Image

ഇരുമുഗനില്‍ വിക്രത്തിന്റെ മകന് എന്ത് കാര്യം?

Published on 14 August, 2016
ഇരുമുഗനില്‍ വിക്രത്തിന്റെ മകന് എന്ത് കാര്യം?

വിക്രം ഇരട്ട വേഷത്തില്‍ എത്തുന്ന ഇരുമുഗന്‍ ഒരുങ്ങുകയാണ്. വിക്രമും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണിത്. അന്വേഷണ ഉദ്യോഗസ്ഥനായിട്ടും ഭിന്നലിംഗ കഥാപാത്രമായിട്ടുമാണ് വിക്രം എത്തുന്നത്. ലവ് എന്നാണ് ഭിന്നലിംഗ കഥാപാത്രത്തിന്റെ പേര്.

ഭിന്നലിംഗ കഥാപാത്രത്തിന്റെ സ്‌റ്റൈലും ലുക്കും വേറിട്ടതാക്കാന്‍ വിക്രത്തെ സഹായിച്ചത് മകന്‍ ധ്രുവ് ആണ്. ട്രാന്‍സ്‌ജെന്‍ഡറായ ഈ കഥാപാത്രത്തിന്റെ ഓരോ ചലനങ്ങളും സംഭാഷണരീതിയും വിക്രത്തിന് പറഞ്ഞുകൊടുത്തത് ധ്രുവ് ആയിരുന്നു. ഈ കഥാപാത്രം മറ്റു വില്ലന്മാരെപ്പോലെ തോക്കോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കുന്നില്ല.

അരിമാനമ്പി എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കറാണ് ഇരുമുഗന്‍ ഒരുക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറെന്നാണ് സംവിധായകന്‍ ആനന്ദ് ശങ്കര്‍ ഇരുമുഖനെ വിശേഷിപ്പിക്കുന്നത്. നിത്യമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സെപ്തംബര്‍ 9ന് ഇരുമുഖന്‍ തീയറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക