Image

പുണ്യവാള പദവിയിലേക്ക് ഒരു യാത്ര: സെയിന്റ് അസീസിയുടെ പ്രാര്‍ത്ഥന (ഭാഷാന്തരം, ജി. പുത്തന്‍കുരിശ്)

Published on 04 September, 2016
പുണ്യവാള പദവിയിലേക്ക് ഒരു യാത്ര: സെയിന്റ് അസീസിയുടെ പ്രാര്‍ത്ഥന (ഭാഷാന്തരം, ജി. പുത്തന്‍കുരിശ്)
ആക്കുക നീ എന്നെ ആയുധമായി:
ഏകുവാന്‍ ശാന്തി ഈ ലോകത്തിനായി;
എവിടെ വിദ്വേഷം നില്പതുണ്ടോ,
അവിടെ സ്‌നേഹം വിതച്ചിടാനായി;

എവിടെ അന്യായം നില്പതുണ്ടോ
അവിടെ ക്ഷമിച്ചു മാപ്പേകിടാനായി;
സംശയം നമ്മെ ചൂഴ്ന്നിടുമ്പോള്‍
വിശ്വാസത്താലത് മാറ്റിടാനായി;

ആശാഭംഗത്തിലാണ്ടവര്‍ക്ക് പ്ര
ത്യാശയല്പം പകര്‍ന്നു നല്‍കാന്‍;
ഇരുള്‍മൂടി നില്ക്കുന്ന ജീവിതത്തില്‍
ഒരു കൊച്ചു കൈത്തിരിയായിടുവാന്‍;

എവിടെ വിഷാദം തങ്ങിനില്പൂ,
അവിടെയുല്ലാസം പകര്‍ന്നിടുവാന്‍;
തിരയുന്നില്ലാശ്വാസം ഞാനെനിക്ക്
തിരയുന്നതോ പ്രഭോ ! ആശ്വസിപ്പാന്‍;

അറിവ് പ്രചരണം ചെയ്‌വതിലും
അറിയാനായി ശ്രമിച്ചിടുവാന്‍;
സ്‌നേഹത്തെയൊട്ടും കാംക്ഷിക്കാതെ
സ്‌നേഹിപ്പാനേവരേം ഒന്നുപോലെ.

എന്തെന്നാല്‍ നാം കൊടുത്തിടുമ്പോള്‍
ചിന്തയ്ക്കതീ
തമായി ലഭിച്ചിടുന്നു. 
അപരാധം അന്യന്റെ പൊറുത്തിടുമ്പോള്‍
അപരാധം നമ്മള്‍ക്കും പൊറുത്തു കിട്ടും

(മദര്‍ തെരേസ, സെയിന്റ് അസീസിയുടെ പ്രാര്‍ത്ഥന വളരെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാദിവസവും മിഷനറി ഓഫ് ചാരിറ്റി ഇത് പ്രാര്‍ത്ഥനയായി ചൊല്ലുമായിരുന്നു ‘Mother Teresa -In My Own Words.
Join WhatsApp News
A reader 2016-09-04 13:07:02
എല്ലാവര്ക്കും വിശുദ്ധരാവാനുള്ള അവസരം ഭൂമിയിലുണ്ട്. അസീസിയും മദർ തെരസായും ജീവിച്ചിരുന്നപ്പോൾ തന്നെ അനേകായിരങ്ങളുടെ ഹൃദയത്തിനുള്ളിൽ ഇടം കണ്ടെത്തിയവരാണ്.  അവരാരും മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കാനോ അന്ധന് കാഴ്ച് നൽകാനോ ശ്രമിച്ചില്ല. (വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെ മാനദണ്ഡം അതാണെങ്കിൽ തന്നേയും) അസ്സീസിയുടെ പ്രാർത്ഥന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ നമ്മെൾക്കെല്ലാവർക്കും യേശുവിന്റെ പിൻഗാമികളായി ഈ പ്രപഞ്ചത്തെ സ്വർഗ്ഗ തുല്യമാക്കാം - അനുയോച്യമായ അസീസിയുടെ കവിത ഭാഷാന്തരം ചെയ്‍തതിൽ പുത്തന്കുരിശിന് അഭിനന്ദനം 
Ponmelil Abraham 2016-09-05 06:44:49
Excellent.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക