Image

ബാഹുബലി രണ്ടാം ഭാഗത്തിനായി 5.50 കോടി വേണ്ടെന്നുവെച്ച് പ്രഭാസ്

Published on 21 August, 2016
ബാഹുബലി രണ്ടാം ഭാഗത്തിനായി 5.50 കോടി വേണ്ടെന്നുവെച്ച് പ്രഭാസ്

ബാഹുബലിക്കായി പ്രഭാസിന്റെ കഠിന പരിശ്രമങ്ങളും തയ്യാറെടുപ്പുകളും നേകത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. ബാഹുബലിക്കായി വിവാഹം പോലും പ്രഭാസ് വേണ്ടെന്നുവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അഞ്ചരക്കോടി രൂപ കിട്ടാനുള്ള അവസരം പോലും പ്രഭാസ് ബാഹുബലിക്കു വേണ്ടി വേണ്ടെന്നുവച്ചുവെന്ന വാര്‍ത്ത വരുന്നു.

ഫിറ്റ്നസ് ബ്രാന്‍ഡ് ആയ ഒരു പ്രമുഖ കമ്പനി അവരുടെ അംബാസിഡറാകാനും പരസ്യത്തില്‍ അഭിനയിക്കാനും പ്രഭാസിനെ സമീപിച്ചിരുന്നു. അഞ്ചരക്കോടി രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്‍തിരുന്നത്. എന്നാല്‍ ബാഹുബലിയുടെ രണ്ടാംഭാഗത്തിനു വേണ്ടി പൂര്‍ണ്ണസമയം മാറ്റിവച്ചതിനാല്‍ പ്രഭാസ് ആ ഓഫര്‍ നിരസിക്കുകയായിരുന്നു. ബാഹുബലിയുടെ രണ്ടാംഭാഗത്തിനു വേണ്ടി പതിനഞ്ച് മണിക്കൂറോളം നിര്‍ത്താതെ ജോലി ചെയ്യുകയാണ് പ്രഭാസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക