Image

ഓണം മലയാള ഭാഷയുടെ താളം ­­ ഡോ.എം.വി പിള്ള

എബി മക്കപ്പുഴ Published on 18 September, 2016
ഓണം മലയാള ഭാഷയുടെ താളം ­­ ഡോ.എം.വി പിള്ള
ഡാളസ്: കേരളത്തിലും,ലോകത്തിലെ ഇതര രാജ്യങ്ങളിലും മലയാളികള്‍ ആഘോഷിക്കുന്ന ഓണം മലയാള ഭാഷയുടെ താളം ആണെന്ന് ഡോ.എം.വി പിള്ള അഭിപ്രായപ്പെട്ടു. ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട്,നല്കിയ ഓണ സന്ദേശത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കേരളത്തില്‍ ഇന്ന് ഓണാഘോഷത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയെണെന്നും, എന്നാല്‍ വിദേശത്തുള്ള പ്രവാസി മലയാളികള്‍ ഓണം അതിന്റേതായ അര്‍ത്ഥത്തില്‍ ആഘോഷിക്കുന്നതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

കേരളീയ വസ്ത്രം ധരിച്ചു, നെറ്റിയില്‍ ചന്ദന കുറിയും, സ്ത്രീകള്‍ മുല്ലപ്പൂ മാലയും മുടിയിലണിഞ്ഞു ഹാളിലെത്തിയ നൂറു കണക്കിന് ഡാളസിലെ മലയാളികളെ കണ്ടു കേരളീയ സംസ്കാരം വളര്‍ത്തി യെടുക്കുവാന്‍ ഇതുപോലെയുള്ള ആഘോഷങ്ങളിലൂടെ സാധ്യമാകട്ടെ എന്ന് ഡോക്ടര്‍ ആശംസിച്ചു.

Join WhatsApp News
വിദ്യാധരൻ 2016-09-19 03:59:38
നാനൂറ്റി ഒൻപത് കോടി 
രൂപേടെ കള്ളു കുടിച്ചു 
കേരളം "താളം" തെറ്റി 
ജനതകൾ ഒന്നായി ആടി
അങ്ങോട്ടും ഇങ്ങോട്ടും ആടി 
അടിമുടി നിന്നവർ ആടി.
നല്ലൊരു കുപ്പി കള്ള് 
ഇല്ലാതെ എന്തൊരു ഓണം?
മലയാളിയ്ക്കെന്തൊരു ഓണം 
ഓണത്തിനുണ്ടൊരു താളം 
കള്ളടിച്ചിട്ടുള്ള താളം 
അക്കരെയാണെന്നാലും 
ഇക്കരെയാണെന്നാലും 
കള്ളില്ലേൽ എന്തൊരു താളം? 
ഓണത്തിനെന്തൊരു താളം ?
മാവേലി ഒന്ന് പൊറുക്കൂ 
ഈ നാട് മുഴുവൻ മുടിഞ്ഞു 
കള്ളവും ചതിയും തന്നെ 
സർവ്വരും മോഷണം തന്നെ 
ഇത് കാണാൻ വയ്യിനി മേലിൽ 
അതുകൊണ്ടു കള്ളു ഞാൻ മോന്തി 
ജീവിതം താളം തെറ്റി 
അങ്ങോട്ടും ഇങ്ങോട്ടും ആടി 

Jack Daniel 2016-09-19 07:45:40

When the spirit get uplifted

Onum will have it’s rhythm and melody.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക