Image

വചനഘോഷണം (പീറ്റര്‍ നീണ്ടൂര്‍)

Published on 13 September, 2016
വചനഘോഷണം (പീറ്റര്‍ നീണ്ടൂര്‍)
വന്നാപ്രവാചകന്‍ പട്ടണക്കൂട്ടത്തില്‍
രണ്ടായിരം തികയ്ക്കില്ലെന്നുഘോഷിച്ചു
ലോകാവസാനത്തിന്‍ ലക്ഷണമായ്‌ച്ചൊന്നു
ലോകൈകേ കാണ്ണായ ദുര്‍വിധിഒന്നൊന്നായ്

നീലാമ്പരിരാഗമീണത്തില്‍ മൂളിയും
കാല്‍കുത്തിനില്‍ക്കാന്‍ "ഹെലിപ്പാടു' നോക്കിയും
കാതിന്റെ ചുറ്റിനും വട്ടംകറങ്ങീട്ടു
കാമാര്‍ത്തരക്തം കുടിച്ചുവാഴുന്നിവന്‍

മന്തുമലമ്പനി, എന്‍സിഫിലിറ്റീസും
മറ്റുപലതരം മാറാത്തരോഗവും
കൊച്ചുകൊതുകിന്റൊരു ദംശനം പോലും
മര്‍ത്ത്യനെക്കാലപുരിക്കയച്ചീടുന്നു

പാപം കുടിച്ചിന്നുബുദ്ധിമന്ദിച്ചൊരീ
മാലോകരേവരേം രക്ഷിപ്പതിന്നായി
ലോകത്തിനുല്‍പ്പത്തിനാള്‍തൊട്ടുപെയ്യുമീ
ഘോഷണത്തീമഴയേറ്റു ജനം വാടി

മാനവഹൃത്തിലീമ്രുത്യുഭയം പാകി
സ്രുഷ്ടി കര്‍ത്താവിന്റെ നാമം മൊഴിഞ്ഞിവര്‍
കീശവീര്‍പ്പിക്കും തൊഴില്‍നിറുത്തീടുമോ?
ഏകാഗ്രധ്യാനത്താലന്ത്യം വരിക്കുമൊ?

*********
പീറ്റര്‍ നീണ്ടൂര്‍ -
ചെറുപ്പം മുതല്‍ കവിതയോടുള്ള ഭ്രമം സ്വയം ഓരാന്നു കുത്തിക്കുറിക്കാന്‍ പ്രേരണനല്‍കി. കൂടാതെ കവിതപ്രേമിയായ പിതാവിന്റെ കാവ്യാലാപനങ്ങളും സ്വാധീനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചപ്പോള്‍ കവിതാവാസനക്ക് അല്‍പ്പം മങ്ങലേറ്റുവെങ്കിലും വീണ്ടും അത് തളിര്‍ത്തുവന്നു. ഇപ്പോള്‍ ജോലിയില്‍ നിന്നുവിരമിച്ച് മുഴുവന്‍ സമയം സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. കവി, സീരിയല്‍ നടന്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് വീണ്ടും ജന്മം കൊടുക്കുന്നതില്‍ വ്യാപ്രുതന്‍, പ്രാസംഗികന്‍, സംഘാടകന്‍, എന്നീ നിലകളും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.ഇ മെയില്‍വിലാസം. vcpndrkavi@hotmail.com

Join WhatsApp News
andrew 2016-09-14 14:20:31

' Gospel according to Peter' sounds great and his courage is praise worthy.

Egocentric males created gods in their own image and wrote literature to establish their gods's power on the faithful. But the god 'the alpha male' fabricated was he himself. They lived for centuries like kings exploiting the faithful, without working.

But the awakened ones freed themselves and they enjoy paradise everyday.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക