Image

ടി എ റസാഖിന്റെ മൃതദേഹം വൈകിപ്പിച്ച സംഭവം, താരനിശയുടെ സംഘാടകരേയോ സിനിമ പ്രവര്‍ത്തകരെയോ കുറ്റപ്പെടുത്തേണ്ടെന്ന് സലിം കുമാര്‍

Published on 16 August, 2016
ടി എ റസാഖിന്റെ മൃതദേഹം വൈകിപ്പിച്ച സംഭവം, താരനിശയുടെ സംഘാടകരേയോ സിനിമ പ്രവര്‍ത്തകരെയോ കുറ്റപ്പെടുത്തേണ്ടെന്ന് സലിം കുമാര്‍
കോഴിക്കോട് നടന്ന മോഹനം എന്ന താരനിശക്ക് വേണ്ടി ടി എ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന ആരോപണവുമായി പലരും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ മൃതദേഹം വൈകിപ്പിച്ച സംഭവത്തില്‍ കോഴിക്കോടെ സിനിമ പ്രവര്‍ത്തകരെയോ കലാകാരന്മാരെയോ താരനിശയുടെ സംഘാടകരേയോ കുറ്റപ്പെടുത്തരുതെന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞു. ടി എ റസാഖ് അടക്കമുള്ള അവശ കലാകാരന്മാരെ സഹായിക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ഇതിനെ പോസിറ്റീവിയി കാണണമെന്നും പരിപാടിയുടെ സംഘാടകരോട് ക്ഷമിക്കുകയും നന്ദി പറയുകയുമാണ് ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു.

ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് സംവിധായകന്‍ അലി അക്ബര്‍ ആരോപിച്ചിരുന്നു. രാവിലെ 11.30 ഓടെയാണ് ടി.എ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും അദ്ദേഹം പറയുന്നത്. ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന് കലാകേരളം ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ലെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക