോഴും
ഇത്രയും വേഗമുണ്ടാകുമെന്ന് കരുതിയിരുന്നുമില്ല. എന്നാല്‍ അത് സംഭവിച്ചു.
പാക് അധിനിവേശ കാശ്മീരിലേക്ക് കടന്നു കയറി ഇന്ത്യന്‍ ജവാന്‍മാര്‍
പാകിസ്ഥാന് തക്കതായ മറുപടി നല്‍കി. അവര്‍ എളുപ്പം മറന്നു പോകാന്‍ യാതൊരു
സാധ്യതയുമില്ലാത്ത മറുപടി.
റിട്ടയേര്‍ഡ് മേജര്‍ ജേക്കബ് കോശിയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഇത് ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്'. ഏറെക്കാലമായി അനുഭവിച്ച വന്ന തീവ്രവാദത്തിന്റെ പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി. ഇത്തരത്തിലൊന്നിന് രാജ്യം എത്രയോ കാലമായി കാത്തിരിക്കുന്നു. കാരണം ഓരോ തീവ്രവാദി അക്രമണവും ഇന്ത്യയുടെ അഭിമാനത്തെയായിരുന്നു തകര്‍ത്തു കൊണ്ടിരുന്നത്. ഇന്ത്യന്‍ ജനതയുടെയും സൈന്യത്തിന്റെയും ആത്മാഭിമാനമാണ് നാല് മണിക്കൂറുകള്‍ കൊണ്ട് പാക് അധിനീവേശ കാശ്മീരിലേക്ക് പാരച്ചൂട്ടുകളില്‍ പറന്നിറങ്ങിയ ധീരജാവന്‍മാര്‍ തിരിച്ചുകൊണ്ടു വന്നത്.

കഴിഞ്ഞ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിന്റെ ഭരണകാലത്ത് അതിര്‍ത്തി കടന്ന്
തീവ്രവാദം ഇന്ത്യയില്‍ ചോരയൊഴുക്കുമ്പോഴെല്ലാം അന്നത്തെ
കേന്ദ്രഗവണ്‍മെന്റിനെ കണക്കറ്റ് ശകാരിച്ചിരുന്നു നരേന്ദ്രമോദി. പാകിസ്ഥാന്
തക്കതായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ല എന്നായിരുന്നു
മോദിയുടെ വിമര്‍ശനം. പിന്നീട് മോദി അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം
മോദിയുടെ തന്നെ കഴിഞ്ഞ കാല പ്രസ്താവനകളെ ഉയര്‍ത്തിക്കാട്ടി തിരിച്ചു
പരിഹസിച്ചിരുന്നു. പത്താന്‍കോട്ടിലും ഉറിയിലുമെല്ലാം ഭീകരാക്രമണം
നടക്കുമ്പോള്‍ നരേന്ദ്രമോദിയോട് എന്താണ് നിങ്ങളിപ്പോള്‍ മിടുക്ക്
കാണിക്കാത്തത് എന്നായിരുന്നു ചോദ്യം. മോദിയെ പരിഹസിക്കാന്‍ ഇടതുപക്ഷവും
കോണ്‍ഗ്രസും മത്സരിക്കുകയായിരുന്നു. മോദിയിങ്ങനെ വിദേശ യാത്രയും നടത്തി
നടക്കുകയാണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
എന്നാല്‍ ഉറി സംഭവത്തിനു ശേഷം മോദി സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം 'മനോഹരം' എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. പഴുതുകളെല്ലാം അടച്ച് ഗംഭീരമാക്കിയ പ്രവര്‍ത്തനങ്ങള്‍. നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയും പാകിസ്ഥാനെ ഒരു ഭീകരരാജ്യമാക്കി ലോകത്തിന് മുമ്പില്‍ ഉയര്‍ത്തികാട്ടുകയും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചടിച്ച്, അതും അതിര്‍ത്ത് കടന്ന് തിരിച്ചടിച്ച് മറുപടി നല്‍കുകയും, അതിന് സകലരാഷ്ട്രീയ കക്ഷികളെയും ഒന്നിപ്പിക്കുകയും രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുകയും ചെയ്ത മോദിയന്‍ ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു തെമ്മാടി രാഷ്ട്രമായ പാകിസ്ഥാന്റെ ചീട്ട് കീറിയിരിക്കുന്ന നരേന്ദ്രമോദി. ഇതാണ് ഞങ്ങളുടെ മോദിയന്‍ ശൈലിയുടെ മികവ് എന്ന് ഇനി ബിജെപിക്കാര്‍ക്ക് ധൈര്യമായി അഭിമാനിക്കാം, ചാനല്‍ ചര്‍ച്ചകളില്‍ മിന്നി തിളങ്ങാം.
രണ്ടുമാസം മുമ്പു മുതല്‍ കൃത്യമായി പറഞ്ഞാല്‍ കാശ്മീരില്‍ തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെ അതിര്‍ത്തിയില്‍ ഏറെ അസ്വസ്ഥതകള്‍ തലപൊക്കിയിരുന്നു. സൈന്യത്തിനെതിരെ കാശ്മീരിലെ ഒരു വിഭാഗം ജനതയുടെ രോഷം പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. വിഘടനവാദി നേതാക്കള്‍ക്ക് കൂടുതല്‍ ശക്തിയും കൈവന്നിരുന്നു. എന്നാല്‍ കാശ്മീരിലെ വിഘടനവാദി നേതാക്കളെ മുഖവിലയ്‌ക്കെടുക്കാത്ത നടപടിയായിരുന്നു മോദിയുടേത്. കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും അതില്‍ നിന്ന് പിന്മാറി ഒരു ചര്‍ച്ചയുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തു പറഞ്ഞു. അതോടെ രണ്ടു മാസം പിന്നിടുന്ന കര്‍ഫ്യുവും പ്രതിസന്ധികളുമായിരുന്നു കാശ്മീരില്‍.
ഇതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയെത്തുന്ന തീവ്രവാദം ഇരട്ടിച്ചു. സാഹചര്യം മുതലെടുക്കാന്‍ പാക് പിന്തുണയോടെ നടന്ന ഭീകരവാദമായിരുന്നു ഇത്. ഇതോടെയാണ് മോദി മുമ്പുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യാത്ത പുതിയ തന്ത്രത്തിലേക്ക് കടന്നത്. ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ എടുത്തു പറഞ്ഞ് പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങളെ മോദി ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പിലേക്ക് വലിച്ചിട്ടു. ഇതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. തുടര്‍ന്ന് തീവ്രവാദ അക്രമണത്തിലേക്ക് വീണ്ടും കാര്യങ്ങള്‍ വഴിമാറി.
അവസാനം അത് ഉറി അക്രമണത്തില്‍ എത്തി. എന്നാല്‍ ഉറി സംഭവത്തോടെ പാകിസ്ഥാനെ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഒറ്റപ്പെടുത്തുകയായിരുന്നു ഇന്ത്യയുടെ അടുത്ത നീക്കം. അവസാനം തിരിച്ചടിച്ചപ്പോള്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധിക്ക് ശേഷം ഏറ്റവും ശക്തനായ ഭരണാധികാരി എന്ന സവിശേഷതയിലേക്ക് നരേന്ദ്രമോദി നടന്നു കയറുകയാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെ. വരാന്‍ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പാകിസ്ഥാന് നല്‍കിയ ശക്തമായ തിരിച്ചടി ബിജെപിക്ക് വോട്ടുകളായി മാറുമെന്ന് ഉറപ്പ്. തിരിച്ചടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മോദിക്ക് പിന്നില്‍ പിന്തുണയുമായി അണിനിരക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു മാജിക്ക്. എല്ലാവര്‍ക്കും മോദിയെ അഭിനന്ദിക്കാതെ തരമില്ല. ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയും മോദിയെന്ന സര്‍വ്വശക്തന്റെ വളര്‍ച്ചയും ഇവിടെ ത്വരിതപ്പെടുമെന്ന് ഉറപ്പ്. കാരണം ഒരു ജനതയുടെ അഭിമാനത്തെയാണ് ഇവിടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടെടുത്തിരിക്കുന്നത്.
പാകിസ്ഥാന് കൊടുത്ത തിരിച്ചടി ഇനിയൊരു യുദ്ധസമാന സാഹചര്യങ്ങളിലേക്ക് വളരാതെ നോക്കുവാനുള്ള പക്വതയും കേന്ദ്രസര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്. അക്രമണം അവസാനിപ്പിച്ചുവെന്നും ഇനി ഭീകരക്യാമ്പുകള്‍ തകര്‍ക്കുന്ന രീതി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൈന്യം പറയുന്നതിനെ പക്വതപരമായ നിലപാടായി തന്നെ കാണണം. ഈ നിലപാടില്‍ നിന്നുകൊണ്ട് പാകിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന നടപടിയാവണം ഇനിയും ഇന്ത്യ സ്വീകരിക്കേണ്ടത്. എന്നാല്‍ വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്നും തിരിച്ചടിക്കുമെന്ന് പറയാന്‍ ചങ്കൂറ്റമുള്ള പ്രധാന മന്ത്രി രാജ്യത്തിന്റെ അഭിമാനം തന്നെയാണ്. ആ അഭിമാനം ശത്രുവിന് ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

As Niccolò Machiavelli wrote: “History is written by the victors.” What I wrote was not nonsense. India would have been much better if Nehru was not India’s first prime minister. If we go back in time for about 70 years into the history of India, we will come across some daunting facts about free India’s history. In 1946, when it became clear that the independence of India was going to be a sure thing, an interim government was to be formed headed by the congress president. At that time, Maulana Abul Kalam Azad was the president of the National Congress. Due to ‘quit India movement” and Second World War, he remained as the president of the party since 1940. Azad was also interested in becoming the party president, as he too looked to become the prime minister. But Mahatma Gandhi told him unequivocally that he would not approve of a second term. Gandhi also made it clear to everybody that Nehru was his favorite choice for the party president’s position. The nominations were to be made by the 15 state/regional Congress committees. Even though Gandhi openly preferred Nehru to be the president, not a single Congress committee nominated Nehru’s name. But 12 out of 15 Congress committees nominated Sardar Vallah Bhai Patel. The rest did not nominate anybody’s name. So the clear majority voted for Patel. The rest is history. With Acharya J B Kripalini’s help, Gandhi tried to convince a few Congress working committee members to propose Nehru’s name for party president. Gandhi was fully aware that what he was trying to bring about was unjust. The question still remains. Why did he overlooked the overwhelming support for Sardar Vallah Bhai Patel? Why was he so captivated by Nehru? When Dr. Rajendra Prasad, India’s first president, heard about it he was saddened and remarked: “Gandhi had once again sacrificed his trusted lieutenant in favor of the ‘glamorous Nehru’.
After the independence of India, Sardar Vallah Bhai Patel played a more important role in unifying India than Nehru did. When Nehru flip flopped on the annexation of the Sate of Hydrabad from Nizam, it was Patel’s bold move that made it possible. Nehru is too timid to become a dictator. His creation of the non-aligned movement was a disaster to Indian economy. Nehru was a socialist. As we all know socialism is a failure. Time proved that Nehru’s ‘panchasheel’ and ‘India-China bhai bhai’ were total disasters. What we needed at the time of our independence was a down-to-earth prime minister like Mr. Modi. Unfortunately we had a utopian, idealistic prime minister. So for the next 45 years India suffered.