Image

അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം(തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 17 August, 2016
അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം(തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക് : അമേരിക്കന്‍ രാഷ്ട്രീയാന്തരീക്ഷം ചൂടുപിടിച്ച് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അമേരിക്കയുടെ 45- ാമത്  പ്രസിഡന്റ് ഹിലരി ക്ലിന്റനോ, അതോ ഡൊണാള്‍ഡ് ട്രമ്പോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ട്രമ്പ് മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതീകവും ഹിലരി സോഷ്യലിസത്തിന്റെ പ്രതീകവുമാണെന്നു പറയാം.

സാമ്പത്തികശാസ്ത്രത്തില്‍ ഇന്നു നിലവിലുള്ള രണ്ടു വ്യവസ്ഥിതികളില്‍ ഒന്ന് മുതലാളിത്തവും മറ്റേത് സോഷ്യലിസവുമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. പക്ഷേ, പ്രായോഗികജീവിതത്തില്‍ ഇവ രണ്ടിനുമുള്ള പ്രാധാന്യം എന്തെന്ന് പലരും ചിന്തിച്ചെന്നു വരുകയില്ല. മുതലാളിത്ത വ്യവസ്ഥിതിയുടെ പിള്ളത്തൊട്ടിലാണ് അമേരിക്കയെന്നും, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ ഒരു കാലത്ത്  ഇന്നത്തെ സമ്പന്നരാജ്യങ്ങളിലെ ഉന്നതന്മാരായ പല സാമ്പത്തിക വിദഗ്ദ്ധരും അമേരിക്കയില്‍ വന്ന് ബിരുദമെടുത്തവരാണെന്നും നാം ഓര്‍ക്കണം. 1947-ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ മന്ത്രിസഭയിലെ ലേബര്‍ മിനിസ്റ്റര്‍ ആയി ചാര്‍ജ്ജ് എടുത്ത ജഗജീവന്‍ റാം അന്നു പറഞ്ഞത് 150 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ പൂര്‍ണ്ണമായി സോഷ്യലിസം നടപ്പാക്കും എന്നാണ്.

എന്നാല്‍, പിന്നീട് ഇന്ത്യയ്ക്ക് എന്തു സംഭവിച്ചു എന്നു നാം കണ്ടുകഴിഞ്ഞു. അമേരിക്കയെ മുതലാളിത്ത രാജ്യമെന്ന് പറഞ്ഞ് മുദ്രയടിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുപോലും സാവകാശത്തില്‍ അവരുടെ ചിന്താഗതിക്കുമാറ്റം വരുത്തേണ്ടതായി വന്നു. കാരണം, സോഷ്യലിസം വെറും ഒരു സാമ്പത്തിക തത്വശാസ്ത്രമാണെന്നും  ഭൂമിയില്‍ അതു വിലപ്പോകില്ലെന്നും ചരിത്രം തെളിയിച്ചു. 
കമ്യൂണിസ്റ്റുരാജ്യങ്ങളായ യു.എസ്.എസ്.ആറും, ചൈനയും, എന്തിനേറെ ക്യൂബവരെ മുതലാളിത്തത്തിന്റെ നല്ലവശങ്ങള്‍ സ്വായത്തമാക്കി. അമേരിക്കയുമായി അടുത്തുനിന്നിരുന്ന മലേഷ്യ, സിംഗപ്പൂര്‍, തുടങ്ങിയ കൊച്ചുകൊച്ചുരാജ്യങ്ങള്‍ സമ്പന്നമായപ്പോള്‍ റഷ്യയോടുകൂട്ടുപിടിച്ച ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാജ്യങ്ങള്‍ കൂടുതല്‍ പാപ്പരായിത്തീര്‍ന്നു.

ഞാനിത്രയും എഴുതാന്‍ കാരണം അല്പം ചരിത്രം പഠിച്ചെങ്കിലേ സത്യാവസ്ഥ സാമാന്യജനങ്ങള്‍ക്കു മനസ്സിലാവുകയുള്ളൂ എന്ന കാരണത്തിലാണ്. മുതലാളിത്തരാജ്യങ്ങളെ പ്രതിനിധീകരിച്ചിരുന്ന അമേരിക്ക ലോകരാജ്യങ്ങളില്‍ ശക്തനും, സമ്പന്നനുമായിരുന്നു. അമേരിക്കയ്ക്കുള്ളതു പോലെയുള്ള സമ്പത്ത് സമീപകാലം വരെ ആര്‍ക്കുമില്ലായിരുന്നു. എന്നാല്‍ 1994-ല്‍ പ്രസിഡന്റ് ക്ലിന്റണ്‍ നാഥ് ത (നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ്) എന്ന പേരില്‍ മെക്‌സിക്കോ, കാനഡാ തുടങ്ങിയ രാജ്യങ്ങളുമായി ഒരു കരാറുണ്ടാക്കിയതോടെ രാജ്യത്തെ സമ്പത്ത് അറിയാതെ ചോര്‍ന്ന് പോയി എന്നതാണു വാസ്തവം. അതില്‍ നിന്നും ശരിക്കു മുതലെടുത്തത് മെക്‌സിക്കോ , കാനഡ തുടങ്ങിയ രാജ്യങ്ങളാണെന്നോര്‍ക്കണം. സാമ്പത്തികമായി ആ രാജ്യങ്ങള്‍ അമേരിക്കയെക്കാള്‍ സമ്പന്നമായി എന്നു പറയാം. കാരണം, പ്രധാനപ്പെട്ട കാര്‍ നിര്‍മ്മാണ ഫാക്ടറികളും, പാനാസോണിക്, മുതലായവയുടെ ഫാക്ടറികളുമെല്ലാം അമേരിക്കയ്ക്കു വെളിയിലായി എന്നു ചുരുക്കം.

പിന്നീട് പ്രസിഡണ്ടായി വന്ന ഒബാമ കുറെക്കൂടി സോഷ്യലിസ്റ്റ് ചിന്താഗതി ഉള്ളവനായതിനാല്‍ അമേരിക്കയുടെ ഏറ്റവും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ക്യൂബയുമായി വരെ ട്രേഡ് എഗ്രിമെന്റ് ഉണ്ടാക്കി. ഒബാമ കൂടുതലായി സഹായിക്കാന്‍ ശ്രമിച്ചത്  കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും മുസ്ലീം രാജ്യങ്ങളെയുമാണ് എന്നു നാം കണ്ടു കഴിഞ്ഞു-അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചൈന എന്നിവയെ ആണ്. ഒടുവില്‍ അമേരിക്ക സാമ്പത്തികമായി ചൈനയ്ക്കുവരെ കടക്കാരായിത്തീരേണ്ടി വന്നു.

ചുരുക്കത്തില്‍ അറിഞ്ഞോ അറിയാതെയോ മുതലാളിത്തത്തിന്റെ അടിവേരറുത്ത് രാജ്യത്തെ ഒരു പരിധിവരെ സോഷ്യലിസത്തിലേയ്ക്കു തള്ളിനീക്കാന്‍ ക്ലിന്റണ്‍-ഒബാമ ഗവര്‍മെന്റുകള്‍ക്കു കഴിഞ്ഞു എന്നതാണു വാസ്തവം. ഇതിന്റെ പരിണതഫലമായി മുതലാളിത്ത രാജ്യമായി ഒരു കാലത്ത് ശക്തനായിരുന്ന അമേരിക്ക ലോകരാജ്യങ്ങളുടെ മുമ്പില്‍ തരംതാഴാനിടയാവുകയും, ചൈനാ റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്തു. അമേരിക്ക ഇന്ന് ശരിക്കു പറഞ്ഞാല്‍ ഒരു വെല്‍ഫെയര്‍ രാജ്യമായി അധഃപതിച്ചു കഴിഞ്ഞു എന്നു പറയുന്നതാവും ശരി. അതോടൊപ്പം രാജ്യത്തേയ്ക്ക് നിയമവിരുദ്ധമായി വരുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരാനം കാരണമായി.

ഇവിടെ നാമൊരു കാര്യം ഓര്‍ക്കണം, അതായത്, മനുഷ്യാവകാശത്തിന്റെ പേരില്‍ അന്യരാജ്യങ്ങളില്‍ നിന്നുള്ളവരോടു കൂടുതല്‍ സഹാനുഭൂതി ഉണ്ടായാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും ബല്‍ജിയത്തിലുമുണ്ടായ അനുഭവമായിരിക്കും അമേരിക്കയ്ക്കും സംഭവിക്കാനിരിക്കുക. ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ നമ്മള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്താല്‍ തിരികെ നാട്ടിലേയ്ക്ക് കയറണമെങ്കില്‍ ഇന്ത്യാക്കാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ല. വിസാ എടുത്തേ മതിയാവൂ. അതേസമയം അമേരിക്കയില്‍ ഒബാമയും, ഹിലരി ക്ലിന്റണും സ്വീകരിച്ചിരിക്കുന്ന നയം രാജ്യത്ത് നിയമവാഴ്ച അവതാളത്തിലാകാന്‍ കാരണമായിത്തീരും എന്ന് ഇപ്പോഴെങ്കിലും അമേരിക്കക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. മെക്‌സിക്കോയുടെ ബോര്‍ഡറില്‍ വേണ്ടത്ര സെക്യൂരിറ്റി ഇല്ലാത്തതിനാല്‍ ദിവസവും പതിനായിരക്കണക്കിന് ജനങ്ങളാണ് നിയമരഹിതമായി അമേരിക്കയിലേയ്ക്കു കടന്നു വരുന്നത്. ഇവരില്‍ പലരും കുറ്റവാളികളും, റേപ്പിസ്റ്റുകളും, മയക്കുമരുന്നിന്റെ വ്യവസായികളുമാണെന്നോര്‍ക്കണം. ഈ രീതിയില്‍ അധികനാള്‍ മുമ്പോട്ടു പോയാല്‍ അമേരിക്ക നാശത്തിന്റെ പാതയില്‍ എത്തിച്ചേരുമെന്നതിനു സംശയമില്ല.

ഈ സാഹചര്യത്തിലാണ് ട്രമ്പ് രംഗത്തേയ്ക്കു വന്നിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായി തെരഞ്ഞെടുക്കപ്പെട്ട ട്രമ്പ് വലിയൊരു സാമ്രാജ്യത്തിന്റെ അധിപതിയും, മുതലാളിത്തത്തിന്റെ വക്താവുമാണ്. സ്വന്തം പരിശ്രമത്തിലൂടെ ടാജ്മഹലിന്റെ മാതൃകയില്‍ ഒരുവന്‍ സൗധം നിര്‍മ്മിച്ച വ്യക്തിയും, വ്യവസായപ്രമുഖനുമാണ്. എന്തിനേറെ ട്രമ്പ് യൂണിവേഴ്‌സിറ്റി വരെ അദ്ദേഹം ഉണ്ടാക്കി. പക്ഷേ, സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് അദ്ദേഹത്തെ കണ്ണില്‍ കണ്ടുകൂടാ. കേരളമോഡലില്‍ അദ്ദേഹത്തിന്റെ സ്വത്തു പിടിച്ചെടുക്കാനാണ് ചില മലയാളികളുടെ ചിന്ത എന്ന് നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരുടെ സംസാരം കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇക്കഴിഞ്ഞ ആഗസ്റ്റ് 13-ന് കണക്ടിക്കട്ടിലെ ഫെയര്‍ഫീല്‍ഡിലുള്ള സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ട്രമ്പിന്റെ ഒരു റാലിയില്‍ പങ്കെടുക്കാന്‍ എനിക്കവസരം ലഭിച്ചു. ഡെമോക്രാറ്റുകളുടെ കോട്ടയായ കണക്ടിക്കട്ടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സധൈര്യം കടന്നു ചെല്ലണമെങ്കില്‍ അദ്ദേഹത്തിന്റെ ധൈര്യം ഊഹിക്കാമല്ലോ.

അത്തരത്തിലുള്ള അധൈര്യശാലിയെ ഒന്നു നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുക എന്നതായിരുന്നു എന്റെ മുഖ്യോദ്ദേശം. എന്നോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്റെ സഹധര്‍മ്മിണിയുമുണ്ടായിരുന്നു.

വൈകീട്ട് 7.30 നായിരുന്നു ട്രമ്പിന്റെ പ്രസംഗം എങ്കിലും സ്ഥലം കിട്ടാതെ വന്നെങ്കിലോ എന്നു കരുതി ഞങ്ങള്‍ പരിപാടി തുടങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പ് സ്ഥലത്തെത്തി. 104 ഡിഗ്രി ചൂടുണ്ടായിരുന്നിട്ടുകൂടി അതുവകവെയ്ക്കാതെ ആയിരങ്ങള്‍ ലൈനില്‍ ക്യൂ നില്‍ക്കുന്നതു കണ്ടപ്പോള്‍ ശരിക്കുള്ള അമേരിക്കക്കാര്‍ക്ക് ട്രമ്പ് ജയിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ കഴിഞ്ഞു. വഴിയരുകില്‍ ട്രമ്പിനെതിരെയുള്ള ബാനറുകളും പിടിച്ച് ഏതാനും ചില ക്ലിന്റണ്‍ പ്രേമികള്‍ നില്‍ക്കുന്നതും കണ്ടുവെങ്കില്‍പോലും ആരും അവരെ മാനിച്ചില്ല.

ട്രമ്പിന്റെ പരിപാടി നടക്കുന്ന വില്യം എച്ച്. പിറ്റ് സെന്ററില്‍ ശക്തമായ സെക്യൂരിറ്റി ചെക്കിംഗ് ഉണ്ടായിരുന്നു. സമ്മേളനഹാളില്‍ എത്തിയപ്പോള്‍ പരിപാടി നടക്കുന്ന സ്റ്റേജിന് അഭിമുഖമായി, ഹാളിന്റെ മദ്ധ്യഭാഗത്ത് ഉയര്‍ന്ന ഒരു സ്റ്റേജുണ്ടാക്കി. ടി.വി.ക്യാമറകള്‍ റെഡിയാക്കി ക്യാമറക്കാര്‍ നില്‍ക്കുന്നതു കാണാമായിരുന്നു. പതിവിനു വിപരീതമായി സമ്മേളനഹാളില്‍ ഒറ്റ കസേരപോലും കാണാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ, കേരളത്തില്‍ നടക്കുന്നതുപോലെ കസേര കൊണ്ടുള്ള അടി നടക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നോ എന്നുപോലും സംശയിക്കാം. ഏതായാലും 6 മണിയോടെ സമ്മേളനഹാള്‍ നിന്നു തിരിയാന്‍പോലും പറ്റാത്തവിധത്തില്‍ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. എയര്‍കണ്ടീഷന്‍പോലും ഇല്ലാത്ത ആ സമ്മേളനഹാളില്‍ ആകെ ഉണ്ടായിരുന്നത് സീലിങ്ങില്‍ വളരെ ഉയരത്തിലുള്ള  നാലു വലിയ സീലിങ് ഫാനുകളാണ്.പ്രസംഗം കേള്‍ക്കാന്‍ വന്നവരില്‍ ഭൂരിഭാഗവും വെള്ളക്കാരാണ്. ഞാനും ഭാര്യയുമൊഴികെ ഒറ്റ മലയാളിയെപ്പോലും കാണാനിടയായില്ല. നാലോ അഞ്ചോ കറുത്ത വര്‍ഗ്ഗക്കാരും ഉണ്ടായിരുന്നു.

ട്രമ്പിന്റെ പ്രസംഗം തുടങ്ങുന്നതിനുമുമ്പ് പതിവുപോലുള്ള പതാകവന്ദനവും, ദേശീയഗാനവും എല്ലാം മുറപോലെ നടന്നു. കൂടാതെ  വരുന്ന നവംബര്‍ 8-ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റിലേയ്ക്കു മത്സരിക്കാനിരിക്കുന്ന രണ്ടുപേര്‍ ചുരുങ്ങിയ വാക്കുകളില്‍ തങ്ങളെ ജയിപ്പിക്കണമെന്ന് പറയുകയുണ്ടായി. ട്രമ്പ് വരാന്‍ അല്പം വൈകി. ജനങ്ങള്‍ അക്ഷമരായി ട്രമ്പിന്റെ വരവും കാത്തുനിന്നു. വെള്ളക്കാരെല്ലാം വിയര്‍ത്തുകുളിക്കുന്നതു കാണാമായിരുന്നു. ഈയിടെ ഇന്ത്യയ്ക്കു പോയിവന്ന ഒരു യോഗടീച്ചറെ പരിചയപ്പെടാന്‍ എനിക്കു കഴിഞ്ഞു. ആള്‍ക്കാര്‍ വിയര്‍ത്തു കുളിക്കുന്നതു കണ്ടപ്പോള്‍ അവര്‍ ഇന്ത്യയെപ്പോലെത്തന്നെ ഇവിടെയും എന്നു പറയുകയുണ്ടായി.

അങ്ങനെ 8 മണിയോടടുത്തപ്പോള്‍ ട്രമ്പു വന്നു സംസാരം തുടങ്ങി. ഇടിമുഴക്കം പോലുള്ള ശബ്ദം. വന്നിരിക്കുന്നവരില്‍ എത്രപേര്‍ ഡെമോക്രാറ്റുകള്‍ ഉണ്ടെന്നും, അവരോട് കൈ പൊക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പേര്‍ കൈ പൊക്കി. അതില്‍ നിന്നും മനസ്സിലാകുന്നതും ഡെമോക്രാറ്റുകള്‍ പോലും ട്രമ്പിനെ പിന്‍തുണയ്ക്കുന്നു എന്നുള്ളതാണ്. ഡെമോക്രാറ്റുളുടെ കോട്ടയായ കണക്ടിക്കട്ടില്‍ റിപ്പബ്ലിക്കനായ ട്രമ്പ് തന്റേടപൂര്‍വ്വം സംസാരിക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തെ ലോകചരിത്രത്തിലെ അതിശക്തനായ ഒരു ഭരണാധികാരിയ്ക്കു തുല്യനായി കാണാനെനിക്കു കഴിഞ്ഞു. എതിരാളികളുടെ കൊള്ളരുതായ്മകള്‍ മുഖം നോക്കാതെ സധൈര്യം വെട്ടിത്തുറന്നു പറയാനുള്ള അദ്ദേഹത്തിന്റെ മനോധൈര്യം മറ്റാര്‍ക്കുമില്ലാത്ത ഒന്നാണ്. തുടക്കത്തില്‍ത്തന്നെ അദ്ദേഹം മീഡിയകളുടെ നേരെ തിരിഞ്ഞു. 104 ഡിഗ്രി ചൂടില്‍ തിരിയാന്‍ പോലും ഇടയില്ലാതെ നിന്നപടി നില്‍ക്കുന്ന ജനങ്ങളുടെ ക്ഷമയെപ്പറ്റിയുള്ള വാര്‍ത്ത കൊടുക്കാതെ  വഴിയരുകില്‍ നില്‍ക്കുന്ന ഹിലരിയുടെ പ്രവര്‍ത്തകരുടെ വാര്‍ത്തയെടുത്തു വലുതാക്കി ജനങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്ന ഹിലരി ഭക്തരായ ടിവിക്കാരെ ഒറ്റപ്പെടുത്തണം എന്ന് അദ്ദേഹം ആക്രോശിച്ചു. 

ന്യൂയോര്‍ക്ക് സെനറ്ററായി അധികാരമേറ്റെടുത്തപ്പോള്‍ ഹിലരി എല്ലാവര്‍ക്കും തൊഴില്‍ എന്നു പറഞ്ഞിട്ട് ഒന്നും ചെയ്യുന്നതിനെപ്പറ്റിയും, രണ്ടു തവണ സെനറ്റര്‍ ആയി ഇരുന്ന അവരുടെ കാലത്ത് വഴികള്‍ നന്നാക്കുന്നതിനോ, മഴക്കാലത്ത് റോഡുകളില്‍ വെള്ളം കയറുന്നതിനെ തടയാനോ തുരുമ്പിട്ട പാലങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനോ ശ്രമിക്കാതെ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള അതിമോഹത്തില്‍ ഒബാമയോടു മത്സരിച്ചു തോറ്റിട്ടും, അധികാരമോഹം കൊണ്ട് ഒബാമയുടെ കീഴില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി പ്രവര്‍ത്തിച്ചതും എല്ലാം അദ്ദേഹം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഒബാമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അമേരിക്കന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ രഹസ്യങ്ങള്‍ അടങ്ങിയ ഇ-മെയിലുകള്‍ അവരുടെ സര്‍ക്കിളുകളില്‍പ്പെട്ടവര്‍ക്കു കൈമാറിയതുമെല്ലാം ഇന്ന് ഹിലരിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. 

ട്രമ്പ് ഹിലരിയെപ്പറ്റി പറഞ്ഞപ്പോള്‍ 'അവളെ ജയിലിലടയ്ക്കുക' എന്ന് ജനം ആക്രോശിക്കുന്നതു കേള്‍ക്കാമായിരുന്നു. 1970 കളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മറ്റിയിലെ രഹസ്യങ്ങള്‍ ചോര്‍ത്തതിന്റെ പേരില്‍ അന്നത്തെ പ്രസിഡന്റായിരുന്ന നിക്‌സണ്‍ പിന്നീട് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത് ഹിലരിയെ വേട്ടയാടുന്നുണ്ട്. അന്ന് നിക്‌സനും, അദ്ദേഹത്തിന്റെ സഹായയികളും കൂടി എഫ്. ബി.ഐ, സി.ഐ. എ., ഐ.ആര്‍.എസ്സ്, എന്നിവയുടെ സഹായത്താല്‍ ക്യൂബന്‍ ഫണ്ട് പാര്‍ട്ടിക്കു കൊടുത്തതു മൂടിവയ്ക്കുവാനും വയര്‍ ടേപ്പിങ് നടത്തിയതുമെല്ലാം സുപ്രീംകോടതിയുടെ മുമ്പില്‍ എത്തിയതും, പലരും ശിക്ഷിക്കപ്പെട്ടതുമെല്ലാം ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

നിരവധി നൂലാമാലകളില്‍പ്പെട്ട കിടക്കുന്ന ഹിലരി ക്ലിന്റന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഹുമാ അബ്ദിന്‍ എന്ന അഭിനവ കഥാപാത്രം ന്യൂയോര്‍ക്കിലെ സെക്‌സ് അപവാദത്തില്‍ കുടുങ്ങിയ ആന്റണി വീനര്‍ എന്ന കഥാപുരുഷന്റെ ഭാര്യ ആണെന്നും അവര്‍ ക്ലിന്റണ്‍ ഫൗണ്ടേഷനില്‍ നിന്നും ഹിലരിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയില്‍ ഗവണ്‍മെന്റില്‍ നിന്നും ഒരുപോലെ പണം പറ്റിയതായി കണ്ടുപിടിച്ചു കഴിഞ്ഞു.

പ്രസിഡന്റ് നിക്‌സണെക്കാള്‍ പതിന്മടങ്ങ് വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഹിലരി നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുക വളരെ പ്രയാസമാണ്. ഇത്രയും കാലം പണത്തിന്റെയും സ്വാധീനശക്തിയുടെയും ബലത്താല്‍ അവര്‍ പിടിച്ചു നിന്നു. എന്നാല്‍ ഇപ്പോള്‍ത്തന്നെക്കാള്‍ ശക്തനായ ഒരു പ്രതിയോഗി രംഗത്തു വന്നിരിക്കുന്നത് തന്റെ നാശത്തിനു തന്നെ കാരണമായിത്തീരുമെന്നവര്‍ക്കു നന്നായറിയാം.

ഇത്രയും പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഹിലരി ക്ലിന്റണ്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നു പറയുന്ന അമേരിക്കയിലെ വമ്പന്‍ മീഡിയക്കാര്‍ പറയുന്നത് അപ്പടി വിശ്വസിക്കുന്ന ചില അമേരിക്കന്‍ മലയാളികളെപ്പറ്റി സഹതപിക്കാനേ കഴിയൂ. ഹിലരി ചാനലുകാര്‍ക്ക് പണം വാരിക്കോരി കൊടുക്കുമ്പോള്‍ പണം മുടക്കാതെ തന്നെ ട്രമ്പ് കാര്യം നേടുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എങ്ങിനെയെങ്കിലും അധികാരത്തില്‍ വരാന്‍ വേണ്ടി ഹിലരി കൂട്ടുപിടിച്ചിരിക്കുന്നത് ഇന്ത്യാക്കാരും ചൈനാക്കാരും ഉള്‍പ്പെട്ട ഏഷ്യന്‍വംശജരെയും, ആഫ്രിക്കക്കാരെയും, മുസ്ലീം രാജ്യങ്ങളെയും, ക്യൂബപോലുള്ള വിവാദരാജ്യങ്ങളില്‍ നിന്നുള്ളവരെയുമാണ്. 

വാസ്തവത്തില്‍ ഹിലരിയും ട്രമ്പും തമ്മിലുള്ള ഏറ്റമുട്ടല്‍ സോഷ്യലിസ്റ്റുകളും, ക്യാപ്പിറ്റലിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്നു വ്യക്തമാണ്. ട്രമ്പിന്റെ വിജയം മുതലാളിത്ത വ്യവസ്ഥിതിയുടെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാന്‍ ട്രമ്പിനെപ്പോലുള്ള  ഒരു ഭരണാധികാരിക്കേ കഴിയൂ. ശക്തനായ ഒരു ഭരണാധികാരി ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. അമേരിക്കയ്ക്കു വേണ്ടത് സോഷ്യലിസമല്ല, പ്രത്യുത മുതലാളിത്തത്തിന്റെ പാതയിലേയ്ക്കുള്ള പ്രയാണമാണ്. സമ്പന്നമായ ഒരു രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നതായിരിക്കും മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം തേടി കാലം കഴിക്കുന്നതിലും ഭേദം.

ചുരുക്കത്തില്‍, അവസാനറൗണ്ടില്‍ ട്രമ്പ് ഹിലരിയെ കടത്തിവെട്ടി, മീഡിയകളുടെയും ഹിലരി ഭക്തരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്കയുടെ 45- ാമത്  പ്രസിഡന്റായി അധികാരത്തില്‍ വരുമെന്നുതന്നെ കണക്ടിക്കറ്റിലെ ട്രമ്പ് റാലിയില്‍ പങ്കെടുത്തതിന്റെ വെളിച്ചത്തില്‍ കണക്കുകൂട്ടാം.

തോമസ് കൂവള്ളൂര്‍ 

ഇ-മെയില്‍ : tjkoovalloor@live.com

ഫോണ്‍ : 914-409-5772







അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം(തോമസ് കൂവള്ളൂര്‍)
അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം(തോമസ് കൂവള്ളൂര്‍)
അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം(തോമസ് കൂവള്ളൂര്‍)
അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം(തോമസ് കൂവള്ളൂര്‍)
Join WhatsApp News
rumi 2016-08-18 06:29:38
It is good to read the truth from an eyewitness. Most of the Malayalees do not know what they are talking about. How many of them are registered to vote and bother to vote in their adopted country.
Very sad.
ഒരു ഡെമോക്രാറ്റ് 2016-08-18 08:59:41

ഞാൻ ഒരു മിനിമം ശംബളം മേടിക്കുന്ന വാൾമാർട്ട് തൊഴിലാളിയാണ്. പത്തു ഡോളറാണ് വാൾമാർട്ടു കൊടുക്കുന്നത്   അത് പതിനഞ്ചു ഡോളർ ആക്കണം എന്ന് ഹില്ലരി  പറയുന്നത് സോഷ്യലിസത്തിന്റെ ഭാഗമായിട്ട് എനിക്ക് തോന്നിയില്ല. നേരെമറിച്ചു സോഷ്യലിസത്തിൽ വിശ്വസിക്കുന്നവരെ മുതലാളികൾ ആക്കാനുള്ള ഭാഗമായിട്ടാണ് തോന്നിയത്  തൊഴിലാളിക്ക് ശംബളം കൂട്ടിക്കൊടുക്കണം എന്നുള്ള ആവശ്യത്തെ വാൾമാർട്ട് നഖശികാന്തം എതിർത്തു. അമേരിക്കയിൽ വരുന്നവർ മിക്കവരും സോഷ്യലിസ്റ്റു വ്യവസ്ഥിതികളിൽ നിന്നും രക്ഷപ്പെട്ടു സംമ്പന്നമായ ഒരു അമേരിക്കൻ സ്വാപ്നവുമായിട്ടാണ്. ട്രംപ് തുണക്കുന്നത് മുതലാളി വർഗ്ഗത്തെയാണ്. വാൾമാർട്ട്പോലുള്ള മുതലാളി വർഗ്ഗത്തെ. അമേരിക്കയിലെ കോര്പറേഷന് ഒന്നും ടാക്സ് കൊടുക്കില്ല തൊഴിലാളികൾക്ക് വേദനവും കൊടുക്കില്ല. ഒരു ശതമാനം വരുന്ന സമ്പന്നരെ കാത്തു സൂക്ഷിക്കുക എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ എല്ലാ കാലത്തേയും ലക്‌ഷ്യം. അവർ ഒരിക്കലും ട്രംപിന്റെ വാലിൽ തൂങ്ങി പ്ലാക്കാർഡു പൊക്കി പിടിച്ചു നടക്കുന്ന നിങ്ങളെപ്പോലുള്ള ഇടത്തരക്കാരെ അമേരിക്കൻ സ്വപന  സാക്ഷാൽക്കാരത്തിലേക്കു കൈപിടിച്ചു നടത്തിയിട്ടില്ല. നടത്തുകയും ഇല്ല   ഞാൻ സോഷ്യലിസം വേണമെന്ന് പറയുന്നില്ല എനിക്ക് വേണ്ടത് ഏകദേശം മുന്നൂറ്റി അൻപത് മില്യൺ വരുന്ന ജനതയെ ഉൾപ്പെടുത്തിയുള്ള ഒരു ഗവൺമെന്റാണ്. ഹില്ലരി പത്തു മില്യൺ സമ്പാദിച്ചപ്പോൾ അതിന്റെ മുപ്പത്തി ഒന്ന് ശതമാനം നികുതി കൊടുത്തു? നിങ്ങളുടെ ട്രംപ് നേതാവ് എന്ത് കൊടുത്തു? നിങ്ങൾ നികുതി കൊടുത്തോ? കൊടുത്ത് കാണും അല്ലെങ്കിൽ ഐ ആർ സ് നിങ്ങളെ പൊക്കി എടുത്തുകൊണ്ടുപോയി ഉടുതുണിക്ക് മറുതുണിയില്ലാതെ പറഞ്ഞു വിടും. ട്രംപ് ചേട്ടനോ? അയാൾ നികുതി അടച്ചതിന്റെ പേപ്പറുകൾ പോലും ഇല്ലാതെ ജനങ്ങളെ പറ്റിക്കുകയാണ്. ലോകം മാറ്റത്തിന്റെ വഴിയിലാണ്. നിങ്ങൾ ഒരു ഫാക്റ്ററി വർക്കാരായിരുന്നെങ്കിൽ അതിനു മാറ്റം ഉണ്ടാകാൻ പോകയാണ്.  നിങ്ങളുടെ അപ്പച്ചൻ പറഞ്ഞിട്ടില്ലേ നാട് ഓടുമ്പോൾ നടുവെ ഓടണം എന്ന്.  അത് തന്നെയാണ് ക്ലിന്റണും ഒബാമയുംമൊക്കെ ട്രെഡിന്റെ കാര്യത്തിൽ ചെയ്തത്.  പണ്ട് കാലത്തു അമേരിക്കൻ വസ്തുക്കൾ ആവശ്യമായിരുന്നു.  എന്നാൽ ചൈന ലോകത്തു അമേരിക്കയിൽ ഉണ്ടാക്കിയപോലത്തെ പ്രോഡക്റ്റുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി വിട്ടപ്പോൾ ഞാനും അമേരിക്കൻ സാധങ്ങൾ ഉപേക്ഷിച്ചു ചൈനയുടെ പിന്നാലെ പോയി.  ഇതുമൂലം അമേരിക്കൻ പ്രോഡക്റ്റുകൾക്ക് ഡിമാന്റ് കുറഞ്ഞു.  അപ്പോൾ അത് അമേരിക്കൻ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു. നാഫ്റ്റായും, ട്രേഡ് കരാറുകളും. ട്രാൻസ് പെസഫിക് കരാറുകളും ലോകത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥയെ കാത്തു സൂഷിക്കുന്നതിന് നടത്തിയ ക്രമീകരണങ്ങളാണ്.  ഇത് ഏറ്റവും കൂടുതൽ പ്രയോചനപെട്ടത് ട്രംപിനെപോലുള്ള കള്ളന്മാർക്കാണ്. അയാളുടെ ടൈ ഉണ്ടാക്കുനന്തു ചൈനയിൽ, സുഗന്ധ ദ്രവ്യങ്ങൾ ഇന്ത്യയിൽ, മാറ്റ് ചില പ്രൊഡക്ടുകൾ മെക്സിക്കോയിൽ.  മെക്സിക്കോയ്ക്ക് ചുറ്റും മതില് കെട്ടുമ്പോൾ ട്രംപിന് കച്ചവടം നടത്താനുള്ള വഴിയിട്ടട്ടെ മതില് കെട്ടുകയുള്ളതു എന്ന് ട്രംപിനെ അന്തമായി വിഷ്വസിക്കുന്ന നിങ്ങളെ പോലുള്ളവർ അറിഞ്ഞിരിക്കുന്നത് നല്ലത്
കൂടുതൽ പിന്നീട് എഴുതാം.  കൂടുതൽ എഴുതിയാൽ ചിന്തിക്കാൻ കഴിവില്ലാത്തവരുടെ തലയിൽ ഇരിക്കില്ലാലോ?

സസ്‌നേഹം
ഒരു ഡെമോക്രാറ്റ്    

benoy 2016-08-18 15:08:00

Mr. Thomas Koovalloor’s opinion about socialism versus capitalism is flawless. In socialism, there is no competition. When there is no competition, there is no incentive. It has been tried and tested in India. As Mr. Koovalloor said, India was forced to scrap the ideology in 1991 when it defaulted and had to pledge more than 60 tons of gold in England and Switzerland to raise 600 million dollars. And also, I agree with what oru democrat said. The minimum pay should be $15/ hour. In today’s economy people need that money to just live by. But Mr. Trump is not against that move. It is true that he did not mention it. In some of the hotels he own in New York City, the employees make $32.00 per hour. He is not against collective bargain. In fact he recognize and accepts union regulations and rules in his hotels. So for the oru democrat, the best way to get more wage is to get into a union or unionize the Walmart employees.

Couple of weeks ago Iran put to death Mr. Shahram Amiri, an Iranian nuclear physicist turned by CIA. When the Iranians hacked Hillary’s private server, they found that Amari’s name was mentioned in one of the emails where CIA referred him ‘our friend’. That was enough for the cover to be blown up. Again, most of us heard about George Soros and his Open Society Institute. He is an illogical idiot who propagates against borders. He paid millions to Hillary campaign. Can anybody imagine how a country will function without borders? Another extreme liberal who was Hillary’s role model was Saul Alinsky. He was the founder of extreme liberalism and political correctness. Has anybody wonder why Hillary is the favorite of Wall Street and multi billionaires? The Clinton Foundation gets rich because of them.

In 1986, when Sam Walton of Walmart was forced by his board of directors to appoint a woman board member, he chose the then young attorney Hillary, who was married to the governor of Arkansas. Hillary served in the board for 6 years. We all know about Walmart’s anti-union policies. But this so called new democratic board member said or did nothing to correct those policies. Hillary never mentions her time at the Walmart director board. Unlike Trump she is a hypocrite. Why did she use her private server for sending and receiving emails concerning national security? How did the Clinton Foundation utilize the billions of dollars it collected? What percentage of the money was used for charity? These are the questions we should seek answer before blindly vote for Hillary. A little bit of google search will answer a lot of questions concerning her. And maybe in October Julian Assange of Wikileaks will have some surprise for us.

If by any chance Trump wins, he cannot and will not do all what he said during the campaign.


കറ തീർന്ന സത്യം 2016-08-18 09:46:28

കേരളത്തിൽ വളർന്ന ഒട്ടു മിക്ക മലയാളികളും, കമ്മ്യൂണിസ്റ്റു പാർട്ടിക്കാരുടെ കയ്യിൽനിന്നു തല്ലു മേടിക്കുകയോ, തെറി കേൾക്കുകയോ, വെറുക്കപ്പെട്ട ബന്ദ് കാരണം ദുരനുഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്. [I felt that many of those Mallus have Stockholm syndrome - expressing sympathy and have positive feelings towards ഗുണ്ടാസ് those threatened or scared them, sometimes to the point of supporting and defending those ഗുണ്ടാസ്]. So in their inner mind, they like Communists and just supporting Obama and Hillary without any merits. 

Independent Thinker 2016-08-18 09:52:46

ഹിലാരിയുടെ സ്വന്തം പാർട്ടിക്കാരാണ് ഇപ്പോഴും ഭരണത്തിൽ. She was also party of government 4 years back. Why couldn't they make the minimum salary 15 or even 20?

Do not believe in all those fake promises. We all came long way for a better life. Look what is good for this country/us, then vote.

For Hillary 2016-08-18 11:14:29
very informative response from Democrat.  My vote is for Hillary
Dump Trump 2016-08-18 22:01:38

America will never have socialism. Democratic party is not a socialist party.  There are so many billionaires support Hillary.  Warren Buffet is one among them.  He is worth 66 Billion and his charity with Billionaire Bill Gate is unimaginable.   Former New York Mayor Bloomberg is supporter of Hillary Clinton and he is worth 47 Billion.  There are so many other billionaires support Hillary.  Do you thing they all support socialism? NO; not at all.  Hillary is the best person to maintain the bilateral relationship with nations and bring prosperity to this country.  Trump is a liar.  Nobody knows how much he is worth.  He doesn’t want to release his tax form.  He screwed up many lives. 

 Cuban, the owner of the Dallas Mavericks and a tech entrepreneur, seemed to flirt with the idea of supporting Trump during the primaries, but has now come out as a major Clinton endorser. He even appeared at a rally in Pittsburgh, his hometown, the weekend after the Democratic National Convention. And in true Cuban fashion, he called Trump a “jagoff,” a classic Western Pennsylvania putdown.

It is a bit of a shocker to see Whitman’s name on this list. After all, she’s not just a longtime Republican donor, she actually ran for Governor of California as a Republican in 2010. Still, the Hewlett-Packard  HPE 1.02%  executive has said she will be supporting Clinton, calling Trump a “demagogue.”

“I will vote for Hillary, I will talk to my Republican friends about helping her, and I will donate to her campaign and try to raise money for her,” Whitman said to the New York Times.

it is not surprising to see Warren Buffett on this list—he’s become a major and visible spokesman for Democratic candidates in recent years, especially Clinton and President Barack Obama. Money magazine notes that the “Oracle of Omaha” has donated more than $6,000 to Clinton’s campaigns over the past 15 years. Buffett has alsochallenged Trump to release his tax returns, offering to hold a joint-forum in which the Berkshire Hathaway  BRK.A -0.31%  chairman and the developer-candidate both field questions on their filings from an audience of voters.

 

In 2008, talk show host and business mogul Oprah Winfrey sided with Obama over Clinton in the Democratic presidential primary process. This year, though, she has been firmly in the Clinton camp. It isn’t clear if Winfrey is planning on fundraising or donating to the Clinton cause, but for her legions of fans, the endorsement may move them to go to the polls.

Don’t follow Koovalloor .  His analysis about Democratic party Obama and  Clinton are one of the worst I have seen.  He doesn’t know what the heck he is talking about. God forgive his craziness 

tom abraham 2016-08-19 07:30:19
congratulations Mr. Koovaloor, for your active presence in that Trump event. A Trump victory is an american Victory. It will change the course of history, course of ISIS threats, N.Korean Missiles, and
Chinese economy. American will be great again, free without fear of terrorists. No third Obama term to pay ransom or use leverage as the State dept now admits. America will collect services we render.. 
A wall will be built to prevent illegal immigration. no govt shutdown anymore.
andrew 2016-08-19 10:56:17

കുട്ടയിലെ ഞണ്ടുകള്‍

കുട്ടയിലേക്ക് നോക്കു ഇ ഞണ്ടുകള്‍ കുട്ടയില്‍ ആണ് എന്ന വിവരം അവക്ക് അറിയാം എന്നു തോന്നുന്നില്ല. മണിക്കുറുകള്‍ മാത്രമേയുള്ളൂ ജീവന്‍ എങ്കിലും അവയുടെ വമ്പും ഭാവവും നോക്കു. ചില ഞണ്ടുകള്‍ കൂട്ടം വിട്ടു അള്ളി പിടിച്ചു മേലോട്ട് കയറുന്നു, അവയുടെ പിന്നാലെ പല ഞണ്ടുകള്‍ ഒന്നിന് പിറകെ അള്ളി പിടിക്കുന്നു. എല്ലാം താഴേക്ക് വിഴുന്നു. പല മലയാളികളും ഇത്തരക്കാര്‍ തന്നെ. ഒരുവനും രക്ഷ പെടുവാന്‍ അവര്‍ സമ്മതിക്കില്ല.

ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാക്കില്ല . അതുകൊണ്ട് അമേരിക്കയുടെ ചരിത്രം, KKK എന്ന ഭീകര സംഘടന, അടിമകള്‍, വെളുത്ത തൊലി ഇല്ലാത്തവരോടുള്ള വര്‍ണ്ണ വിവേചനം മുതലായ കാരിയങ്ങള്‍ ഇവര്‍ക്ക് അറിയില്ല

എന്നാലും എല്ലാവരുടെയും കൂടെ നിന്നാല്‍ ഇവറ്റകള്‍ ഉദേസിക്കുന്ന ശ്രദ്ധ ലഭിക്കില്ല. അതിനാല്‍ നീല കുറുക്കനെ പോലെ അവര്‍ കൂവും. സൊന്തം അമ്മയെ തല്ലാന്‍ പത്തു പേര്‍ കൂടിയാല്‍ ഇവര്‍ അവരുടെ കൂടെ കൂടും. ഇവരെ നിങ്ങള്‍

നേതാവ് ,വിഞാനി എന്നൊക്കെ തെറ്റി ദരിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും മോചനം ലഭിക്കില്ല. രാഷ്ട്രീയം, നിയമം, സാമ്പത്തികം എന്നിവയില്‍ ഇവരുടെ അറിവ് വളരെയധികം പരിതാപകരം എങ്കിലും ഇവര്‍ നിങ്ങളെ വല്ലാതെ തെറ്റിക്കാന്‍ ശ്രമിക്കും. ഇവര്‍ സൊയം മോചിതര്‍ അല്ല പിന്നെ അവര്‍ നിങ്ങളെ എങ്ങനെ മോചിതര്‍ ആക്കും. മോചനം എന്നത് സാധ്യം ആണ് എന്നാല്‍ മോചകന്‍ എന്നത് മിഥ്യ തന്നെ. ഇവര്‍ കുരുടന്മാര്‍ എങ്കിലും നിങ്ങളെ വഴി കാട്ടുന്നു. നിങ്ങളുടെ മോചകന്‍ നിങ്ങള്‍ തന്നെ.

അതിനാല്‍ ഇവിടെ പഠിച്ച നിങ്ങളുടെ കുട്ടികളോട് ചോദിക്കുക

  • എന്താണ് കെ കെ കെ, വര്‍ണ്ണ വിവേചനം, ട്രുംപ് എന്ന വര്‍ണ്ണ വാദി ജയിച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ എന്താണ്, നാട് കടത്തല്‍ എന്താണ്.

    അല്‍പ ജ്ഞാനികളെ നേതാക്കള്‍ ആക്കിയാല്‍ നിങ്ങളും നിങ്ങളുടെ കുടുബവും കബളിക്കപെടും. ഏറ്റവും വലിയ വിഷം ആണ് അല്‍പ ജ്ഞാനം.

  • അതിനാല്‍ മലയാളി നീ ഉണരുക, പഠിക്കുക.

  • ഹിലാരിക്ക് മാത്രം അല്ല ഡെമോക്രാറ്റ്കള്‍ക് വോട്ടു ചെയുക .

Ninan Mathullah 2016-08-23 16:03:10
American Election is close at hand. Some of us might be still undecided, and many already made the decision as to whom to vote are not informed well. Most make decision on a gut feeling. You might watch this video by Ragive Malhotra. I do not endorse all his views. But you can see things from a different perspective.


https://www.youtube.com/watch?v=log0y9fRklc
anti-RSS 2016-08-23 18:29:38
I did not see what Rajiv Malhotra said. Most probably he want extreme liberalism in America. But he wants BJP-RSS for India.
This is a problem. These Hindutva supporters should either be liberal or fanatic. Dont be on two boats at the same time. If liberalism is ok in America, it should be ok in India. 
Ninan Mathullah 2016-08-23 18:40:11
I am glad that whoever is anti-RSS, you understand who Ragive Malhothra is and what he stands for. The author of 'Breaking India' has unleashed communal forces to undermine the unity in diversity that our previous leaders have put the foundation to build India. Somebody has to rise to write a reply to that book.
Anthappan 2016-08-23 19:43:11

Rajiv Malhotra and Trump has something in common. Both are divisive racist people. If Trump is associated with radical KKK and Nazi Supremacist group, then Malhotra is associated with radical RSS.  Most of the followers of these two wicked people are either uneducated or lack analytical thinking.  There are fourteen million followers for Trump and ready to act upon the request of their leader Trump. It is very sad to see Koovellor and family standing in the crowd holding the placard.  I am glad that Trump did not see him otherwise he would have asked his security to take that little Indian guy out of the meeting.  For Asians Hillary is the best candidate.  Vote for Hillary not for the flip-flop crooked racial supremacist Trump.  Vote Hillary Clinton for president. 

Concerned 2016-08-24 05:57:58
Remember, the KKK founder was a  delegate of the Democratic party!!!
Anthappan 2016-08-24 06:18:43
Dear Concerned and Koovellor

You guys don't know what you are up to.

David Ernest Duke is an American white nationalist, antisemitic conspiracy theorist, Holocaust denier, politician, and former Grand Wizard of the Ku Klux Klan.

After failing to forcefully disavow one-time Ku Klux Klux Grand Wizard and current Louisiana senate candidate David Duke and hiring Breitbart News Network chairman Stephen K. Bannon as his third top campaign aide, Donald Trump is earning wide praise from white nationalist even as he makes a direct appeal to African-American voters.

Trump's goal is by hook or crook get the power and take over congress and senate and eventually make a white America.  So Koovellor can start packing things ready. Please don't forget to take the poster with you.  Probably you can put it up in the front yard of your home at Kerala. 

Vote for  Hillary for a  stable America.  she is a better crook than Trump.

Defeat Trump 2016-08-24 06:57:07

"America’s white nationalists have spoken, and they’ve spoken loud and clear: Donald Trump is their presidential candidate of choice.

From former Ku Klux Klan grand wizard David Duke on down, the proudly racist fringe of the American electorate supports Trump. For his part, the candidate is not welcoming their support.

“I don’t need his endorsement,” Trump told Bloomberg TV of Duke’s praise. “I certainly wouldn’t want his endorsement. I don’t need anybody’s endorsement.”

Although he also told Bloomberg on Wednesday that he didn’t know anything about Duke, in 2000, Trump even cited Duke as a reason he would not run as the Reform Party candidate. “The Reform Party now includes a Klansman, Mr. Duke, a neo-Nazi, Mr. Buchanan, and a communist, Ms. Fulani,” he said at the time. “This is not company I wish to keep.”

But, regardless of what Trump wants, at least eight top figures in the marginalized white nationalist movement said — in recent posts, podcasts, and interviews with BuzzFeed News — that they want Trump. "

Concerned 2016-08-24 07:01:58
David Duke is a new thing, how about KKK Grand Dragon Nathan Bedford Forrest who spoke at the Democratic National Convention in 1868...???????
Anthappan 2016-08-24 09:03:34
Nathan Bedford Forest died in 1877 and Democratic party has been evolved since then.  The Democratic party now is an inclusive party of all including emigrants.  Trump's hidden agenda , now , is to get into power by destroying the system here and bring in all the white supremacist group to rule.  David Duke and the Nazi White supremacist claim that the America is built by White people with European heritage.  But, America is by the people for the people and of the people.  Break the shackle man.  
Democrat 2016-08-24 09:20:14
വർണ്ണ വിവേചനത്തിന്റെയും വിഭജനത്തിന്റെയും സൂത്രധാരകനാണ് ട്രംപ്.  നീരാളിയാണ്.  ചുറ്റിപിടിക്കാൻ പോരുന്ന കിനാവള്ളികൾ അദൃശ്യമാണ്.  കൂവള്ളൂരിനെപോലെയുള്ളവർ ആകര്ഷിക്കപ്പെടുമ്പോൾ അറിയുന്നില്ല വലിയ കാല താമസം ഇല്ലാതെ അവന്റെ ഇരയാകും എന്നുള്ളത്.  പതിനാലു മില്യൺ മന്ദബുദ്ധികൾ വോട്ട് ചെയ്താണ് ഇപ്പോൾ ഇങ്ങനെ പൊന്തി കിടക്കുന്നത്. ചൈന, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്തി കാശുണ്ടാക്കിയിട്ടു അമേരിക്കയെ ഗ്രേറ്റ് ആക്കാം എന്ന് പറയുന്നവൻ കള്ളനാണ്.  റഷ്യയിലെ ബാങ്കിൽ നിന്ന് പണം കടം എടുത്ത് കച്ചവടം നടത്തി കാശുണ്ടാക്കി നാൽപ്പത് വർഷത്തെ നെറ്റോ സൗഹൃദത്തെ തല്ലി തകർക്കാൻ ശ്രമിക്കുന്ന ദ്രോഹി. ക്യാംപെയിൻ മാനേജർ പന്ത്രണ്ട് മില്യൺ ഡോളർ കയ്യ് കൂലി വാങ്ങിയതിനാണ് പുറത്താക്കപെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമ്പ്യൂട്ടർ ഹ്യാക്കു ചെയ്ത റഷ്യൻ ചാരന്മാരുമായി കൂട്ട് കെട്ടുണ്ട്. കൂടുതൽ പോയി വായിച്ചു മനസിലാക്കുക.  അടിമത്തത്തിന്റെ ചങ്ങലകളിൽ കിടക്കുന്നവരോട് സ്വാതന്ത്യത്തെ കുറിച്ച് സംസാരിച്ചിട്ട് എന്തുകാര്യം അന്തപ്പാ?    
Wikileaks 2016-08-24 11:20:22

How healthy is Trump?

BP' 280/180

Sugar   450

Cholesterol  600

Triglyceride   740

Where does he get the energy?    Red Bull -6 pack every six hour.


Do you really want to vote for him? -Think it over


Ninan Mathullah 2016-08-24 12:25:49

Both Trump and Hilary are proponents of Capitalistic ideology, only difference is in the degree. Trump believes in trickledown economics where the others need to feed from what trickle down from the elite upper class. BJP is also trying to follow the same pattern in India. There is no meaning in arguing that which economic system is better to improve the standards of living of people. The extreme of any system is bad as we saw in the 1929 Great depression in USA. There are many reasons or variables involved the failure of communism and socialism. Lack of incentive to excel is a negative side of socialism and communism. More than the economic system, it is the values of the people that make the system work as it is expected to work. In giving the right values in life, real faith in God is an important factor. Otherwise corruption can bring down the whole setup. It is not true to say that the wealth in America was drained due to NAFTA. American is still the wealthiest country in the world. What is the use of wealth if it is not useful to people. Wealth multiplies when it work in the life of people. Since we have a Global economy now, wealth increases when it is reaches people. So the trade deal with China by Nixon and NAPTA only increased the reach of American wealth and influence. It is from a false sense of security that money gives that some people like to accumulate wealth and hold on to it. Besides, the jealousy in the improved standards of living of others can be factor. Still America is No 1 compared to Russia If a country is very small it is possible to make changes there as in Singapore. It will not work for a large country like India. About illegal immigration from Mexico, if we have to sleep peacefully make sure that our neighbor is not hungry and they also have reasonable standard of living there. Business people almost always work in self-interest.  So assuming that they will help everybody build business empires is wishful thinking. Republican party thinking and Trump’s thinking is as Ragive pointed out in his video is meant for the White people only that they want to make it great to go back to their good old days. Indian business people might think that Trump’s policy will be favorable to business and that they can make more money. Hitler was a courageous and strong leader. But in the end it led to destruction and carnage of Second World War. So instead of voting from gut feeling hope the Indian community will make an informed decision. We have some idea as to what we can expect from Hilary and taking a big risk when it comes to Trump. We do not know as Ragive analyze it.

John 2016-08-24 20:03:48

John Oliver had a strong message for Donald Trump during his HBO show Sunday night: "drop out" of the race.

On his "Last Week Tonight", Oliver said Trump had come to a "fork in the road" with the resignation of his campaign manager, Paul Manafort, and that he believed the Republican nominee only had two options. One, either continue with his campaign and potentially lose -- and, he said, a loss would be "disastrous" for Trump's brand or simply end it now.

"If you keep going, you're going to spend the next 11 weeks ramping up hatred in speeches, injecting poison into the American bloodstream that will take generations to remove, and denying the country the contest of ideas that a presidential campaign should actually be," he said. "And after that, you're either going to win or you're going to lose, and I think both of those scenarios end pretty badly for you. Which is why, Mr. Trump ... I would like to propose to you a third option. That is, drop out. Simply drop out, and tell America this entire candidacy was a stunt. A satire designed to expose the flaws in the system."

Oliver said that even if Trump managed to somehow win the election, he ultimately wouldn't be happy. "Then he actually has to run the country," he said. "That means living in government housing, conversing with fully clothed women, and traveling in a plane that doesn't even have his name on it."

Sunday's episode marked the final episode of "Last Week Tonight" before it goes on a month-long hiatus.

Concerned 2016-08-25 10:12:25
Democratic party evolved from Democratic-Republican party in 1828 according to the American history book(s), not after 1877 as Anthapan says. African American people were Republicans till early part of 1930s and they moved to the democratic party around 1930 when the Democratic party accepted a more liberal view. Before that they were very conservatives. Please don't dig deep again  before you read the American history. Make sure you are dead sure about what you are about to  say  and  also please don't mislead the public for heavens sake. Like it or not Trump will be the next President. Also, please go and see the movie 'Hillary's America'. It will open up your eyes!!!
Anthappan 2016-08-25 19:55:06
Flip flop
flop flip Trump
Flip flop on emigration
flip flop three times a day
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക