Image

ഈ ഓണം ആഹ്ലാദകരമാകട്ടെ: എല്ലാവര്‍ക്കും ഫൊക്കാനയുടെ ഓണാശംസകള്‍

Published on 14 September, 2016
ഈ ഓണം ആഹ്ലാദകരമാകട്ടെ: എല്ലാവര്‍ക്കും ഫൊക്കാനയുടെ ഓണാശംസകള്‍
ന്യു യോര്‍ക്ക്: സ്‌നേഹത്തിന്റെ നറുമലരുകളുമായി വീണ്ടും ഓണം. സമ്പദ്‌സംരുദ്ധിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണം പഴയ ഓര്‍മ്മകളും സ്‌നേഹബന്ധങ്ങളും അയവിറക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
മറുനാടന്‍ മലയാളികളായ നാം മലയാള തനിമ നഷ്ടപ്പെടാതെ ഒരിക്കല്‍ കൂടി ഓണം ആഘോഷിക്കുന്ന ഈ അവസരത്തില്‍ മനുഷ്യ സ്‌നേഹവും ബഹുമാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ നമുക്കു കഴിയട്ടെ എന്നു ആശംസിക്കുന്നു.
എല്ലാവര്‍ക്കും സമ്പദ്‌സംരുദ്ധമായ ഓണം ഫൊക്കാന ആശംസിക്കുന്നു
വിനോദ് കെയാര്‍കെ, ജനറല്‍ സെക്രട്ടറി 
Join WhatsApp News
John Philip 2016-09-14 12:10:02
സ്വന്തം ഭാര്യയുടെ ശവശരീരം ചുമക്കുന്ന ഭർത്താവ്, മരിച്ചുപോയ കുഞ്ഞിനെ ദഹിപ്പിക്കാൻ കഴിവില്ലാത്ത 'അമ്മ, നിഷ്ക്കരുണം മക്കൾ
ഉപേക്ഷിച്ച്പോയ വൃദ്ധർ, തെരുവുനായ്ക്കൾ കടിച്ച്‍കീറുന്ന തെരുവിന്റെ മക്കൾ ഇതൊന്നും
കാണാൻ കണ്ണില്ലാതെ 24 മണിക്കൂറും മൃഷ്ടാന്നം
തട്ടി അമേരിക്കയുടെ സൗഭാഗ്യങ്ങളിൽ കഴിയുന്ന നിങ്ങൾ ഇങ്ങനെ സാഹിത്യം എഴുതീട്ട് എന്ത് കാര്യം. ജനസേവനം ചെയ്യുന്നുവെങ്കിൽ ഇക്കൊല്ലം അമേരിക്കൻ മലയാളികൾ ഓണം
ആഘോഷിക്കരുത്.  ആ പണം തെരുവിൽ കഴിയുന്ന പിഞ്ചു കുട്ടികൾക്ക്, നിരാലംബരായ
വൃദ്ധർക്ക് കൊടുക്കുക. ഉണരുക, നിങ്ങളുടെ കൂട്ടത്തിലുള്ളവർക്ക്
കസവുടുത്ത് ഞെളിയാനാണ് പൂതിയെങ്കിൽ അവരെ വിടുക, ആഘോഷങ്ങൾ ബഹിഷ്‌കാരിക്കുക. നാട്ടിൽ ആസ്പത്രി പണിത് കൊടുക്കുന്നത് പാവങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. അത് അവിടെ ജോലി ലഭിക്കുന്ന ഡോക്ടര്മാര്ക് കാശ് വാരാൻ അവസരം നൽകുന്നു.
സാധു വറുഗീസ് 2016-09-14 13:04:47

അയ്യോ വല്ലോം തരണേ.  ഒരു കാറു മതി. പൊട്ട കാറിലാണ് ജോലിക്ക് പോകുന്നത്. അമേരിക്കയിലായതുകൊണ്ട് പണക്കാരൻ ആണെന്ന് തെറ്റ് ധരിക്കല്ലേ.  അമേരിക്കയിൽ കൊണ്ടുവന്നവർ ഇപ്പോൾ തിരിഞ്ഞു നോക്കില്ല.  ഫോമാക്കാര് ആശുപത്രി പണിതു കൊടുത്തത്ര ചിലവ് വരില്ല . ഒരു അയ്യായിരം ഡോളർ തന്നാൽ മതി. ബാക്കി ജോൺ ഫിലിപ്പ് സാറ് തരും. കേരളത്തിൽ പോകുന്ന ചിലവും നിങ്ങൾക്ക് ലാഭിക്കാം.  ദയവു ചെയ്ത് എന്തെങ്കിലും ചെയ്യണേ. രക്ഷിക്കണേ. ആ മുഖം കണ്ടിട്ട് നല്ല മനസ്ഥിതി ഉള്ളവനാണെന്നു തോന്നുന്നു. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കും


ഫൊക്കാനകുട്ടി 2016-09-14 13:29:28
തന്റെ കയ്യിലിരുപ്പുകൊണ്ടായിരിക്കും വീട്ടുകാര് കിട്ടാത്തത്.  പിന്നെ തന്റെ പറച്ചിലൊക്കെ   കേട്ടിട്ട് ട്രംപിനെപ്പോലെ തട്ടിപ്പാ പരിപാടി എന്ന് തോന്നുന്നു. എന്റെ മോൻ ഒരു കാര്യം ചെയ്യ് ഒരു സൈക്കിൾ വാങ്ങി അത് ചവുട്ടി ജോലിക്ക് പോ.  പിത്തം കെട്ടി നിൽപ്പുണ്ടെങ്കിൽ അത് പോയിക്കിട്ടും

jep 2016-09-14 14:15:52
ആശംസകൾ കൊണ്ട് അമേരിക്കൻ മലയാളികളെ ശ്വാസം മുട്ടിക്കല്ലേ .ഇപ്പോൾ തന്നേയ് ഓണം ഉണ്ടു ശ്വാസം പതുക്കയാണ് വിടുന്നത് ." രണ്ടു പേരുടെയും ഫോട്ടോ നന്നായിട്ടുണ്ട് "

Jack Daniel 2016-09-14 17:57:30
ഇതെന്താടോ ജപ്പേ ഒരാളുടെ പടം കണ്ടിട്ട് രണ്ടുപേരുടെ പടം നന്നായിട്ടുണ്ടെന്നു പറയുന്നത് ? ഓണത്തിന് ഇഷ്ടംപോലെ കേറ്റിക്കാണും അല്ലെ?  അതാണെടോ ഓണത്തിന്റെ ഒരു സ്പിരിറ്റ്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക