Image

പിന്നെയും തിയേറ്ററില്‍ എത്തുന്ന ദിവസം ദിലീപ് കമ്മാരസംഭവത്തില്‍

Published on 16 August, 2016
പിന്നെയും തിയേറ്ററില്‍ എത്തുന്ന ദിവസം ദിലീപ് കമ്മാരസംഭവത്തില്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യമായി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം പിന്നെയും 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ നായികയായി കാവ്യാ മാധവന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. എന്നാല്‍ ‘പിന്നെയും’ തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ ദിലീപ് തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുകയാണ്.

പരസ്യചിത്ര സംവിധായകനായ രതീഷ് അമ്പാട്ടിന്റെ ആദ്യസിനിമയുടെ ചിത്രീകരണമാണ് 18ന് ആരംഭിക്കുക. ‘കമ്മാരസംഭവം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ചിത്രത്തില്‍ ദിലീല് 90 വയസുകാരനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് യുവതാരം സിദ്ധാര്‍ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ഥിന്റെ ആദ്യ മലയാള ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക