Image

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി പുറത്തെറിഞ്ഞു

Published on 18 September, 2016
ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി പുറത്തെറിഞ്ഞു
 വാരാണസി: കൂട്ടമാനഭംഗത്തിനിരയാക്കിയ യുവതിയെ ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് എറിഞ്ഞു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ കാജാ കുര്‍ദിലാണ് സംഭവം. പാലിഗഡ്-കുരാഹട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് സംഭവമുണ്്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ സ്ത്രീയുടെ കരച്ചില്‍കേട്ട് എത്തിയ സമീപവാസികളാണ് അര്‍ധനഗ്നമായ നിലയില്‍ യുവതിയെ കണെ്്ടത്തിയത്. തംസ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയ ഉടനായിരുന്നു ഇത്. ജോന്‍പൂരിലേക്കു പോകുകയായിരുന്ന തന്നെ രണ്്ടുപേര്‍ചേര്‍ന്നു മാനഭംഗപ്പെടുത്തിയതായി യുവതി നാട്ടുകാരോടു പറഞ്ഞു. തുടര്‍ന്ന് ബോധം നഷ്ടമായ യുവതിയെ നാട്ടുകാര്‍ സമീപത്തെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കാല്‍മുട്ട് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. 

പരിക്കേറ്റ് ആശുപ്രതിയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.  ട

Join WhatsApp News
Annamma philipose 2016-09-18 11:48:54
I really wonder where India headed to.Kashtam- kashtam-kashtam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക