Image

ഭാര്യമാര്‍ ചതിക്കാന്‍ തുടങ്ങിയാല്‍ ഒരു പുരുഷന്‍ ആരെ വിശ്വസിച്ചാണ് ജീവിക്കേണ്ടത്?

അനില്‍ പെണ്ണുക്കര Published on 21 August, 2016
ഭാര്യമാര്‍ ചതിക്കാന്‍ തുടങ്ങിയാല്‍ ഒരു പുരുഷന്‍ ആരെ വിശ്വസിച്ചാണ് ജീവിക്കേണ്ടത്?
എനിക്ക് ആണിനെക്കാള്‍ വിശ്വാസം പെണ്ണിനെ ആയിരുന്നു. അത് തുടരുകയും ചെയ്യുന്നു. പുരുഷന്മാരില്‍ പലരും ചതിയന്മാര്‍ ആണെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍. പങ്കാളിയോട് കാണിക്കുന്ന സ്‌നേഹത്തിന്റെ കാര്യത്തില്‍ സ്ത്രീ പുലര്‍ത്തുന്ന നീതി പലപ്പോളും പുരുഷന്മാര്‍ കാണിക്കാറില്ല. ഒരു സ്ത്രീയ്ക്ക് സുഖമില്ലാതെ ഒരുമാസം കിടന്നുപോയാല്‍ ചില പുരുഷമാര്‍ ചോദിക്കും 'നിനക്കെന്നും കുരുവാണോ' എന്ന്? ഒരു പുരുഷന് സുഖമില്ലാതെ വന്നാല്‍ ഒരു പെണ്ണും ഇത്തരം ഒരു ചോദ്യം ചോദിച്ചതായി കേട്ടിട്ടില്ല.

വേലി ചാടുന്ന പെണ്ണിനെക്കാള്‍ കൂടുതല്‍ പുരുഷമാര്‍ ആണെങ്കിലും രണ്ടു പേരെ പ്രേമിക്കാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീയുടെ കഥ നമ്മെയെല്ലാം അത്ഭുതപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആണ് സംഭവം. നായികയുടെ പേര് സോഫിയ.

മലയാളിക്ക് ഇതൊന്നും അത്ര പുത്തരിയല്ല. ഈയിടെ ടെക്‌നോപാര്‍ക്കിലെ ഒരു ജീവനക്കാരി കാമുകനോടൊപ്പം താമസിക്കാന്‍ സ്വന്തം കുഞ്ഞിനേയും അമ്മായി അമ്മയെയും കൊലപ്പെടുത്താന്‍ കാമുകനെ ചട്ടം കെട്ടിയതും പിന്നീടുണ്ടായ കഥയുമൊക്കെ നമുക്കറിയാം. സ്വത്തു കൈക്കലാക്കാന്‍ മരുമകള്‍ ഒരു അമേരിക്കന്‍ മലയാളിയായ അമ്മായി അച്ഛനെ ചെങ്ങന്നൂരിനടുത്തു കൊലപ്പെടുത്തിയ കഥയും നമുക്കറിയാം. എന്നാല്‍ മെല്‍ബണില്‍ ഈ കൊലപാതകം നടന്നിട്ടു ഒരു വര്‍ഷമാകുന്നു. 2015 ഒക്‌ടോബറിലാണ് സംഭവം. കൊല്ലം പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം ആണ് കൊല്ലപ്പെട്ടത്.അന്ന് കൊല്ലത്തു ശവസംസ്‌കാര സമയത്തു സംഭവത്തില്‍ ഭാര്യ സോഫിയ കാട്ടിക്കൂട്ടിയ ഭര്‍ത്താവ് സ്‌നേഹം ഇതോടെ പൊളിഞ്ഞു.

ഈ സംഭവത്തില്‍ പോലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ ആണ് സോഫിയയെ പിടികൂടാന്‍ കാരണം. ഒപ്പം കാമുകന്‍ അരുണ്‍ കമലാസനനും പിടിയിലായിട്ടുണ്ട്. ഇയാളെ കൂടാതെ മറ്റൊരു കാമുകന്‍ കൂടി സോഫിയക്ക് ഉണ്ടെന്നു പോലീസ് പറയുന്നു.

ഉറക്കത്തിലുണ്ടായ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് അന്ന് സോഫിയ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ മുന്‍പും സാമിനു നേരെ വധശ്രമമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സോഫിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു . ഇതില്‍ നിന്നാണ് കൊലപാതകം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചത്.

ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്. കാമുകനുമായുള്ള സൊള്ളല്‍ മലയാളത്തിലായതിനാല്‍ പോലീസ് ദ്വിഭാഷിയുടെ സഹായം തേടി. സാമിനും സോഫിയയ്ക്കും നാലുവയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.

സോഫിയയോട് ഒരു വാക്ക്.
സാം എന്ന മനുഷ്യന്‍ നിനക്ക് ആരായിരുന്നു എന്നു നീ ചിന്തിക്കേണ്ട, പക്ഷെ ഇയാള്‍ നിന്റെ കുഞ്ഞിനു ആരായിരുന്നു എന്നത് മറക്കരുതായിരുന്നു. എപ്പോഴൊ ആ നെഞ്ചിലെ ചൂടില്‍ ഉറങ്ങിയതും .നിന്റെ കഴുത്തില്‍ താലിവച്ചു കൂടെ കൂട്ടിയതും. നിന്നിലെ സ്ത്രീത്വത്തെ പൂര്‍ണ്ണമാക്കിയതും. നിന്റെ വിരലില്‍ സ്വന്തം പേരു ചേര്‍ത്തതും നീ മറന്നു പോയിരിക്കാം പക്ഷെ നിന്റെ കുഞ്ഞിന്റെ തിരുനെറ്റില്‍ വരച്ചു വച്ച അപ്പന്റെ പേരു എന്നേയ്കുമായ് നീ കൊന്നു തള്ളിയപ്പോള്‍ നിന്നെ വയറ്റില്‍ ചുമന്ന സ്ത്രീയെ പോലും വെറുത്തു പോകുന്നു.

ഈ മനുഷ്യന്റെ മുഖത്തു നോക്കിയിട്ട് കൊല്ലാന്‍ തോന്നിയല്ലോ നിനക്ക് ..നീ ഒരു പെണ്ണു തന്നെയോ? ഇയാളെ കൊല്ലാന്‍ കൂട്ടുനിന്ന കാമുകന്‍ നിന്നെ വിശ്വസിക്കുമെന്നു നീ കരുതിയൊ? അഥവാ വിശ്വസിച്ചാല്‍ തന്നെ എത്ര നാള്‍? ഇഷ്ടമില്ലെങ്കില്‍ പിരിയാമായിരുന്നല്ലൊ? നിന്റെ കുഞ്ഞിന്റെ അവസ്ഥ ഇനി എന്താണു?

മക്കളോട് ഏറ്റവും കടമ ഉണ്ടാവേണ്ടതു സ്വന്തം മതാപിതാക്കള്‍ക്കാണു . നീ നല്‍കിയ ഭക്ഷണം അവസാന അത്താഴമെന്നറിയാതെ ഒരു പക്ഷെ നിന്നെ പുണര്‍ന്നു ഉറങ്ങിയ സാമിന്റെ ജീവിതമോര്‍ത്താല്‍ ആരും കരഞ്ഞു പോകും. മനസ്സ് എന്ന സമ്പാദ്യമുള്ളവര്‍. എപ്പോഴും കൂടെ നില്‍ക്കുന്ന ഭര്‍ത്താവു പഞ്ചാര വാക്കുകള്‍ പറയില്ലയിരിക്കാം. കാരണം അവന്‍ കുടുംബത്തിനു വേണ്ടി ആണ് ഓടുന്നത് അവന്റെ ഭാര്യയോട് കുട്ടിയോട് അവനു സ്‌നേഹം ആയിരിക്കും എപ്പോഴും. എന്നാല്‍ ഇത്തരം അവിഹിതബന്ധത്തില്‍ ഉള്ളവന്‍ പറയുന്ന കാണിക്കുന്ന കപടതയില്‍ വിശ്വസിച്ചു ഇറങ്ങുന്ന ഓരോ പെണ്‍കുട്ടിയും അറിയണം ഇനി നിന്റെ ജീവിതം ശാശ്വതമല്ലന്ന.

ഒരു കാര്യം കൂടി, ഭാര്യമാര്‍ കൂടി ഇങ്ങനെ ചതിക്കാന്‍ തുടങ്ങിയാല്‍ ഒരു പുരുഷന്‍ ആരെ വിശ്വദിച്ചാണ് ഈ ഭൂമിയില്‍ ജീവിക്കേണ്ടത്. മാതാപിതാക്കളെ ഉപേക്ഷിച്ചു ജീവിതത്തിന്റെ സായാഹ്‌ന വേളയില്‍ മക്കളില്ലെങ്കിലും സ്വന്തം ഭാര്യയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതി കഷ്ടപ്പെട്ട് സമ്പാദിച്ചു അവര്‍ക്കു വേണ്ടി കോപ്പു കൂട്ടുന്ന പുരുഷന്‍ വിഡ്ഢി ആണെന്ന് കരുതുന്ന സ്ത്രീകളുണ്ട് എന്നതിന്റെ തെളിവാണിത്. തിനാല്‍ ഇനിയുള്ള കാലങ്ങളില്‍ ഇങ്ങനെയുള്ള അന്ധമായ വിശ്വാസം വെച്ച് പുലര്‍ത്താതെ ചെറുപ്പക്കാര്‍ ശ്രദ്ധിക്കുക.

എന്നാല്‍ ഭര്‍ത്താവിനെയും അച്ഛനെയും ജീവന് തുല്യം സ്‌നേഹിക്കുന്ന ഭാര്യമാരും മക്കളും ഉണ്ട്, ഹൈലി ക്വാളിഫയഡ് ആയ ഇന്നത്തെ ചെറുപ്പക്കാര്‍ക് അതിന്റെ തിരിച്ചറിവ് ഉണ്ടോ എന്ന് സംശയിക്കുന്നു. 
Join WhatsApp News
Thmmi 2016-08-22 05:38:49
The world has changed. Time has changed. Including you and me we all are for ourselves.
ഫൂലാംദേവി 2016-08-22 08:46:54

ആർക്ക് ആരെ വേണമെങ്കിലും ചതിക്കാം.  ചതിക്കാൻ പാടില്ല എന്ന് എവിടെയെങ്കിലും നിയമം എഴുതി വച്ചിട്ടുണ്ടോ? ഇല്ലല്ലോ?  പിന്നെ എന്താണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം? സ്ത്രീകളെ സൗകര്യം കിട്ടുമ്പോൾ താറടിച്ചു കാണിക്കുക.  ഞങ്ങൾ സ്ത്രീകളെ നിങ്ങൾ പുരുഷന്മാർ എന്നും അധിക്ഷേപിക്കുകയും, നിന്ദിക്കുകയും ദൂഷിപ്പിക്കുകയും അസഭ്യം വിളിക്കുകയും ദുരുപയോഗപെടുത്തുകയും ചെയ്യിതിട്ടുള്ളു. ഞങ്ങൾക്ക് ശബ്ദിക്കാനാവില്ലല്ലോ.  സ്ത്രീകൾ പതുക്കെ സംസാരിക്കാൻ പഠിക്കണം എന്ന് കേട്ടാണ് ഞങൾ വളർന്നത്.  ഒരു പുരുഷനെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ അതോടെ തീർന്നു ജീവിതം.  പിന്നെ അമേരിക്കയിൽ നിന്നോ. ഗൾഫിൽ നിന്നോ പോക്കറ്റ് നിറച്ചു പണവുമായി വരുന്ന ഏതെങ്കിലും ഒരു മനോരോഗിയുടെ തലയിൽ കെട്ടിവയ്ക്കും. ചില അവന്മാരുടെ ആക്രാന്തം കണ്ടുകഴിഞ്ഞാൽ ചില പട്ടിയുടെ മുന്നിൽ ഇറച്ചി കഷ്ണം ഇട്ടുകൊടുത്തപോലെയാ. കല്യാണം കഴിച്ചു കൊണ്ടുവന്നാൽ ഉടനെ രണ്ടെണ്ണത്തിനെ ഉണ്ടാക്കി കയ്യിൽ തരും പിന്നെ ഇവനൊരു ഉത്തരാവിധിത്വവും ഇല്ല.  ജോലി ചെയ്യുക കൊശിക്കൊത്ത ആഹാരം ഉണ്ടാക്കി കൊടുക്കുക.  പിള്ളാരെ നോക്കുക.. ഇവന്റെയൊക്കെ ജോലിയോ? പരോപകാരം. നാട് നന്നാക്കൽ. വീട് കുളം ആയാലും വേണ്ടില്ല നാട് നാന്നാകണം. പള്ളി പട്ടക്കാരൻ. നായര് സംഗമം ഫൊക്കാന, ഫോമ, മലയാളി അസോസിയേഷൻ, ജില്ലാ അസോസിയേഷൻ,  ഓവർ സീസ് കോൺഗ്രസ്സ് പിന്നെ കഥയില്ലാത്ത കുറെ കഥയെഴുത്ത്, നോവലെഴുത്ത് അങ്ങനെ സ്ത്രീകളുടെ നടു ഒടിയുന്നത് വരെ സാമൂഹ്യ സേവനം. പാക്കിസ്ഥാനിൽ ഒരു സ്ത്രീ ഒരു പുരുഷനെ സ്നേഹിച്ചതിന് അവളുടെ ആങ്ങള അവളെ കൊന്നു.  അമേരിക്കയിലുള്ള ഒരു സിനിമാ നടി ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കിട്ടിയ സമ്പാദ്യമായ കുട്ടിയുമായി നാട്ടിൽ പോകയാണ്? ഇപ്പോൾ പറയും അത് സ്ത്രീയുടെ കയ്യിൽ ഇരുപ്പാണെന്നു. ഇത് ആണുങ്ങൾ സൂക്ഷിക്കണ്ട സമയമാണ്.  കള്ളടിച്ചു കൂർക്കം വലിച്ചുറങ്ങുമ്പോൾ സൂക്ഷിക്കണം.  കൂടുതൽ അറിയണം എങ്കിൽ എന്റെ ചരിത്രം പരിശോധിക്കുക. അമേരിക്കയെ മലയാളി ഭർത്താക്കന്മാർ, പ്രത്യേകിച്ചു പ്രസിഡന്ടുമാർ, ശ്റദ്ധിക്കുക.  സ്ത്രീകൾ ഉണർന്നു തുടങ്ങിയിട്ടുണ്ട്


വീരപ്പൻ 2016-08-22 11:22:46
ആരായിരിക്കുമോ ആ നിർഭാഗ്യമാവാനായ ഫുലാംദേവിയുടെ ഭർത്താവ്?

ബെൽബിന്ദ്രർ സിങ് 2016-08-22 12:49:09
അത് ഞാനാണ് വീരപ്പൻ ചേട്ടാ ബെൽബിന്ദ്രർ സിങ്.  അവളെന്നെ വശീകരിച്ചു കല്യാണം കഴിച്ചതാ. ആദ്യ രാത്രിയിൽ തന്നെ ഞാൻ തുണി പരിച്ചിട്ടോടി. അവൾക്ക് പുരുഷനാരോട് കലിപ്പാ.  എത്ര നാൾ ഞാൻ കാട്ടിൽ കഴിഞ്ഞു. അന്ന് ആ ശാസ്ത്രജ്ഞന്മാർ കണ്ടില്ലായിരുന്നെകിൽ ഞാൻ ചത്തുപോകുമായിരുന്നു. പട്ടിണി കിടന്ന് എല്ലും കോലും തിരിഞ്ഞ എന്നെ അവർ നാട്ടിൽ കൊണ്ടുവന്നു ഇന്ത്യയിലെ വളരെ പുരാതനമായ ആദിവാസ വർഗ്ഗത്തിൽ പെട്ടവനാണെന്ന് പറഞു യൂറോപ്പിൽ നിന്ന് വരുന്നവരെ പറ്റിച്ചു കാശുണ്ടാക്കുകയാണ്. ഞാനൊരു അസ്ഥിപഞ്ജരമാണ്. എനിക്ക് എഴുന്നേറ്റ് നിൽക്കാൻ വയ്യ. പട പേടിച്ചു പന്തളത്തു വന്നപ്പോൾ പന്തം കൊളുത്തി പട .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക