Image

സെന്‍സര്‍ ബോര്‍ഡില്‍ അഴിച്ചു പണി

Published on 14 August, 2016
സെന്‍സര്‍ ബോര്‍ഡില്‍ അഴിച്ചു പണി
പഹ്ലജ് നിഹലാനിയുടെ അധ്യക്ഷതയിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമകളുടെ സെന്‍സറിംഗില്‍ നടന്ന ഇടപെടലുകള്‍ വിവാദമായതിന് പിന്നാലെ അഴിച്ചുപണിക്ക് കേന്ദ്‌സര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്തി സെന്‍സര്‍ ബോര്‍ഡിന്റെ അധികാരത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സംസ്‌കാര സംരക്ഷകരെന്ന വ്യാജേന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുകയും സിനിമകളുടെ സ്വത്വം ഇല്ലാതാക്കുന്ന രീതിയില്‍ ഇടപെടുകയും ചെയ്തതിന് തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനെതിരെ നിരവധി തവണ പ്രതിഷേധമുയര്‍ന്നിരുന്നു.

സിബിഎഫ്‌സിക്ക് നിലവില്‍ ഉള്ള സെന്‍സര്‍ഷിപ്പ് അധികാരം എടുത്തുകളയുമെന്നാണ് സൂചന. ഫിലിം സര്‍ട്ടിഫിക്കേഷന്‍ മാത്രമായിരിക്കും ഭേദഗതി നിലവില്‍ വന്നാല്‍ സെന്‍സര്‍ ബോര്‍ഡുകളുടെ പരിധിയില്‍ വരിക. ഭേദഗതികളോടെ സിനിമാട്ടോഗ്രഫി ആക്ടും ബില്ലും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. പഹലാജ് നിഹലാനിയുടെ നേതൃത്വത്തില്‍ സെന്‍സര്‍ ബോര്‍ഡ് നടപ്പാക്കുന്ന തീരുമാനങ്ങള്‍ ചലച്ചിത്രമേഖല ഒന്നാകെ പ്രതിഷേധമുയര്‍ത്തിയതാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത്. 

സിനിമകള്‍ വിലയിരുത്തുന്നതിനും സര്‍ട്ടിഫിക്കേഷനുമായി മോണിറ്ററിംഗ് കമ്മിറ്റിയും റിവ്യൂവിംഗ് കമ്മിറ്റിയും നിലവില്‍ വരും. ദേശീയ വനിതാ കമ്മീഷനില്‍ നിന്നും ദേശീയ ശിശുക്ഷേമസമിതിയില്‍ നിന്നുമുള്ള അംഗങ്ങള്‍ ഈ കമ്മിറ്റികളില്‍ ഉണ്ടാകും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക