Image

ക്ലാസിക് കഥയുമായി വിളിച്ചാല്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കും: വിക്രം

Published on 31 August, 2016
ക്ലാസിക് കഥയുമായി വിളിച്ചാല്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കും: വിക്രം
പുതിയ ചിത്രമായ ഇരുമുഖന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ വിക്രം പറഞ്ഞത് മലയാള സിനിമയോടുള്ള പ്രണയം. 'ക്ലാസിക് കഥയുമായി വിളിച്ചാല്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കും. ഒന്നുമല്ലാതിരുന്ന കാലത്ത് മലയാളമാണ് അവസരങ്ങള്‍ തന്ന് വളര്‍ത്തിയത്. അതുകൊണ്ട് ഇവിടെ നിന്ന് ക്ഷണം ലഭിച്ചാല്‍ നിരസിക്കില്ല. ചെമ്മീനൊക്കെപ്പോലെ കാലാതിവര്‍ത്തിയായ ക്ലാസിക് പടത്തില്‍ അഭിനയിക്കാനാണ് മോഹം. മലയാള സിനിമയില്‍ നിരവധി യുവ പ്രതിഭകള്‍ വരുന്നുണ്ട്. പ്രേമം, ബാംൂര്‍ ഡെയ്സ് തുടങ്ങിയ സിനിമകളെല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. ഇവിടെ കഥയാണ് സിനിമയുടെ യഥാര്‍ത്ഥ മുതല്‍ മുടക്ക്.' എന്നും വിക്രം പറഞ്ഞു. 
പുതിയ ചിത്രമായ ഇരു മുഖനില്‍ രണ്ട് വേഷത്തിലാണ് വിക്രം എത്തുന്നത്.'രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണ്. ഏറെ ആവേശത്തോടെയാണ് രണ്ടു വേഷവും ചെയ്യ്തത്. ഈ സിനിമയ്ക്കു വേണ്ടി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നതും കഥയുടെ മികവു കൊണ്ടാണ്. നല്ല നെഗറ്റീവ് വേഷങ്ങള്‍ വന്നാല്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്നവരാണ് നല്ല നടന്മാര്‍. ഷാരുഖ് ഖാനെ പോലുള്ളവര്‍ അത് തെളിയിച്ചിട്ടുണ്ടെന്നും' വിക്രം പറഞ്ഞു.
നിര്‍മാതാവ് ഷിബു തെമീന്‍സും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ട്രെയിലര്‍ കണ്ടു പറയും പോലെ ഭിന്നലിംഗക്കാരെ ഒരു തരത്തിലും സിനിമ താഴ്ത്തി കാണിക്കുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകരും പറഞ്ഞു. സെപ്റ്റംബര്‍ എട്ടിന് സിനിമ തിയറ്ററുകളിലെത്തും. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും നിത്യാമേനോനുമാണ് നായികമാര്‍. ഹാരീസ്് ജയരാജിന്റെ സംഗീത സംവിധാനത്തില്‍ പുറത്തു വിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക