Image

ലേക്ക്‌ഷോര്‍ സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

Published on 09 February, 2012
ലേക്ക്‌ഷോര്‍ സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു
കൊച്ചി: എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. 

ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ജോലിയില്‍ ഒരുവര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് അടിസ്ഥാന ശമ്പളം കൂടാതെ ആയിരം മുതല്‍ നാലായിരം രൂപ വരെ അധിക അലവന്‍സായി നല്‍കാമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ ധാരണയായെങ്കിലും മുന്‍പരിചയമുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അടിസ്ഥാന ശമ്പളത്തേക്കാള്‍ അധികം തുക പ്രതിഫലമായി നല്‍കണമെന്ന നഴ്‌സുമാരുടെ സംഘടനയുടെ ആവശ്യത്തോട് മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനെതുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക