Image

മിത്രാസ് ഫെസ്റ്റിവലില്‍ സംഗീത വിസ്­മയം: ആ നാദ വിസ്മയത്തിന് ഇനി രണ്ടു നാള്‍

അനില്‍ പെണ്ണുക്കര Published on 07 September, 2016
മിത്രാസ് ഫെസ്റ്റിവലില്‍ സംഗീത വിസ്­മയം: ആ നാദ വിസ്മയത്തിന് ഇനി രണ്ടു നാള്‍
സോയാ നായര്‍ എന്ന കലാകാരി ഫേസ് ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു."കലാകാരന്മാര്‍ക്കു കിട്ടുന്ന പരിഗണന എപ്പോഴുംഅവരുടെ കഴിവിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കും.. അതുകൊണ്ടു തന്നെ അവരെ പ്രോല്‍സാഹിപ്പിക്കുക എന്ന ധര്‍മ്മം ഒരിക്കലും നമ്മള്‍ പാഴാക്കരുത്.. അവസരങ്ങള്‍ സെലബ്രിറ്റികള്‍ക്ക് മാത്രമുള്ളതല്ല.. അവരെക്കാള്‍ ഒക്കെ നന്നായി പാടാനും, അഭിനയിക്കാനും, ഡാന്‍സ് ചെയ്യാനും കഴിവുള്ളവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് ഇല്ലാത്തതൊന്നു മാത്രം സെലിബ്രിറ്റി എന്ന പദവി.അതു കൊണ്ട് ഈ ഷോ കാണണം. അല്ലെങ്കില്‍ ഒരു കൂട്ടം കലാകാരന്മാരോടുള്ള അവഗണനയാകുംഅത്.."
അമേരിക്കന്‍ മലയാളികളുടെ ചിന്താഗതികള്‍ മാറുന്നു .പുതിയ ചിന്തകള്‍ കടന്നുവരുന്നു.അമേരിക്കയിലെ കലാകാരന്മാര്‍ അംഗീകരിക്കപ്പെടുന്നു.

സെപ്റ്റംബര്‍ പത്തിന് ഫെലിഷ്യന് കോളജ് അങ്കണത്തിലെ വൈകിട്ട് അഞ്ചുമണിക്ക് ആയിരങ്ങളെ സാക്ഷിയാക്കി മിത്രാസ്‌ബ്ലോസംസ് കലാസന്ധ്യയില്‍ മികച്ച ഒരു സംഗീതപരിപാടിക്ക് കൂടി അമേരിക്കന്‍ മലയാളികള്‍ സാക്ഷിയാകും.ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന മ്യൂസിക് ഷോ നയിക്കുന്നതാകട്ടെ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ ഫ്രാന്‍കോ ആണ്.ഒപ്പം കൂടാന്‍ സുമാ നായര്‍ തുടങ്ങി അമേരിക്കയിലെ പ്രഗത്ഭരായ ഗായകരും.

ഈ മ്യൂസിക് ഷോയും മിത്രാസ് കുടുംബത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തും.അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ ഗായകര്‍ക്കൊപ്പം പാടാനെത്തുന്ന ഫ്രാന്‍കോ അമേരിക്കന്‍ മലയാളികളുടെ അടുത്ത ചങ്ങാതി കൂടിയാണ്.നിരവധി ഷോകളില്‍ പങ്കെടുത്ത ഫ്രാന്‍കോ ഒരു ജനകീയ ഗായകന്‍ കൂടിയാണ് .ചെന്നൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കര്‍ണാടക സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ നിരവധി മത്സരങ്ങളിലും സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുമൊക്കെ ഗാനങ്ങള്‍ ആലപിച്ചിരുന്നു. തൃശൂര്‍ ലൂര്‍ദ്ദ് കത്രീഡല്‍ പള്ളിയിലെ കൊയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്ന പരിചയം പതിനഞ്ചാം വയസ്സില്‍ ആദ്യമായി സ്റ്റുഡിയോയില്‍ പാടുവാന്‍ സഹായകമായി."ആചാര്യന്‍" എന്ന ചലച്ചിത്രത്തിന്റെ ട്രാക്ക് ആലപിച്ചു കൊണ്ടാണ് പ്രൊഫൈഷണല്‍ മേഖലയിലെത്തുന്നത്.

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ കാമ്പസ് ഹിറ്റായി മാറിയ “ എന്‍ കരളില്‍ താമസിച്ചാല്‍/രാക്ഷസി” എന്ന ഗാനമാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ ഫ്രാങ്കോയുടെ തുടക്കം. തുടര്‍ന്ന് ഏറെ സിനിമകളില്‍ ശ്രദ്ധേയമായ "പെപ്പി" ഗാനങ്ങള്‍ ആലപിച്ചു. ജംനാപ്യാരി എന്ന സിനിമയില്‍ "എന്തോട്ടടാ ക്ടാവേ " എന്ന ഗാനം പാടി വീണ്ടും സിനിമയില്‍ സജീവമായി .ചലച്ചിത്ര സംവിധായകന്‍ ഗോപി സുന്ദറിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും ഫ്രാന്‍കോ ആണ്.മലയാളം ആല്‍ബങ്ങളില്‍ ഏറെ ഹിറ്റായി മാറിയ “ചെമ്പകമേ”യില്‍ “ചെമ്പകമേ” “സുന്ദരിയേ വാ” എന്നീ ഗാനങ്ങള്‍ ഫ്രാങ്കോയെ ആല്‍ബം മേഖലയിലും ഏറെ പ്രശസ്തനാക്കി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1500ല്‍ അധികം ആല്‍ബങ്ങളില്‍ വിവിധ ഭാഷകളിലായി പാടി. സംഗീതജ്ഞനും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസിയും സംഗീതുമൊത്ത് "ബാന്‍ഡ് സെവന്‍" എന്ന പോപ്പ് ബാന്‍ഡ് രൂപീകരിച്ച് സ്‌റ്റേജ് ഷോകള്‍ അവതരിപ്പിച്ചു. ഹിന്ദിയിലെ ആദ്യത്തെ പോപ്പ് ബാന്‍ഡായിരുന്ന "ബാന്‍ഡ് സെവന്റെ" പാട്ടുകള്‍ ദേശീയ സംഗീത ചാനലുകളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

തൃശൂര്‍ അടിസ്ഥാനമാക്കി സുഹൃത്തുക്കളുമൊത്ത് സ്വന്തമായി "റോഡ് ഹൗസ്" എന്ന പേരില്‍ ഒരു സംഗീതബാന്‍ഡ് ആരംഭിച്ചു.പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചന്റെ സഹോദരീ പുത്രനാണ് ഫ്രാങ്കോ. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്കുടുംബവുമായി തൃശൂരില്‍ താമസിക്കുന്നു.ഫ്രാങ്കോയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ ഗായകരുടെ ഒരു മികച്ച പ്രകടനം നടക്കുമ്പോള്‍ പശ്ചാത്തലം ഒരുക്കാന്‍ എത്തുന്നത് ഇന്ത്യയിലെ പ്രശസ്തനായ കീബോര്‍ഡ് പ്ലയര്‍ വില്ല്യംസ് ആണ്. ചുരുക്കത്തില്‍ അമേരിക്കന്‍ മലയാളികളുടെ സംഗീത സായാഹ്നത്തിന് മിത്രാസ് ഒരുക്കുന്നത് ഒരു പ്രൊഫഷണല്‍ പ്ലാറ്റഫോമ് ആയിരിക്കും ഈ പ്രൊഫഷണലിസം ആണ് സെപ്റ്റംബര്‍ പത്തിന് അമേരിക്കന്‍ മലയാളികള്‍ ആസ്വദിക്കാന്‍ പോകുക . 
മിത്രാസ് ഫെസ്റ്റിവലില്‍ സംഗീത വിസ്­മയം: ആ നാദ വിസ്മയത്തിന് ഇനി രണ്ടു നാള്‍
Join WhatsApp News
Depressed 2016-09-11 17:16:40
Let me take a deep breath before writing just 5 lines.  1. I wasted 5 hours of my life by attending this koothara program, highly publicized by the organizer's friendly media group.  2. Myself and so many art loving people left at interval, which was at 9 PM. 2. Started 2 hours late, 7 PM instead of 5 PM by continuously annoying the audience. 4. What a hooliganism by the puram choriyal of award giveaways??!!  5. The quality of the program was poor if not worst.

PS: I challenge the Editor to publish this comment.  I am just saying because many times in the past, I had sent comments and it went to the trash.  I believe emalaylee is taking under the table money from these kind of organizers??
Kannan 2016-09-12 04:15:10
I have to agree with the above blogger.  This was an utter failure.  Someone told me they worked behind the scene very hard to make this show. But, the hard work did not materialize.  Ideas are good, but making it happen is the key. I sympathize with the organizers.
avasha kalakaran america 2016-09-12 06:44:02
വേറെ ഒരു ലേഖനത്തിൽ കണ്ടു. നാട്ടിൽ നിന്ന് വരുന്ന തട്ടിക്കൂട്ട് പരിപാടികൾക്ക് തിരിച്ചടി യായി  ഇത് വളർന്നു വരുമെന്ന്.   നല്ല ചിന്താഗതി തന്നെ.  ചുരുക്കം ഇടനിലക്കാരും , മെഗാ ജാഡക്കാരും ഒഴിച്ച് ബാക്കിയെല്ലാവരും പാവം പിടിച്ചവരും കല വരുമാനം പ്രൈമറി സോഴ്സ് ഓഫ് ഇൻകം ആയിട്ടുള്ളവരും ആണ്.  അവരോടു നമ്മൾക്ക് ക്ഷമിക്കാം.
ഇവിടത്തെ ഈ കലാകാരന്മാരോടും ഓർഗനൈസിര്സനോടും ചില ചോദ്യങ്ങൾ:
1. നിങ്ങൾക്ക് കല ഒരു തപസ്യയാണോ  ? അല്ല അമേരിക്കൻ തിരക്കിനിടയിൽ ഉള്ള ഒരു നേരമ്പോക്കാനോ? അല്ല ഒരു സൈഡ് ബിസിനസ് ആയി വളർത്തിയെടുക്കാനുള്ള പരിപാടിയാണോ?

നിങ്ങൾ നിങ്ങളുടെ ആത്മ സംതൃപ്തിക്കായി ചെയ്യുന്ന കാര്യങ്ങൾ ( including those short film  directors ! ), ദയവുചെയ്ത് ഓവർ ഹൈപ്പ് ആക്കി പുബ്ലിക്കിന് മുൻപിൽ പ്രെസെന്റ് cheyyaruthe  . 
ആത്മാർത്ഥമായി കല തപസ്യ ചെയ്യുന്ന ഒരു എളിയ കലാകാരന്റെ ഒരു അപേക്ഷയാണ്. നിങ്ങൾക്കെതിരെയുള്ള ആക്ഷേപങ്ങൾ ഞങ്ങൾ ക്കെല്ലാവർക്കും കൊള്ളുന്നുണ്ട്.
കാഴ്ചക്കാരൻ 2016-09-12 08:37:01

ഒരു വിധം തരക്കേടില്ലാത്ത പരിപാടിയായിരുന്നു. നൃത്തങ്ങൾ എല്ലാം തന്നെ നല്ല നിലവാരം പുലർത്തി. Sound System മോശമായത് പാട്ടുകളെയും announcementനേയും കാര്യമായി ബാധിച്ചു. പിന്നെ ഒരു ക്രിസ്ത്യൻ പരിപാടിയുടെ touch ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ.

 

എല്ലാ മൊട്ടുകളും പൂവായ്‌വിരിഞ്ഞോ അതോ മുട്ടനാടെത്തി തിന്നോ എന്ന് സംശയം.

jacob 2016-09-12 08:42:31
നിലവാരം കുറഞ്ഞ ഗായകർ.  ജനങ്ങളെ പീഡിപ്പിച്ച നാടകം . അസഹനീയമായിരുന്നു ഈ ഉത്സവം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക