Image

യോങ്കേഴ്‌സിലെ യൂണിറ്റി ഫൗണ്ടന്‍- അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ (തോമസ് കൂവള്ളൂര്‍)

തോമസ്‌കൂവള്ളൂര്‍. Published on 10 September, 2016
യോങ്കേഴ്‌സിലെ യൂണിറ്റി ഫൗണ്ടന്‍- അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ നാലമത്തെ ഏറ്റവും വലിയ സിറ്റിയും ന്യൂയോര്‍ക്ക് സിറ്റിയോട് തൊട്ടുകിടക്കുന്നതുമായ യോങ്കേഴ്‌സില്‍ ഈയിടെ നടന്ന 'യൂണിറ്റി ഫൗണ്ടന്‍' എന്ന ആശയം അമേരിക്കന്‍ മലയാളികളുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ പര്യാപ്തമാണ്. സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്കും പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് സിറ്റി മേയറുടെ ഓഫീസില്‍ നിന്നും ലഭിച്ചിരുന്നു. സാധിക്കുമെങ്കില്‍ ഞാന്‍ ഉള്‍പ്പെട്ട മതവിഭാഗത്തില്‍ നിന്നും ഒരു വൈദികനെക്കൂടി കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിക്കണം എന്ന് മേയറുടെ സെക്രട്ടറി പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു കത്തോലിക്കാ മതവിശ്വാസിയായ ഞാന്‍ സിറ്റി മേയറുടെ ഓഫീസില്‍ നിന്നുമുള്ള വിവരം പുരോഹിതനെ അറിയിച്ചുവെങ്കിലും അദ്ദേഹത്തിനു വരാന്‍ സാധിക്കയില്ലെന്നും അസ്സിസ്റ്റന്റ് പുരോഹിതനെ വിളിക്കാനും പറഞ്ഞു. അതുംചെയ്തു. പക്ഷേ ഫലമുണ്ടായില്ല. ഇത്രയും ആയ സ്ഥിതിക്ക് സഭയിലെ ആത്മായ പ്രസ്ഥാനത്തിന്റെ പ്രസിഡന്റിനെക്കൂടി വിവരമറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ വിവരമറിയിച്ചപ്പോള്‍ ജോലി ആണെന്നും രണ്ടുപ്രതിനിധികളെ വിടാമെന്നും സമ്മതിച്ചു.

ഇനി യൂണിറ്റി ഫൗണ്ടന്‍ എന്താണെന്നറിയേണ്ടേ? യോങ്കേഴ്‌സ് സിറ്റി മേയര്‍ മൈക്ക് സ്പാനോയും, സിറ്റി കൗണ്‍സില്‍ പ്രസിഡന്റും, മറ്റ് സിറ്റി കൗണ്‍സില്‍ മെമ്പര്‍മാരും കൂടി വളരെ വിദഗ്ധമായ രീതിയില്‍ പ്ലാന്‍ ചെയ്ത്, സിറ്റിയിലെ വിവിധ മതവിഭാഗങ്ങളെക്കൂട്ടി  ഇണക്കി ഒരു സാമൂഹ്യ-മതസൗഹാര്‍ദ്ദം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ യൂണിറ്റി ഫൗണ്ടന്റെ ഉല്‍ഘാടനം.

ഈ അടുത്തകാലം വരെ വെള്ളക്കാരുടെ കുത്തകയായിരുന്നു യോങ്കേഴ്‌സ്. പോളിഷ്‌കാരും, ഇറ്റലിക്കാരും, ഐറിഷ്‌കാരുമാണ് ഏറെക്കുറെ 10 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ യോങ്കേഴ്‌സ് സിറ്റി അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കന്‍ അമേരിക്കക്കാരും, സ്പാനിഷ്‌കാരും ഇന്ന് സിറ്റിയില്‍ പ്രബല ശക്തികളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യാക്കാരുടെ എണ്ണവും അനുദിനം  വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. സിറ്റി മേയര്‍ ഇറ്റാലിയനും, ഡമോക്രാറ്റുമാണ്, അതേ സമയം സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ഐറിഷ്‌ക്കാരനും, അതോടൊപ്പം റിപ്പബ്ലിക്കനുമാണ്. മേയര്‍ ഡമോക്രാറ്റാണെങ്കില്‍ പോലും ഭൂരിപക്ഷം ഭരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ടവരാണ് എന്നു ചുരുക്കം. ഈ വക പൊളിറ്റിക്‌സ് ഉണ്ടോ നമ്മുടെ ജനത്തിനറിയൂ. നമ്മുടെ ജനം ഇന്നധികവും കുടുംബത്തില്‍ ഒതുങ്ങിക്കൂടി, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോക്കുമായി മറ്റൊരു ലോകത്തു കഴിയുന്നു. അവര്‍ക്കുണ്ടോ പൊളിറ്റിക്‌സ് നോക്കാന്‍ നേരം.

ഏതായാലും വെള്ളക്കാരുടെ സംഖ്യ അനുദിനം ക്ഷയിച്ചുക്കൊണ്ടിരിക്കുന്നത് മനസ്സിലാക്കി ഏതു വിധേനയും ജനങ്ങളെ സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് യൂണിറ്റി ഫൗണ്ടന്‍ എന്ന ആശയം എന്നു വ്യക്തം. അതിനായി അവര്‍ കണ്ടുപിടിച്ചമാര്‍ഗ്ഗം വിവിധ മതസംഘടനകളുമായി ബന്ധപ്പെട്ട് മതപുരോഹിതന്മാരെ മുന്നില്‍ നിര്‍ത്തി അവരെ വാനോളം പുകഴ്ത്തി അവരുടെ ആശീര്‍വ്വാദം വാങ്ങിച്ചെടുക്കുക ആയിരുന്നു എന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. യോങ്കേഴ്‌സില്‍ മലയാളികളുടേതായ 16-ല്‍ പരം ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓഗസ്റ്റ് 23 ന് വൈകീട്ട് 7 മണിക്കായിരുന്നു പ്രസ്തുത ചടങ്ങ് നടന്നതെങ്കിലും ഇതെവരെ മലയാളികളുടേതായ ഒരു റിപ്പോര്‍ട്ടും കാണാത്തതിന്റെ വെളിച്ചത്തിലാണ് ഞാനിതെഴുതുന്നത്.  ഭാരതത്തിന്റെ ഉല്‍കൃഷ്ടമായ ആശയങ്ങളായ 'ലോകമേ തറവാട്', 'നാനാത്വത്തില്‍ ഏകത്വം' തുടങ്ങിയ ആശയങ്ങളെ എടുത്തു കാണിച്ചു കൊണ്ടായിരുന്നു ചടങ്ങിന്റെ അവതരണം തന്നെ. ഇന്‍ഡ്യാക്കാരായി, പ്രത്യേകിച്ച് മലയാളികള്‍, വിരലിലെണ്ണാവുന്നവരെ പങ്കെടുത്തുള്ളൂ എന്നത് ഖേദകരമാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുഹമ്മദീയ-യഹൂദ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള മതാദ്ധ്യക്ഷന്മാര്‍ക്ക് പ്രസ്തുതചടങ്ങില്‍ സംസാരിക്കാന്‍ അവസരം കൊടുത്തിരുന്നു എന്നുള്ളതായിരുന്നു ഈ ചടങ്ങിന്റെ പ്രത്യേകത. എല്ലാ പുരോഹിതന്മാരെയുംകൊണ്ട്' യുണൈറ്റഡ് വിആര്‍ (United We are) എന്ന് പറയിപ്പിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചതായി കാണാന്‍ കഴിഞ്ഞു. ഏതായാലും പ്രസ്തുത ചടങ്ങില്‍ ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ എന്നീ സഭകളില്‍ നിന്നുള്ള വൈദികരെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. അവര്‍ തങ്ങളുടെ കുഞ്ഞാടുകളെ കൂട്ടാതെ വന്നതു കണ്ടപ്പോള്‍ അത് ശരിയായ കീഴ് വഴക്കം അല്ലായിരുന്നു എന്നു പറയാതെ വയ്യ.

അമേരിക്കയിലെ മലയാളികളുടേതായ മതസംഘടനകളും, അവരുടെ മേലദ്ധ്യക്ഷന്മാരും വാസ്തവത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെയും, സ്പാനിഷ്‌കാരുടെയും സഭാനേതൃത്വത്തെ കണ്ടു മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെ സര്‍വ്വപിന്തുണയും കൊടുത്ത് വളര്‍ത്തി വിടാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകരെ പൂട്ടിയിടാനും, തേജോവധം ചെയ്യാനുമാണ് പല മതാദ്ധ്യക്ഷന്മാരും ശ്രമിക്കുന്നത് എന്നുള്ള കാര്യം മറച്ചു വയ്‌ക്കേണ്ടകാര്യമല്ല. മതങ്ങളെ സമൂഹവുമായി കൂട്ടിക്കുഴയ്ക്കരുത്, അവരെ സമൂഹത്തിലേയ്ക്കു വലിച്ചിഴയ്ക്കരുത് എന്നു പറയുന്ന സഭാവിശ്വാസികള്‍ ധാരാളം നമ്മുടെ ഇടയിലുണ്ട് എന്നുള്ളത് മൂടിവയ്‌ക്കേണ്ട ആവശ്യമില്ല. പക്ഷേ മതസ്ഥാപനങ്ങള്‍ക്കും, അവരുമായി ബന്ധപ്പെട്ടവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അന്യമതത്തില്‍പ്പെട്ട നേതാക്കളെ തേടി പോകുന്നതോര്‍ക്കുമ്പോള്‍ പരിതപിക്കുകയേ തരമുള്ളൂ.

അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവര്‍ത്തിക്കുന്ന മതസംഘടനകളും, അവയുടെ മേലദ്ധ്യക്ഷന്മാരും തങ്ങളുടെ ഇന്നത്തെ സമീപനത്തിനു മാറ്റം വരുത്തി തങ്ങളുടെ മതസംഘടനയില്‍ കഴിവുള്ള സാമൂഹ്യപ്രവര്‍ത്തകരെ കണ്ടെത്തി അവരെ വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. അങ്ങിനെ വന്നാല്‍ അത് സഭയുടെയും, സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കു ക്ാരണമായിത്തീരും എന്നുള്ള കാര്യത്തില്‍ സംശയമില്ല. 1500 ലേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന യോങ്കേഴ്‌സ് മലയാളികളുടെ ഒരു ശക്തി ദുര്‍ഗ്ഗം ആണെന്നു പറയാം. ഏഴുമലകളുള്ള, പ്രസിദ്ധമായ ഹഡ്‌സന്‍ നദിക്കഭിമുഖമായി കിടക്കുന്ന യോങ്കേഴ്‌സ് മാനോഹരമായ ധാരാളം ജോലി സാദ്ധ്യതകള്‍ ഉള്ള സ്ഥലവുമാണ്. ഇവിടുത്തെ ആകെ ജനസംഖ്യ രണ്ടു ലക്ഷത്തില്‍ താഴെയേ ഉള്ളൂ താനും. യോങ്കേഴ്‌സിലെ മലയാളികള്‍ ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ സമീപഭാവിയില്‍ യോങ്കേഴ്‌സ് സിറ്റിയില്‍ നിര്‍ണ്ണായകമായ സ്ഥാപനങ്ങള്‍ പിടിച്ചുപറ്റുന്നതിന് നമുക്കു കഴിയുമെന്നതില്‍ സംശയമില്ല.

കാലം മാറുന്നതിനനുസരിച്ച് വീണ്ടും വീണ്ടും പിളരാന്‍ ശ്രമിക്കാതെ യോങ്കേഴ്‌സിലെ മലയാളി സംഘടനകള്‍ ഒരുമിക്കാന്‍ ഒരു ശ്രമം നടത്തേണ്ടതാണ്. അതുപോലെ തന്നെ മതസംഘടനകളും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ താല്‍ക്കാലികമായെങ്കിലും മാറ്റി വച്ച് ഒരുമയുടെ മാര്‍ഗ്ഗത്തിലേയ്ക്കു നീങ്ങിയാല്‍ അത് ഭാവിയില്‍ നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിത്തീരും എന്നകാര്യത്തില്‍ സംശയമില്ല. മലയാളികളായ നാം ഓണവും, വിഷുവും, പെരുന്നാളുകളും, മാത്രം നടത്തുന്നതില്‍ ശ്രദ്ധിച്ചാല്‍ പോരാ, നാം അധിവസിക്കുന്ന സിററിയുടെ പ്രവര്‍ത്തനങ്ങളിലും പങ്കുകാരാകാന്‍ ശ്രമിക്കുകയും, നമ്മുടെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അമേരിക്കയിലെ ഇതരവിഭാഗങ്ങളും നമുക്കു പിന്നില്‍ അണിനിരക്കാന്‍ മുമ്പോട്ടുവരും എന്നുള്ളതാണ് സത്യം. പരസ്പരം കലഹിച്ചു ഭിന്നിച്ചുനില്‍ക്കാതെ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ സംഘടനാനേതാക്കളും, മതമേലദ്ധ്യക്ഷന്മാരും ശ്രമിച്ചാല്‍ ഈ രാജ്യത്തിനു മാത്രമല്ല ലോകത്തിനും മാതൃകയാകാന്‍ നമുക്കു കഴിയും. യോങ്കേഴ്‌സിലെ 'യൂണിറ്റി ഫൗണ്ടന്‍' എന്ന ആശയം അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം ഒരു മാതൃകയായിത്തീരട്ടെ. 

തോമസ്‌കൂവള്ളൂര്‍.

യോങ്കേഴ്‌സിലെ യൂണിറ്റി ഫൗണ്ടന്‍- അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ (തോമസ് കൂവള്ളൂര്‍)
യോങ്കേഴ്‌സിലെ യൂണിറ്റി ഫൗണ്ടന്‍- അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ (തോമസ് കൂവള്ളൂര്‍)
യോങ്കേഴ്‌സിലെ യൂണിറ്റി ഫൗണ്ടന്‍- അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ (തോമസ് കൂവള്ളൂര്‍)
Join WhatsApp News
texan2 2016-09-10 06:12:06
Well said Mr. Koovallooor.  Congratulations for going there and representing the community.
Concerned 2016-09-10 11:34:11
തീവ്രവാദിയായ ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന കൂവള്ളൂരിനെപോലുള്ളവരുടെ കൂടെ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ട് .  മലയാളികളിൽ നല്ല ഒരു ശതമാനവും ഡെമോക്രാറ്റ്‌സാണ്. അപ്പോൾ എങ്ങിനെയാ നിങ്ങൾ വിളിക്കുന്നേടത്തു വരുന്നത്. മിക്ക മലയാളികളെ കണ്ടാലും മെക്സിക്കനെപ്പോലെ ഇരിക്കും .  ട്രമ്പിനാണെങ്കികൾ മെക്സിക്കനെ കണ്ണിന് കണ്ട് കൂടാ. കഴിഞ്ഞ മീറ്റിങ്ങിൽ കൂവള്ളൂരിനെ അവർ കഴുത്തിനു പിടിച്ചു പുറത്താക്കാഞ്ഞത് ഭാഗ്യം. ഇങ്ങനെയൊക്കെയുള്ള സാഹചാര്യത്തിൽ എന്തിനാ കൂവള്ളോരേ മറ്റുള്ളോരെ വിളിക്കുന്നത്? കൂവള്ളൂര് മതിയല്ലോ? എന്തിനാ അധികം മലയാളികൾ 

Concerned 2016-09-10 20:04:33
Please see the Youtube link in its full entirety: "Hannity 9/9/16- Bill Clinton's hypocrisy exposed on 'MAGA' Slogan,Donald Trump Pensacola Rally'
Democrat 2016-09-10 20:14:14
ഈ പടം കണ്ടിട്ട് മുഴുവൻ ഡെമോക്രാറ്റ്‌സ് ആണ് . കറുമ്പൻ, മെക്സിക്കൻ, മലയാളി ബാക്കി വെളുത്തവർ റിപ്പബ്ലിക്കൻസ് .  കാക്ക കുളിച്ചാൽ കൊക്കാകുമോ Texan Number 2 
texan2 2016-09-10 13:50:45
A good majority of of Malayalis are democrats? Who invented that theory.That is a joke. Ask in person to Malayalis.
Anthappan 2016-09-10 20:18:50
Watch out Texan2

Austin, TX -- In the nation’s most competitive race, Texas Congressional District 23 families have Texas Democrat Pete Gallego well positioned for November with an 8 point lead over Tea Party Republican Will Hurd (45% to 37%), according to a recent poll by Anzalone Liszt Grove Research.

While the political DNA of TX #23 is very competitive, with 41% generally preferring Democratic candidates for Congress and 40% preferring Republicans, Hillary Clinton leads Donald Trump 45% to 40%. Texas Democrat Pete Gallego has an even larger lead over his Republican opponent at 8 points.

ന്യൂയോർക്കൻ 2016-09-10 20:48:49
ജസ്റ്റിസ് ഫോർ ഓൾ , റിപ്പബ്ലിക്ക്ൻ  പാർട്ടി, ട്രംപ് പാർട്ടി, ഡെംക്രാറ്റിക് പാർട്ടി, എന്ന് വേണ്ട എല്ലാത്തിടത്തും ഉണ്ട്. നിങ്ങൾ വിളിക്കുമ്പോൾ വരാൻ മടി എന്താന്നു വച്ചാൽ നിങ്ങൾ എങ്ങോട്ടാ വിളിച്ചു കൊണ്ടുപോകുന്നത് എന്ന് ഞങ്ങൾക്ക് ഉറപ്പില്ലാത്തതുകൊണ്ടാണ്.  നിങ്ങൾ എന്റെ സുഹൃത്താണെങ്കിലും, ഡെമോക്രാറ്റായ എന്നെ ട്രംപിന്റ് പാർട്ടിക്കാണോ കൊണ്ടുപോകുന്നതെന്നു ഉറപ്പില്ലാത്തതുകൊണ്ടാണ് . അത്കൊണ്ട് സുഹൃത്ത് ക്ഷമിക്കണം. മലയാളി അച്ഛന്മാർ മിക്കവാറും ഡെമോക്രാറ്റ്‌സ് ആണല്ലോ? കാരണം മിശിഹാ തമ്പുരാൻ ഒന്നാന്തരം ഡെമോക്രാറ്റായിരുന്നല്ലോ?  കള്ളന്മാർ, വേശ്യകൾ, (മത്തായി ടാക്സ് വെട്ടിപ്പിനെ ആശാനായിരിക്കുന്നതു കൊണ്ട് യേശുവിന്റ ശിഷ്യനായിരുന്നെങ്കിലും ട്രംപിന്റെ ആളായിരുന്നിരുന്നോ എനിക്ക് സംശയം ഇല്ലാതില്ല ) മീൻ പിടുത്തക്കാരനായ പത്രോസ് എന്നിവരെല്ലാം ഡെമോക്രാറ്റ്‌സ് ആയിരുന്നെല്ലോ?  പിന്നെ ഹില്ലാരിയെ കുറിച്ച് റിപ്പബ്ലിക്കൻസിന്റെ കൺസ്‌പേർസ് തിയറി ഉള്ളതുപോലെ യേശുവിനെക്കുറിച്ചും ഉണ്ടായിരുന്നല്ലോ. പക്ഷെ എന്റെ സുഹൃത്ത് എങ്ങനെ ട്രംപിന്റെ ബാക്ക് യാർഡിൽ വന്നു പെട്ടു എന്നു ചിന്തിച്ചിട്ട് ഒട്ടും പിടി കിട്ടുന്നില്ല .  

Zach Thomas 2016-09-11 09:03:49
Thank you Koovalloor 
Done a great article 

Ninan Mathulla 2016-09-11 13:00:47
A need of the time. Well written Mr. Koovalloor. Read in the article about the seven hills facing Hudson valley. Can you give some more information on these seven hills and its geography?
thomas koovalloor 2016-09-11 18:47:19
Nice to see that at least some of you are  reading Emalayalee and my writings. Thank you for making comments, no matter you are Democrat or Republican. The truth is that we, the Malayalees, don't have good writers, and we need Investigative Journalists in our community so that we can read truthful news daily. It is because of the shortage of Investigative journalists in our community at least I got a chance to write. That's all. Don't make me write full time, because I don't have time to write reply to all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക