Image

കിടപ്പാടമില്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കുന്ന സുരക്ഷിത ഭവനം പദ്ധതിയുമായി ദിലീപ്

Published on 17 August, 2016
കിടപ്പാടമില്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കുന്ന സുരക്ഷിത ഭവനം പദ്ധതിയുമായി   ദിലീപ്
കിടപ്പാടമില്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കുന്ന സുരക്ഷിത ഭവനം  പദ്ധതിയുമായി  ദിലീപ്. അടച്ചുറപ്പുള്ള വീട് സ്വപ്‌നം കാണുന്നവര്‍ക്ക് താങ്ങായി ഫേസ്ബുക്കിലൂടെയാണ് ദിലീപ്  പദ്ധതിക്കുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

ആയിരം വീടുകള്‍ പണിതുനല്‍കുകയെന്നതാണ് പദ്ധതി. എന്നാല്‍ തുടക്കമെന്ന നിലയിലാണ് ആയിരം വീടുകള്‍ എന്നു തീരുമാനിച്ചതെന്നും ചെയ്യാന്‍ കഴിയുന്നത്രയും ചെയ്യുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും ദിലീപ് പറയുന്നു.

ഈ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് തങ്ങള്‍ക്കൊപ്പം ചേരാമെന്നും ദിലീപ് പറയുന്നു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരെ, ഇന്ന് ചിങ്ങം ഒന്ന് എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. ഈ ദിനത്തില്‍ ഞങ്ങള്‍ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണു,'സുരക്ഷിത ഭവനം 'പദ്ധതി. 

നിരാലംബരും, നിരാശ്രയരുമായ കിടപ്പാടമില്ലാത്തവര്‍ക്ക് 1000 വീടുകള്‍ എന്ന സ്വപ്ന പദ്ധതി, ആയിരം എന്നത് വെറും അക്കങ്ങളല്ല അത് ഒരു തുടക്കമാണ് അതിലും ഏറെ നമുക്ക് എന്തു ചെയ്യാന്‍ കഴിയുന്നുവോ അതാണു ലക്ഷ്യം.

മാവേലിക്കര തെക്കേക്കരപഞ്ചായത്ത് വാത്തിക്കുളത്തുള്ള ഇന്ദിരചേച്ചിക്കും, മകള്‍കീര്‍ത്തിക്കുവേണ്ടിയുള്ള വീടിന്റെ ശിലാന്യാസത്തോടെയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. 

പദ്ധതിയില്‍ ജീ പീ ചാരിറ്റബിള്‍ ട്രസ്റ്റിനൊപ്പം കേരളാ ആക്ഷന്‍ ഫോഴ്‌സും കൈകോര്‍ക്കുന്നു, ഈ പദ്ധതിയുടെ ഭാഗമാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ട് എന്നറിഞ്ഞ് നിരന്തരം ഒരുപാടു പേര്‍ പലരേയും വിളിച്ചുചോദിക്കുന്നതായ് അറിയുന്നു, അവര്‍ക്കെല്ലാം വേണ്ടികൂടിയാണ് ഈ പോസ്റ്റ്, ജീവിതത്തില്‍ തുണയറ്റവര്‍ക്ക്, അനാഥരായവര്‍ക്ക്, അടച്ചുറപ്പുള്ളവീട് സ്വപ്നം മാത്രമായര്‍ക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍, അത് ഒരു ചാക്ക് സിമന്റാവാം, കല്ലാവാം,മണലാവാം, മരമാകാം നമ്മളാല്‍കഴിയുന്നത് നല്‍കി സഹായിക്കാം.

അതിനായ് ഒത്തുചേരാം, ഒന്നിച്ചൊന്നായ് മുന്നേറാം. ഇനി മുതല്‍ ഈ പദ്ധതിയുമായ് സഹകരിക്കുവാന്‍ തയ്യാറുള്ളവര്‍ താഴെകാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക. 

 എല്ലാവരുടേയും സ്‌നേഹവും, സഹകരണവും അഭ്യര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ സ്വന്തം ദിലീപ്.
G P Charitable Trust. Federal bank.
A/c No. 10040100382377.
Ernakulam North Branch. IFSC 0001004.
Kerala Action Force
Anwar Memorial Hospital
Near Private Bus stand ,
Aluva .
GP charitable Trust
First Floor
Selman Chambers ,
A L Jacob Road ,
Near KSRTC
Kochi 35
Prince Kuriakose (Manager GP Charitable Trust )
Mobile . 7994111411
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക