Image

ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍

അനില്‍ പെണ്ണുക്കര Published on 30 August, 2016
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
തിരുവനന്തപുരം : ഫോമായുടെ ആര്‍ സി സി പ്രോജക്ട് കേരളത്തിനും, കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കും അഭിമാനമാണെന്നു ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഫോമയുടെ എക്കാലത്തെയും മികച്ച സംഭാവനയായ ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

മത വിശ്വാസികള്‍ക്ക്ക്ഷേത്രങ്ങളും പള്ളികളും അവരുടെ ദേവാലയം എന്നതുപോലെ കാന്‍സര്‍ ബാധിതരായവര്‍ക്കു അവരുടെ ദേവാലയമാണ് ആര്‍ സി സി . അവിടേയ്ക്കു പീഡിയാട്രിക് ഓങ്കോളജിക്ക്ഒരു ഓ. പി ബ്ലോക്ക് അമേരിക്കന്‍ മലയാളികളുടെ സഹായത്തോടു കൂടി അന്തരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുവാന്‍ ഫോമാ നല്‍കിയ സഹായം ലോകത്തിനു തന്നെ വലിയ മാതൃക ആണ്. വിദേശ മലയാളികളുടെ സഹായത്തോടെ ഒരു ഓ പി ബ്ലോക്ക് എന്ന് കേട്ടപ്പോള്‍ ഇത്രത്തോളം മനോഹരമായിരിക്കുംഅത് എന്നറിയില്ലായിരുന്നു. കുട്ടികള്‍ക്ക് മാനസിക സന്തോഷം ഉണ്ടാക്കുവാന്‍ ഉതകുന്ന തരത്തില്‍ ഒരു വാര്‍ഡ്.

അതിന്റെ എല്ലാ അര്‍ത്ഥ തലത്തിലും അത് മനോഹരമായി. ഇതിനു മുങ്കൈ എടുത്ത ശ്രീ : ആനന്ദന്‍ നിരവേലിനെയും, ജോസ് എബ്രഹാമിനെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല എന്ന് കൂടി മന്ത്രി പറഞ്ഞത് ചടങ്ങു നിറ കൈയടിയോടെയാണ് സ്വീകരിച്ചത്.

ആഗസ്ത് 29 നു രാവിലെ 10.30 നു ആരംഭിക്കേണ്ട ഉത്ഘാടന പരിപാടി മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉച്ചയ്ക്ക് 2.30-ലെക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഫോമാ നിര്‍മ്മിച്ച് നല്‍കിയ കുട്ടികളുടെ വാര്‍ഡിന്റെ പ്രധാന വാതിലിനു സമീപം സ്ഥാപിച്ച ഫലകം അനാച്ഛാദനത്തിന്ശേഷം നാട മുറിച്ചാണ് വാര്‍ഡ് കുട്ടികള്‍ക്കായി തുറന്നു കൊടുത്തത്. അതിനു ശേഷമായിരുന്നു ഉത്ഘാടന ചടങ്ങുകള്‍നടന്നത്.

ആര്‍ സി സി ഡയറക്ടര്‍ ഡോ:പോള്‍ സെബാസ്റ്റ്യന്‍ അധ്യക്ഷതെ വഹിച്ചു. ആര്‍ സി സി യ്ക്ക് ഒരു സഹായം ചെയ്താല്‍ അത് ഏറ്റവും ഉത്തരവാദിത്വത്തോടുകൂടി നടക്കും എന്നി ലോകത്തിനു കാണിച്ചു കൊടുക്കുക എന്ന പ്രതിജ്ഞയുടെ ഫലം കൂടിയാണ് ഈ പദ്ധതി എന്നും ഫോമാ എന്ന സംഘടനാ കാട്ടിയ ഉത്തരവാദിത്തവും കൂടിയായപ്പോള്‍ അതിനു പതിന്മടങ്ങുഭംഗി വന്നു എന്നും അദ്ദേഹം പറഞ്ഞു .

ആര്‍ സി സി യുടെ സ്ഥാപക ഡയറക്ടര്‍ ഡോ: കൃഷ്ണന്‍ നായര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍ സി സിയില്‍ കുട്ടികളുടെ ഓങ്കോളജി വിഭാഗത്തിന് തുടക്കം കുറിച്ച വ്യക്തി കൂടിയാണ് ഡോ:കൃഷ്ണന്‍ നായര്‍. കുട്ടികള്‍ക്കായി വളരെ മനനോഹരമായ ഒരു ബ്ലോക്ക് നിര്‍മ്മിച്ച് നല്‍കിയ ഫോമയ്ക്കു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

തന്റെ പഠന കാലത്തു ഉണ്ടായ ഒരു ചിന്തയില്‍ നിന്നാണ് ആര്‍ സി സി യില്‍ ഒരു കുട്ടികളുടെ ഓങ്കോളജി തുടങ്ങിയത്. അതിനു ഒരു കാരണം ഉണ്ട്. കുട്ടികളിലെ കാന്‍സര്‍ ഭൂരിഭാഗവും ചികിത്സിപ്പിച്ചു ഭേദമാക്കാന്‍ സാധിക്കും. ഇപ്പോള്‍ ഫോമാ കൂടി സഹായിച്ചപ്പോള്‍ ഒരു അന്തരാഷ്ട്ര നിലവാരം കൂടി ഓങ്കോളജി ബ്ലോക്കിന് കൈവന്നു.

ആര്‍ സി സി അഡിഷണല്‍ ഡയര്‍കടര്‍ ഡോ: പി. കുസുമകുമാരി അതിനു നേതൃത്വം നല്‍കിയപ്പോള്‍ കുട്ടികളുടെ ഓങ്കോളജി തലപ്പത്തു ഡോ: പി. കുസുമകുമാരിയെ നിയമിക്കാന്‍ 32 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ എടുത്ത തീരുമാനം വെറുതെ ആയില്ല എന്ന് ഇപ്പോള്‍ തോന്നുന്നു- അദ്ദേഹം പറഞ്ഞു. അതെല്ലാം ഇവിടെ എത്തുന്ന കുഞ്ഞുങ്ങളുടെ ഭാഗ്യമാണ്.

ആനന്ദന്‍ നിരവേല്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍. ഈ പ്രോജക്ടിന് തുടക്കം ഇട്ടപ്പോള്‍ ഈ പദ്ധതി നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. രണ്ടടി മുന്നോട്ടു നടക്കുമ്പോള്‍ പത്തടി പുറകോട്ടു വലിക്കാനായിരുന്നു പലരുടെയും ശ്രമം. പക്ഷെ അവിടെ കരുത്തായി നിന്ന രണ്ടു പേരാണ് ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ജോസ് എബ്രഹാമും. ഉദ്ദേശിച്ചതിനേക്കാള്‍ പത്തിരട്ടി ഭംഗിയായി ആര്‍ സി സി പ്രോജക്ട് നടപ്പിലാക്കുവാന്‍ ഒപ്പം നിന്ന കമ്മിറ്റിയും, സാമ്പത്തിക സഹായം നല്‍കിയഅമേരിക്കന്‍ മലയാളി സുഹൃത്തുക്കളെയും ഈ വസരത്തില്‍ മറക്കാനാകില്ല.

അവരില്ലായിരുന്നുവെങ്കില്‍ ഈ പ്രോജെക്ടില്ല. ഒരു ഡോളര്‍ മുതല്‍ പതിനായിരവും അതിനപ്പുറവും തന്നു സഹായിച്ചവരുണ്ട്. അവരെയെല്ലാം ഓര്‍ക്കുന്നു. ജോസ് എബ്രഹാം എന്നൊരു ചെറുപ്പക്കാരന്റെ വലിയ പരിശ്രമം ഈ പ്രോജക്ടിന് പിന്നിലുണ്ട്. കുഞ്ഞുങ്ങള്‍ക്കയി ഒരു ബ്ലോക്ക് പണിതു നല്‍കുമ്പോള്‍ ആ ബ്ലോക്കിലേക്കു കുട്ടികള്‍ കാന്‍സറുമായി വരരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. പക്ഷെ നിര്‍ഭാഗ്യം കൊണ്ട് അവിടേക്കു കടന്നു വരുന്ന കുട്ടികള്‍ക്ക് ഒരു കളിസ്ഥലം പോലെ തോന്നുന്ന ഒരു ഇടമായി അവിടം ഒരുക്കാന്‍ ആര്‍ സി സി കാട്ടിയ താല്പര്യത്തിനു നന്ദി.

വലിയ കരഘോഷത്തോടെയാണ് ആനന്ദന്‍ നിരവേലിന്റെ പ്രഭാഷണത്തെ സദസ് സ്വീകരിച്ചത്.

മെഡിക്കല്‍ കോളേജ്വാര്‍ഡ് കൗണ്‍സിലര്‍ എസ.എസ് സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ: റംലാ ബീവി, ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ: തോമസ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

ഫോമാ ആര്‍ സി സി കോ ഓര്‍ഡിനേറ്റര്‍ ജോസ് എബ്രഹാം പ്രസംഗിക്കാന്‍ എണീറ്റത് മുതല്‍ കരഘോഷമായിരുന്നു. ഈ കൈയടി അമേരിക്കന്‍ മലയാളികള്‍ക്കുള്ളതാണ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. പ്രോജക്ടിന്റെ തുടക്കം മുതല്‍ തനിക്കുണ്ടായ അനുഭവങ്ങള്‍, ചെറിയ വാക്കുകളില്‍ അദ്ദേഹം വിശദീകരിച്ചു. പിന്‍പോട് വലിച്ചവര്‍, നിരുത്സാഹപ്പെടുത്തിയവര്‍, പരിഹസിച്ചവര്‍, ഇപ്പോളും പരിഹസിക്കുന്നവര്‍, അവരൊക്കെ ഒരു ചെറിയ ഗ്രൂപ് ആണ്. ഈ പ്രോജക്ടിനെ സ്‌നേഹിച്ചതും സഹായിച്ചതും അമേരിക്കയില്‍ ചോര നീരാക്കി പണിയെടുക്കുന്ന ഒരു വലിയ വിഭാഗമാണ്. അവരെ ഒന്ന് കൂട്ടിയിണക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു.

ഫോമാ കമ്മിറ്റി എന്നെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. അതില്‍ ചാരിതാര്‍ഥ്യമുണ്ട്. ആദ്യ ഗഡു നല്‍കി സഹായിച്ച ആനന്ദന്‍ നിരവേല്‍ മുതല്‍ അവസാനം പണം വച്ച് നീട്ടിയ വ്യക്തിവരെ ഈ പ്രോജക്ടിന്റെ ഭാഗമാണ്. ഒരു പക്ഷെ ഫോമാ നാളെ കേരളത്തില്‍ അറിയപ്പെടാന്‍ പോകുന്നത് കാന്‍സര്‍ രോഗികളായി സുഖപ്പെടുന്ന കുഞ്ഞുങ്ങളിലൂടെ ആയിരിക്കും. അതിനു ഒരു നിമിത്തമാകാന്‍ സാധിച്ചത്തില്‍ സന്തോഷമുണ്ട്. അതിനൊപ്പം നിന്ന ഒരു കമ്മിറ്റിയുണ്ട് ഫോമയ്ക്ക്. അവര്‍ക്കെല്ലാമായി എനിക്ക് കിട്ടിയ അംഗീകാരത്തെ സമര്‍പ്പിക്കുന്നു.

ആര്‍ സി സി അഡിഷണല്‍ ഡയറക്ടര്‍ ഡോ:പി. കുസുമകുമാരി സ്വാഗതം ആശംസിച്ചു. ഫോമയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രസംഗിച്ചു തുടങ്ങിയത്. ഇത്തരം ഒരു പ്രോജക്ട് ഭംഗിയായി നടപ്പിലാക്കാന്‍ സാധിച്ചത് ഫോമയുടെ വലിയ സഹായം കൊണ്ടുമാത്രമാണ്. പദ്ധതി നിന്നുപോകുമോ എന്ന് ശങ്കിച്ച സമയത്തുപോലും ഫോമാ ധൈര്യപൂര്‍വം ഒപ്പം നിന്നു. എല്ലാ ഫോമാ പ്രവര്‍ത്തകര്‍ക്കും സ്വാഗതം ആശംസിക്കാനും അവര്‍ മറന്നില്ല.

ആര്‍ സി സി മെഡിക്കല്‍ സൂപ്രണ്ട് ഡോ: കെ. രാംദാസ് നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു.

ഫോമായെപ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍, കുസുമം ടൈറ്റസ്, ശശിധരന്‍ നായര്‍, റോഷന്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
ഫോമാ-ആര്‍ സി സി പ്രോജക്ട് കേരളത്തിന് സമര്‍പ്പിച്ചു; ഇത് അഭിമാന നിമിഷം: ആരോഗ്യ  മന്ത്രി ഷൈലജ ടീച്ചര്‍
Join WhatsApp News
Biju Cherian 2016-08-30 08:46:59
Congratulations to Mr.Jose Abraham and Mr.Anandan Niravel. You guys did a great job. The presence of Sasidharan Nair as the chief guest in the middle of inauguraion function. Anyway above all special congratulations to Mr.Jose Abraham for his dedication and hard work. Good Luck
അഭ്യുദയകാംഷി 2016-08-30 10:41:45
സംഭാവന തന്നവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തും എന്ന്  പറഞ്ഞാൽ തന്നേ, പുറകോട്ടുവലിക്കാർ വായടച്ചോളും. പൈസ മുടക്കുകയും ഇല്ലാ, എല്ലാത്തിനും കുറ്റവും പറയും. Great job FOMAA team.
ValsonMadathiparambil 2016-08-31 14:21:24
Real charity work done by FOMAA under the leadership of Anandan Niravel and the presence of our founder president Sasidharan Nair.Congratulations to everybody.
Biju Oommen 2016-08-31 11:22:29
A great job well done! Kudos to Andandan Chettan, FOMAA President,  Shaji Edward, FOMAA Secretary and Jose Abraham, RCC project Coordinator. ...They deserve our applause!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക