Image

ഓണം ­­മധുരസ്മരണ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 13 September, 2016
ഓണം ­­മധുരസ്മരണ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഓണപ്പാട്ടിന്റെ ഈണവും, ഓണഊഞ്ഞാലിന്റെ താളവും, ഓണപ്പൂക്കളുടെ സുഗന്ധവും നിറഞ്ഞ ഗൃഹാതുര സ്മരണകളാണ് ഓണം എന്ന മധുരമായസങ്കല്പം മലയാളമനസ്സുകളില്‍ ഉണര്‍ത്തുന്നത്. ആ സങ്കല്പം സത്യമാക്കാനുള്ള ശ്രമമാണ് നാമിന്ന് ചെയ്യുന്നത്. സമൃദ്ധിയുടെ നാളുകള്‍ ഓണം എന്ന സങ്കല്പത്തിലൂടെ നാം യാഥാര്‍ഥ്യമാക്കുകയാണ്. കൈരളീസീമയില്‍നിന്നും പടികടന്നുകൊണ്ടിരിന്ന ഓണം ഇന്ന് മറുനാട്ടില്‍ മലയാളികള്‍ ഉത്സവമാക്കിമാറ്റിക്കൊണ്ടിരിക്കുന്നുവെന്നത് തിരുവോണസ്മരണകളെ പുനര്‍ജനിപ്പിക്കുകയാണ്.

കൊളുത്തിവച്ച നിലവിളക്കിനരികില്‍ നിലത്തുവിരിച്ചിട്ട പായയില്‍ നിരന്നിരുന്ന് ഉരുവിട്ട ഈശ്വരനാമജപവും സന്ധ്യാപ്രാര്‍ത്ഥനയും സാന്ധ്യനീലിമയിലെ നീരലകളായി മാറ്റൊലിക്കൊണ്ട സുന്ദരരാവുകളില്‍ മുറ്റത്തെ തേന്മാവില്‍ കെട്ടിയ ഊഞ്ഞാലാട്ടം ഇന്നും മറക്കാനാവാത്ത മധുരസ്മരണകളാണ്്. പിറന്നാള്‍പ്പായസം, ഓണസദ്യ, നോമ്പുവീടല്‍ ഒക്കെ കുട്ടികള്‍ ആര്‍ത്തിയോടെ കാത്തിരുന്ന വിശേഷദിനങ്ങളായിരുന്നു. ഓണം, വിഷു, ക്രിസ്ത്മസ്, റംസാന്‍ ഒക്കെ ജാതിമതഭേദമെന്യേ കേരളത്തിന്റെ പൊതുവായ ഉത്സവമേളങ്ങളാണ്. .ഓണത്തിന് പത്തു ദിവസം മുമ്പ് അത്തംതൊട്ട് പൂക്കളമൊരുക്കല്‍, വീടിന്റെ മുറ്റവും വഴിയും ചെത്തിമീനുക്കല്‍, മുറ്റത്തരികിലെ മരക്കൊമ്പില്‍ ഊഞ്ഞാലിടീല്‍, നെല്ലു പുഴുങ്ങി കുത്തി അരി തയ്യാറാക്കല്‍, ഓണത്തലേന്ന് ഉപ്പേരിവറുക്കലും ഒക്കെയായി ഗ്രാമീണ അടുക്കളകളിലെ ആരവവും തത്രപ്പാടും എന്നും മധുരസ്മൃതികളായി കേരളമണ്ണില്‍ ബാല്യകൗമാരങ്ങള്‍ കടന്നുപോയ മനസ്സുകളില്‍ മുഴങ്ങുന്ന തരളിതമായ ചിറകടിയൊച്ചകളാണ്്. വീടുനിറയെ കുട്ടികളും ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഇഴയടുപ്പവും കെട്ടുറപ്പും ഉണ്ടായിരുന്ന ഒരുകാലഘട്ടത്തില്‍ കഴിഞ്ഞുപോന്ന ഒരുതലമുറയാണ് ഇന്ന് ലോകമെമ്പാടുമുള്ള കൈരളീമക്കള്‍.

കുട്ടികളും മുതിര്‍ന്നവരും തിരുവോണദിവസം രാവിലെതന്നെ എണ്ണ തേച്ചുകുളിച്ച് പുതുവസ്ത്രങ്ങളുമണിഞ്ഞ്, ചെത്തിമിനുക്കിയമുറ്റത്തും തൊടികളിലും നിറയുന്ന ഓണപ്പൂക്കളു െടസുഗന്ധവും ആസ്വദിച്ച്, വീടിനുള്ളില്‍ നിലത്തുവിരിച്ച പായിലിരുന്ന് ്മുന്നില്‍വിരിച്ച തൂശനിലയിലെ ചോറും പരിപ്പും പര്‍പ്പടകവും വിവിധയിനം വായില്‍ തേതനൂറ്റും കറികളും പായസവും ആസ്വദിച്ചു്കഴിച്ചതായ ഓണസദ്യയും, അതുകഴിഞ്ഞുള്ള ഓണക്കളികളു ംഒക്കെ ഓരോ മലയാളിയുടെയും മാനസവീണയിലെ തമ്പുരു നാദമായി അവശേഷിക്കുന്നിന്നും.

വീടുനിറയെ കുട്ടികള്‍ ഓടിക്കളിച്ച മുറ്റവും തൊടികളും ഒന്നോരണ്ടോ കുട്ടികളുടെപോലും ശബ്ദംകേള്‍ക്കാനില്ലാതെ ഇന്നു കേഴുന്നു. വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കള്‍ മിക്കവരുും പുറംനാടുകളിലേയ്ക്ക് ചേക്കേറുന്നു.

കൃഷിയിടങ്ങള്‍.തരിശുഭൂമികളാകുന്നു.നെല്‍പ്പാടങ്ങള്‍ റബ്ബര്‍പ്പാടങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാാഴ്ചകളാണ് ്‌കേരളത്തിലെവിടെയും. വീടുകള്‍മിക്കവയും ആളില്ലാതെ പൂട്ടിക്കിടക്കുന്നു. കാല്‍നടക്കാരില്ലാതെ ഗ്രാമപാതകള്‍ നിര്‍ജ്ജീവമായും വിജനമായും കാണപ്പെടുന്നു. പൂട്ടും വിതയും കൊയ്ത്തും മെതിയും തമിഴ്‌നാടിനു തീറെഴുതിക്കൊടുത്തിരിക്കുന്നു.

തെങ്ങോലകള്‍ പീലിവിടര്‍ത്തുന്ന കായലോരങ്ങള്‍, ഓലത്തുമ്പത്തൂഞ്ഞാലാടുന്ന കുരുവികളുടെ കളാരവം, കവിത പാടുന്ന, പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് പുഴകള്‍ ഒഴുകുന്ന, മലയ്ക്കുംആഴിയ്ക്കും ഇടയില്‍കിടക്കുന്ന, മാവേലിപ്പാട്ടുപാടി ആമോദത്തോടെ ജനങ്ങള്‍ വസിച്ചിക്കുന്ന ആ സുന്ദരകേരളത്തിന്റെ മാധുര്യവു ംശാലീനതയും ഇന്ന് നഷ്ടപ്പെടുന്നതു കാണുമ്പോള്‍ ഹൃദയംതേങ്ങുകയാണ്്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യമാണ് ്‌സഞ്ചാരികളെ അവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.അല്ലാതെ, അയ്യഞ്ചു സെന്റില്‍ പണിതകെട്ടിടങ്ങളും അടിമുടി അഴിമതിയും, ബന്ദും, ഹര്‍ത്താലും, ക്വട്ടേഷന്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന ഗുണ്ടാക്കൂട്ടവും ഉള്ള ഒരു നാട്ടിലേയ്ക്ക് സഞ്ചാരികള്‍ വരികില്ലെന്നല്ല അവിടെ താമസിക്കുന്നവര്‍ പോലുംവേറെ നാട്ടിലേക്ക് മാറി താമസിക്കാന്‍ ആഗ്രഹിക്കും.

ഇന്ന് പാക്കറ്റുകളില്‍ ലഭിക്കുന്ന ഓണവും ക്രിസ്ത്മസും യാന്ത്രികമായി ഓര്‍മ്മകള്‍ പുലര്‍ത്തപ്പെടുന്ന. ദേവാലയങ്ങളില്‍ ആരാധനയ്ക്ക് ദൈര്‍ഘ്യംകൂടുതലെന്ന പരാതി. വൃദ്ധരായ മാതാപിതാക്കള്‍ ഒഴിഞ്ഞുകിട്ടാനുള്ളവേവലാതി. ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവോ? ദൈവത്തെപ്പോലും ഇഞ്ചിഞ്ചായി പകുത്തെടുത്ത് അവനവന്റെ ഇംഗിതമനുസരിച്ച് മത നാമങ്ങളില്‍ കുടുക്കുന്നതിനാല്‍ ഈശ്വരന്‍ പോലും ഭയന്ന് അകലുന്നുവോ? ഗ്രാമീണശാന്തിയും ലാളിത്യവും എവിടെയോഒലിച്ചു പോയോ?

മര്‍ത്യന്‍ എവിടെയായാലും, എത്ര മാറിയാലും, ഏതെല്ലാം പുരോഗതികള്‍ കൈവരിച്ചാലും ബാല്യകാലസ്മരണകള്‍ ഗൃഹാതുരത്വം തുളുമ്പുന്നവയായി എന്നും ഉള്ളിന്റെയുള്ളില്‍ നിറഞ്ഞു നില്‍ക്കും. പ്രേമം. പ്രശംസ, പ്രതീക്ഷ ഇവയാണ് മാനവ ജീവിതത്തെ മുന്നോട്ടു നയിക്കുന്നമൂന്ന് ഘടകങ്ങള്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗരഭ്യം നിറഞ്ഞിക്കുന്ന ഗ്രാമപ്രശാന്തയില്‍ നിന്നും ഇംഗ്ലീഷിന്റെയും ആധുനികതയുടെയും സാഗരഗര്‍ജ്ജനങ്ങളുടെ സാഹചര്യങ്ങളില്‍ എത്തിപ്പെടുമ്പോള്‍ ഓണാഘോഷം സംഘടനകളില്‍ക്കൂടി സംഘടിപ്പിച്ചു തൃപ്തിയടയുന്ന. നാം പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കടന്നുപോന്ന ജീവിത പന്ഥാവിലെ ഓര്‍മ്മയുടെ ഓളങ്ങളിലൂടെ വല്ലപ്പോഴെങ്കിലും ഒഴുകുമ്പോള്‍ സര്‍വ്വേശ്വര നന്മകളില്‍ നാം എത്ര വിനീതരാകേണ്ടതല്ലേ !

വന്നിതാവീണ്ടുംമഹാബലിതന്‍ ഭാഗധേയം
ചിന്നിയ നിലാവെളി പേറുമീതിരുവോണം !

മാടവും പൂമേടയുമൊന്നുപോല്‍ പുണര്‍ന്നിടും
ആടലാറ്റിടുന്നൊരീകൈരളീമഹോത്സവം !

അബ്ധികള്‍താണ്ടി ഭാഷാനാണ്യവുംകൈമുതലായ്
ഈ ഭൂവലയത്തിലെത്തിയ ഭാഗ്യാന്വേഷികള്‍

ഓര്‍ത്തിടുന്നുവോആതിരനിലാവുംചുറ്റിലും
അത്തപ്പുവുകള്‍വിതറിയ പൂക്കളങ്ങളും !

ഓണക്കോടിയുടുത്തുപ്പേരികൊറിച്ചുഞ്ഞാലില്‍
ഓണത്തുമ്പിപോല്‍ ചക്രവാളത്തില്‍ പടര്‍ന്നതും !

ഒട്ടേറെസ്വാദുഭോജ്യം നിറയുമിലത്തുമ്പിന്‍
ചോട്ടില്‍ ചമ്രം പടഞ്ഞിരുന്നുണ്ടോണസദ്യയും !

എന്‍ മലനാട്ടിന്‍ വായുവില്‍ പോലുംതിങ്ങിനിന്നു
ഉണ്‍മചേര്‍ക്കുമീ തിരുവോണത്തിന്‍ വീണാനാദം !

ഈ പുതുയുഗത്തിലെ പുതുതലമുറയ്ക്കായ്
വേര്‍പെട്ടു പോകാത്തൊരോര്‍മ്മയായ്, ഹര്‍ഷാങ്കുരമായ്

നിറംമങ്ങിപ്പോകാതീമഹാദിനം നിത്യമായ്
നിറക്കൂട്ടായ് നില്‍ക്കട്ടെ കൈരളീമക്കളില്‍ !

കൈരളീ പുരാവൃത്ത സൂനമേ നിന്നെക്കണ്ടു
കോള്‍മയിര്‍കൊള്ളട്ടേ തലമുറകളെന്നും !

മിന്നിനില്‍ക്കട്ടേ മാബലിക്കിരീടത്തിന്നോര്‍മ്മ
എന്നുംകെടാവിളക്കായ്‌കൈരളീമക്കളില്‍ !.

കൈരളീ മാധുര്യം തുളുമ്പും തിരുവോണാശംസകള്‍ !!

ഓണം ­­മധുരസ്മരണ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Ponmelil Abraham 2016-09-13 19:55:52
Super message about Onam.
Usha Samuel 2016-09-14 14:45:28
Ormakal Marakkumo swapnathilenkilum
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക