Image

യു.പി തെരഞ്ഞെടുപ്പ്‌: 55 ശതമാനം പോളിംഗ്‌

Published on 08 February, 2012
യു.പി തെരഞ്ഞെടുപ്പ്‌: 55 ശതമാനം പോളിംഗ്‌
ലക്‌നോ: ഒന്നാംഘട്ട തെരഞ്ഞെടുപ്പ്‌ നടന്ന ഉത്തര്‍പ്രദേശില്‍ 55 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പാണ്‌ ഇന്ന്‌ നടന്നത്‌. അയോധ്യ, ഫൈസാബാദ്‌, ബാരാബങ്കി, ബസ്‌തി എന്നീ മണ്‌ഡലങ്ങള്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടന്നത്‌.

പോളിംഗ്‌ സമാധാനപരമായിരുന്നു. 67 വനിതകളടക്കം 862 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. കേന്ദ്ര ഉരുക്കു മന്ത്രി ബേനി പ്രസാദ്‌ വര്‍മയുടെ മകനും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയുമായ രാകേഷ്‌ വര്‍മ, സംസ്ഥാന പാര്‍ലമെന്ററികാര്യമന്ത്രിയും ബിഎസ്‌പി നേതാവുമായ ലാല്‍ജി വര്‍മ, അയോധ്യയില്‍ തുടര്‍ച്ചയായി അഞ്ചു തവണ ജയിച്ച ലാലു സിംഗ്‌ തുടങ്ങിയ പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക