Image

ശ്രീനാരായണ ഗുരു ദൈവമല്ലെന്നു ഹൈക്കോടതി

Published on 02 September, 2016
ശ്രീനാരായണ ഗുരു ദൈവമല്ലെന്നു ഹൈക്കോടതി

കൊച്ചി: ശ്രീനാരായണ ഗുരു ദൈവമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. 

ശ്രീനാരായണ ഗുരുവിനെ ദൈവ അവതാരമായി കാണാനാവില്ലെന്നും ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളല്ലെന്നും അദ്ദേഹം സാമൂഹ്യപരിഷ്‌കര്‍ത്താവാണെന്നും കോടതി പറഞ്ഞു.

ശ്രീനാരായണ ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

Join WhatsApp News
from facebook 2016-09-03 15:27:54

ശ്രീ നാരായണ ഗുരു ദൈവമല്ല.. സാമൂഹ്യ പരിഷ്കർത്താവെന്ന് ഹൈക്കോടതി (പത്രവാർത്ത)..

മദര്‍ തെരേസ മരണ ശേഷം ഇപ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനാൽ, ഈശ്വരതുല്യമായ വിശുദ്ധ പദവിയിലേയ്ക്ക്.. പൊതുജനത്തിന്റ്റെ നികുതിപണം ഉപയോഗിച്ചു കേന്ദ്ര സംസ്ഥാന മന്ത്രിമാർ വത്തിക്കാനിലേക്ക് (പത്രവാർത്ത)..

ക്രിസ്ത്യാനികളുടെ ത്രിബിൾ സ്കോച്ചിന്റ്റെയും ഡോളറിന്റ്റെയും ഒരു പവറെ.. പാവം ശ്രീ നാരായണ ഗുരു..

Shibu Kuriakose

കീലേരി ഗോപാലന്‍ 2016-09-03 19:38:04
ദൈവത്തിന്‍റെ  അടയാളം കൂടി കോടതി പറഞ്ഞു തന്നിരുന്നുവെങ്കില്‍ അവിടെയും ഇവിടെയുമൊക്കെ പോയി മെഴുകുതിരി കത്തിച്ചും തേങ്ങാ ഉടച്ചും പണം വെറുതെ സമയവും പണവും കളയുന്നതില്‍ ഒരു നിയന്ത്രണം വരുത്താമായിരുന്നു.
George V 2016-09-04 03:00:58
നസ്രായൻ ആയ യേശുവും ഒരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രം ആയിരുന്നു. അദ്ദേഹത്തെ പലസ്തീനിൽ നിന്നും കൊണ്ടുപോയി റോമാ സാമ്രാജ്യത്തിനു പുതിയ ദൈവം ആയി പ്രതിഷ്ഠിച്ചത് അന്നത്തെ വെള്ളാപ്പള്ളി നടേശ്ശൻ, പോൾ (St. പോൾ) ആണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക