Image

‘പിന്നെയും’ ടീസര്‍ എത്തി

Published on 17 August, 2016
‘പിന്നെയും’ ടീസര്‍ എത്തി

എട്ടു വര്‍ഷത്തിന് ശേഷം വീണ്ടും സംവിധാന കുപ്പായം അണിഞ്ഞിരിക്കുകയാണ് അടൂര്‍ ഗോപാല കൃഷ്ണന്‍. ദിലീപും കാവ്യാ മാധവനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒന്നിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.

കുടുംബജീവിതവും പ്രണയവുമാണ് പ്രമേയമാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന തുടങ്ങി വന്‍താരനിര തന്നെയാണ് അണിനിരക്കുന്നത്. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രാഹണം. ബി അജിത് കുമാര്‍ എഡിറ്റിംഗ്. ചിത്രം നാളെ തിയേറ്ററിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക