Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു

ലിസി തോട്ടപ്പുറം Published on 10 February, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ഡേ ആഘോഷിക്കുന്നു. മാര്‍ച്ച്‌ 24-ാം തീയതി ശനിയാഴ്‌ച ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ വിമന്‍സ്‌ ദിനാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നത്‌.

മാര്‍ച്ച്‌ 24-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ വെജിറ്റബിള്‍ കാര്‍വിംഗ്‌, പുഷ്‌പഫല പ്രദര്‍ശനം എന്നിവയോടൊയാണ്‌ ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്‌. ചിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷത്തിന്റെ പ്രഥമ ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിലില്‍നിന്ന്‌ വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി ഏറ്റുവാങ്ങി. വിമന്‍സ്‌ ഫോറത്തിന്റെ വിമന്‍സ്‌ ദിനാഘോഷപരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയും വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി, കോര്‍ഡിനേറ്റേഴ്‌സായ സുജ കൊല്ലാലപ്പാറ, മേഴ്‌സി കളരിക്കമുറി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിമന്‍സ്‌ദിനാഘോഷങ്ങള്‍ക്കുള്ള ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ സണ്ണി വള്ളിക്കളം ഫാമിലിയില്‍നിന്ന്‌ കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി ഏറ്റുവാങ്ങുന്നു. ഇടത്തുനിന്ന്‌ ലീലാ ജോസഫ്‌, രഞ്‌ജന്‍ എബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അലക്‌സ്‌ പായിക്കാട്ട്‌, അഗസ്റ്റിന്‍ കരികുറ്റി, ബെന്നി വാച്ചാച്ചിറ, സ്റ്റാന്‍ലി കളരിക്കമുറി, ജോഷി വള്ളിക്കളം, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോര്‍ജ്‌ തോട്ടപ്പുറം എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക