ടൊറന്റോ: നാല്പത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ടൊറന്റോ നഗരം അണിഞ്ഞൊരുങ്ങുകയായി. 3 ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഗാലാസ്പെഷ്യല് പ്രദര്‍ശനങ്ങള്‍ക്കായുള്ള ആദ്യത്തെ 70 ചിത്രങ്ങളുടെ പേരുകള്‍ ഇക്കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു.
ആന്തോണ്‍ ഫുക്വയുടെ ദ മാഗ്നിഫിസെന്റ് സെവെന്‍ (ഠവല ങമഴിശളശരലി േടല്ലി) ആണ് ഉദ്ഘാടനചിത്രം. ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് പ്രസിദ്ധ നടനായ ഡെന്‍സെല്‍ വാഷിംഗ്ടന്‍ ആണ്.
ഇന്ത്യന്‍ ചലച്ചിത്രകാരനായ വിക്രം ഗാന്ധിയുടെ, ബറാക് ഒബാമയെക്കുറിച്ചുള്ള ബയോപിക് ആയ 'ബാരി', സംവിധാനരംഗത്ത് നവാഗതയായ കൊങ്കണാ സെന്‍ ശര്‍മ്മയുടെ 'എ ഡെത്ത് ഇന്‍ ദ ഗുന്‍ജ് (A Death in the Gunj), മീരാ നയ്യാറുടെ 'ക്വീന്‍ ഒഫ് കത്വെ' (Queen of Katwe), പാവ്ലോ നെരൂദയെക്കുറിച്ച് പാവ്ലോ ലറെയ്ന് തയ്യാറാക്കിയ 'നെരൂദ', അസ്ഗര്‍ ഫര്‍ഹദിയുടെ 'ദ സെയ്ല്സ്മാന്', ഒലിവെര്‍ സ്റ്റോണിന്റെ 'സ്നോഡെന്', പീറ്റര്‍ ബെര്‍ഗിന്റെ 'ഡീപ് വാട്ടര്‍ ഹൊറൈസണ്‍', നേറ്റ് പാര്‍ക്കറിന്റെ 'ബെര്‍ത്ത് ഒഫ് എ നേഷന്‍', ടോം ഫോര്‍ഡിന്റെ 'നൊക്റ്റര്‍ണല്‍ ആനിമല്‍സ്', കിം ജീ വൂണി (Kim Jee-woon)ന്റെ 'ദി ഏയ്ജ് ഒഫ് ഷാഡോസ്', എലിനോര്‍ കൊപ്പോളയുടെ 'പാരിസ് കന് വെയ്റ്റ്' (Paris Can Wait), വെര്‍നര്‍ ഹെര്‍സോഗിന്റെ 'സോള്‍ട്ട് ആന്റ് ഫയര്‍' എന്നിവയുള്‍പ്പെടുന്ന ആദ്യ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
ലോകപ്രശസ്തരായ ചലച്ചിത്രകാരന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കുള്ള 'മാസ്റ്റേഴ്സ്' വിഭാഗത്തില്‍ ആന്ദ്രേ വാജ്ദ (പോളണ്ട്), ജിയന് ഫ്രാങ്കോ റോസി (ഇറ്റലി), പെദ്രോ അല്‍മൊദോവര്‍ (സ്പെയിന്), കിം കി ഡൂക്ക് (തെക്കന്‍ കൊറിയ) എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍ഡ്യയ്ക്ക് അഭിമാനമായി അടൂര്‍ ഗോപാലകൃഷ്ണന്റെ 'പിന്നെയും' ബുദ്ധദേവ് ദാസ് ഗുപ്തയുടെ 'ദ ബെയ്റ്റ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
മുന്നൂറോളം ചിത്രങ്ങളുടെ പേരുകള്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. കെല്ലി ഫ്രെമോണിന്റെ "ദി എഡ്ജ് ഒഫ് സെവെന്റീന്‍' ആണ് അവസാനദിവസത്തെ പ്രധാനചിത്രങ്ങളിലൊന്ന്.
Director - Vikram Gandhi and Director - Konkana Sen Sharma
മീരാ നയ്യാറുടെ 'ക്വീന്‍ ഒഫ് കത്വേ' എന്ന ചിത്രത്തില്‍ ലുപീറ്റാ ന്യോംഗോ