Image

തമിഴിലെ അപ്രഖ്യാപിത വിലക്ക് ; അമല പോള്‍ കന്നടയിലേക്ക് ചുവട് മാറുന്നു

Published on 23 August, 2016
തമിഴിലെ അപ്രഖ്യാപിത വിലക്ക് ; അമല പോള്‍ കന്നടയിലേക്ക് ചുവട് മാറുന്നു
സംവിധായകന്‍ എംഎല്‍ വിജയുമായുള്ള വിവാഹമോചനത്തിനു ശേഷം തമിഴ് സിനിമയില്‍ താരത്തിന് അപ്രഖ്യാപിത വിലക്ക് എന്നായിരുന്നു ഏറ്റവും പുതിയ വാര്‍ത്തകള്‍. നായികയായി പറഞ്ഞുറപ്പിച്ച പല സിനിമകളില്‍ നിന്നും അമലയെ ഒഴിവാക്കി. മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കിയേ പറ്റൂ എന്ന അവസ്ഥയില്‍ പുതിയ ചുവടു മാറ്റത്തിന് ഒരുങ്ങുകയാണ്. കന്നഡ സിനിമയിലേയ്ക്ക് കൂടു മാറാനാണ് നടിയുടെ ശ്രമം.
തമിഴില്‍ അമല തന്നെ നായികയായി അഭിനയച്ച് ഹിറ്റായി മാറിയ വേല ഇല്ല പട്ടതാരിയുടെ കന്നഡ പതിപ്പിന്റെ തിരക്കിലാണ് താരമിപ്പോള്‍. തമിഴില്‍ ധനുഷ് അവതരിപ്പിച്ച നായക കഥാപാത്രം കന്നഡയില്‍ മനോരഞ്ചന്‍ ആണ് ചെയ്യുന്നത്. നന്ദകിഷോര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലും അമലയാണ് നായിക. വര്‍ഷങ്ങള്‍ നീണ്ട സിനിമ ജീവിതത്തിനിടയില്‍ ആദ്യമായാണ് കന്നഡ ചിത്രങ്ങള്‍ക്ക് താരം തയ്യാറാവുന്നത്. കന്നഡയില്‍ മറ്റ് പല ചിത്രങ്ങള്‍ക്കും താരം സമ്മതം അറിയിച്ചിട്ടുണ്ട്. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് തുടരെ തുടരെ മറ്റ് ഭാഷ ചിത്രങ്ങള്‍ കരാര്‍ ചെയ്യാന്‍ അമലയെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. 
എന്തായാലും കൈനിറയെ ചിത്രങ്ങളുമായി നിറഞ്ഞു നിന്ന താരം തമിഴില്‍ ഒപ്പിട്ടിരിക്കുന്ന ഏകചിത്രം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് നായകനായ വാട ചെന്നൈ മാത്രമാണ്. ആന്‍ഡ്രിയ ജെറമിയയാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയുടെയും അച്ഛന്റെയും ഇടപെടലാണ് ഇതിനു പിന്നില്‍ എന്നും ആരോപണം ഉണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക