Image

വിഭാഗീയത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി: കൊടിയേരി

Published on 08 February, 2012
വിഭാഗീയത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി: കൊടിയേരി
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കുള്ളിലെ വിഭാഗീയത തിരിച്ചടിയുണ്ടാക്കിയെന്ന്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന അനുകൂല സാഹചര്യം ഇല്ലാതാക്കുന്നതില്‍ വിഭാഗീയത തിരിച്ചടിയുണ്ടാക്കിയെന്നും ഇടത്‌ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ വിഭാഗീയത മൂലം കഴിഞ്ഞില്ലെന്നും കോടിയേരി വ്യക്തമാക്കി.തിരുവനന്തപുരത്ത്‌ സി.പി.എം. സംസ്ഥാന സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ കോടിയേരിയുടെ പ്രസ്‌താവന.

പാര്‍ട്ടിയിലേക്ക്‌ പ്രസ്ഥാനങ്ങളേയും വ്യക്തികളേയും അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ചര്‍ച്ചയില്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നു. എന്നാല്‍ സമ്മേളനത്തിലെ റിപ്പോര്‍ട്ട്‌ ചോര്‍ന്നുവെന്ന വാര്‍ത്ത കോടിയേരി നിഷേധിച്ചു. സംഘടനാ റിപ്പോര്‍ട്ട്‌ എന്ന പേരില്‍ ചില ചാനലുകള്‍ പുറത്തുവിട്ടത്‌ നേരത്തെ പുറത്തിറക്കിയ ചില റിപ്പോര്‍ട്ടുകളുടെ പകര്‍പ്പാണെന്നായിരുന്നു കോടിയേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക