Image

അടുത്ത അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപു തന്നെ ( തോമസ്‌ ഫിലിപ്പ്‌ റാന്നി)

തോമസ്‌ ഫിലിപ്പ്‌ റാന്നി Published on 14 August, 2016
അടുത്ത അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപു തന്നെ ( തോമസ്‌ ഫിലിപ്പ്‌ റാന്നി)
ലോകം മുഴുവന്‍ ആകാംക്ഷയോടു കൂടി ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സുപ്രധാന സംഭവമാണ്‌ 2016 നവംബര്‍ 8ന്‌ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌. അടുത്ത അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക ആരാണെന്നുള്ള ജിജ്ഞാസ പ്രായേണ എല്ലാ അമേരിക്കക്കാരെയും ഭരിച്ചുകൊണ്ടിരിക്കയാണിപ്പോള്‍.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹിലറി ക്ലിന്റനോ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ ഡൊനാള്‍ഡ്‌ ട്രംപോ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം അലങ്കരിക്കുവാന്‍ യോഗ്യതയുള്ളവരാകുന്നു എന്നുള്ള അഭിപ്രായം 50 ശതമാനം അമേരിക്കക്കാര്‍ക്കുപോലും ഇല്ലെന്നതാണ്‌ സത്യം.

 അതുപോലെ ബരാക്ക്‌ ഒബാമാ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത കൊണ്ടൊന്നുമായിരുന്നില്ല എന്നുള്ളതല്ലേ സത്യം? പിന്നെങ്ങനെ ഇതു സംഭവിച്ചു? സര്‍വ്വേശ്വരന്റെ അനുമതിയോടു കൂടിയ ഒരു ചരിത്ര നിയോഗം!

 അതിനു കാരണമോ ന്യൂയോര്‍ക്കിലുണ്ടായ ടെറോറിസ്റ്റാക്രമണവും അനാവശ്യമായിരുന്ന യു.എസ്‌- ഇറാക്ക്‌ യുദ്ധവും. അതിന്റെ പ്രത്യാഘാതങ്ങളും തന്നെ! ലോകത്ത്‌ ചുരുക്കമായിട്ടേ സല്‍ഗുണസമ്പന്നരായ ഭരണാധികാരികള്‍ അധികാരത്തില്‍ വരാറുമുള്ളല്ലോ.

പ്രസിഡന്റ്‌ ഒബാമയ്‌ക്കുശേഷം 2017 ജനുവരി 20ന്‌ അടുത്ത അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാന്‍പോകുന്നതും യാതൊരു മുന്‍ രാഷ്‌ട്രീയ പരിചയവുമില്ലാത്ത വ്യവസായ പ്രമുഖനായ ഡൊനാള്‍ഡ്‌ ട്രംപായിരിക്കും. 

ആര്‍ക്കും സംശയം വേണ്ടതിന്‌.
റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയോ, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയോ ഭൂരിപക്ഷം മീഡിയായുടെയും പിന്തുണയോടു കൂടി എത്ര പണം വാരിയെറിഞ്ഞ്‌ സര്‍വ്വശക്തിയോടും കൂടി പോരാടിയാലും പരാശക്തി കടാക്ഷിക്കാതെ ഒരു നേതാവും ജയിക്കില്ല.

 ഒബാമ ഭരണത്തില്‍ അങ്ങേയറ്റം മടുത്തു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ന്‌ അമേരിക്കയിലുണ്ട്‌ എന്നുള്ളതാണ്‌ സത്യം. ഒബാമയുടെ എട്ട്‌ വര്‍ഷത്തെ ഭരണം നിരാശാജനകമായിരുന്നെന്നും, അടുത്ത നവംബറിലെ തിരഞ്ഞെടുപ്പില്‍ താന്‍ ട്രംപിനു മാത്രമേ വോട്ടു ചെയ്യുകയുള്ളൂ എന്നും പ്രസിഡന്റ്‌ ഒബാമയുടെ സഹോദരന്‍ മാലിക്‌ ഒബാമ പോലും പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. 

അതുപോലെ മതതീവ്രവാദികളായ ടെറോറിസ്റ്റുകള്‍ അമേരിക്കയില്‍ നിര്‍ബാധം ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകള്‍ കണ്ടും കേട്ടും അസിഹിഷ്‌ണരും അസ്വസ്ഥഹൃദയരുമായി ജീവിക്കുന്ന അനേകലക്ഷം അമേരിക്കക്കാരും `മേയ്‌ക്ക്‌ അമേരിക്ക ഗ്രേറ്റ്‌ ഏഗെയിന്‍' (Make America Great Again) എന്നും Make America Safe എന്നും Again America First എന്നും ഹൃദയത്തില്‍ നിന്നു ഉച്ചൈസ്‌തരം ഉല്‍ഘോഷിക്കുന്ന ഡൊല്‍ഡ്‌ ട്രംപിനായിരിക്കും നവംബര്‍ 8ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്‌. ആരെയും ഒന്നിനെയും ഭയപ്പെടാതെ ഹൃദയത്തില്‍ നിന്നും സത്യം പരുക്കന്‍ ഭാഷയില്‍ തുറന്ന്‌ വിളിച്ചു പറയുന്ന ട്രംപ്‌ ഇന്ന്‌ അമേരിക്കയെ ആകമാനം തട്ടി ഉണര്‍ത്തിക്കഴിഞ്ഞു

. സത്യതല്‍പ്പരായ അമേരിക്കന്‍ ജനത അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നയങ്ങളെയും വാഗ്‌ദാനങ്ങളെയും നെഞ്ചിലേറ്റി കഴിഞ്ഞു. ചരിത്രം സൃഷ്‌ടിച്ച വന്‍വിജയങ്ങള്‍ തന്നെയാണ്‌ ട്രംപ്‌ തന്റെ ജീവിതത്തില്‍ നേടിക്കൊണ്ടിരിക്കുന്നത്‌ എന്നുള്ള കാര്യത്തില്‍ രണ്ടുപക്ഷമില്ല.

ട്രംപ്‌ തന്റെ നയപ്രഖ്യാപനപ്രസംഗങ്ങളില്‍ ഏറ്റവും ശക്തിയായി അപലപിച്ചത്‌ ലോകമെമ്പാടും അമേരിക്കയിലുമൊക്കെയായി മതതീവ്രവാദികള്‍ ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും കൂട്ടക്കൊലകളെയുമാണ്‌. ഐ.എസ്‌. ഇസ്ലാം സ്റ്റേറ്റ്‌ എന്ന മതതീവ്രവാദികള്‍ ഇന്ന്‌ ലോകത്തില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന നരഹത്യകള്‍ എത്ര ഭീകരം!

 ഇതിനകം ലക്ഷക്കണക്കിന്‌ നിരപരാധികളായ മനുഷ്യരെ അവര്‍ കൊന്നു കഴിഞ്ഞു. മനസാക്ഷിയുള്ള ഏത്‌ മനുഷ്യനാണ്‌ ഈ നീചപ്രവൃത്തികളെ അപലപിക്കാതിരിക്കുന്നത്‌? ഏത്‌ ദൈവം മനുഷ്യന്റെ ഈ ശിരഛേദനത്തില്‍ പ്രസാദിക്കും? സാക്ഷാല്‍ ഏത്‌ ദൈവവിശ്വാസിക്ക്‌ ഇതിനെ സാധൂകരിക്കുവാന്‍ കഴിയും?
എട്ട്‌ വര്‍ഷം പ്രഥമവനിതയായും നാല്‌ വര്‍ഷക്കാലം വിദേശകാര്യ സെക്രട്ടറിയായും വൈറ്റ്‌ ഹൗസില്‍ വാണ ഹിലരി ക്ലിന്റണ്‍ ഇനിയും അമേരിക്കന്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെടും എന്ന്‌ അന്ധമായി വിശ്വസിച്ച്‌ പിന്തുണ നല്‍കുന്ന മലയാളികളുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ഒടുവില്‍ നിരാശപ്പെടേണ്ടി വരുമെന്നുള്ള സത്യവും ഞാനിവിടെ പറഞ്ഞുകൊള്ളട്ടെ.
സാമ്പത്തികമായും തകര്‍ച്ചയിലായിരിക്കുന്ന അമേരിക്കയെ അതിന്റെ താഴ്‌ചയില്‍ നിന്നും വീഴ്‌ചയില്‍ നിന്നും ഉദ്ധരിച്ച്‌ സമൃദ്ധിയും സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമേകി ലോകത്തിലെ ഒന്നാം നമ്പര്‍ ശക്തിയാക്കി മാറ്റുവാന്‍ പ്രഗത്ഭനും പ്രതിഭാശാലിയുമായ ട്രംപിന്‌ കഴിയുമെന്ന്‌ ഒരു വലിയ വിഭാഗം അമേരിക്കക്കാര്‍ ഇപ്പോള്‍ വിശ്വസിക്കുകയും ചെയ്യുന്നു. 

നാശോന്മുഖമായ ലഹരികളുടെയും സ്വവര്‍ഗ്ഗരതികളുടെയും ഗര്‍ഭഛിദ്രങ്ങളുടെയും മ്ലേഛതകളുടെയും ലൈംഗിക അരാചകത്തില്‍ നിന്നും പൈശാചികമായ അടിമത്വത്തില്‍ നിന്നും അമേരിക്കയെ രക്ഷിക്കാന്‍ ഡൊണാള്‍ഡ്‌ ട്രംപിന്‌ കഴിയുമോ? ഏതെങ്കിലും അമേരിക്കന്‍ പ്രസിഡന്റിന്‌ കഴിയുമോ? ഒരു രാജ്യം ധാര്‍മ്മികമായി തകര്‍ന്നു കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണമായും ആ രാജ്യം തകര്‍ന്നു കഴിഞ്ഞു.

 അടിസ്ഥാനപരമായി അമേരിക്കയ്‌ക്ക്‌ പറ്റിയ തകര്‍ച്ച ഇതാകുന്നു. ഇന്ത്യ ധാര്‍മ്മികമായി തകര്‍ന്നു പോയിട്ടില്ല. ഇന്ത്യയുടെ നന്മ അതാകുന്നു. എന്നാല്‍ വര്‍ഗ്ഗീയ ശത്രുതയും കലാപങ്ങളും കൊലപാതകങ്ങളും ഇന്ത്യയില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്‌ സത്യം.
അമേരിക്കന്‍ പ്രസിഡന്റാണ്‌ വിഷയം.

 ട്രംപ്‌ ന്യുനതകളില്ലാത്ത ജനനായകനാണന്ന്‌ ഞാന്‍ പറയുകയില്ല. കര്‍ക്കശ സ്വഭാവക്കാരന്‍ തന്നെയാണ്‌ അദ്ദേഹം. എന്നാല്‍ അന്യാദൃശമായ ഒരു വലിയ നന്മയെ ഞാന്‍ ട്രംപില്‍ കാണുന്നു. അധികം രാഷ്‌ട്രീയ നേതാക്കന്മാരിലും കാണപ്പെടുന്ന കാപട്യം ട്രംപില്‍ ഇല്ല.

 അദ്ദേഹം സത്യസന്ധനാണ്‌. Make America Great Again എന്ന അദ്ദേഹത്തിന്റെ പ്രൗഢോജ്ജ്വലമായ ശബ്‌ദം അമേരിക്കന്‍ രാഷ്‌ട്രീയ നഭോമണ്‌ഡലത്തില്‍ മാറ്റൊലി കൊള്ളുകയാണ്‌. ചലനങ്ങള്‍ സൃഷ്‌ടിക്കയാണ.

 എന്റെ ശബ്‌ദം നിങ്ങള്‍ ഓരോരുത്തരുടെയും ശബ്‌ദമാകുന്നു എന്ന്‌ ഹൃദയത്തില്‍ നിന്നും പ്രഖ്യാപിക്കുന്ന ട്രംപിനെ നിഷേധിക്കുവാന്‍ അമേരിക്കയ്‌ക്ക്‌ കഴിയുകയില്ലെന്ന്‌ അടിവരയിട്ട്‌ ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ.
ഞാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയുമല്ല. ദൈവം അമേരിക്കയെയും ഭൂമിയെ മുഴുവനായും അനുഗ്രഹിക്കട്ടെ!
Join WhatsApp News
Krishnan 2016-08-14 06:37:23
yadā yadā hi dharmasya
glānir bhavati bhārata
abhyutthānam adharmasya
tadātmānaṁ sṛjāmy aham=
Whenever and wherever there is a decline in religious practice, O descendant of Bharata, and a predominant rise of irreligion – at that time I descend Myself.
You are right Mr.Philip Ranni.
texan2 2016-08-14 10:28:15
So it is accepted that Lord Krishna has no beginning and is immutable and that He instructed Visvavan the demi-god of the sun millenniums before in a past incarnation but a question may arise in regard to the many births. When did all these manifestations take place? Lord Krishna clears up this point beginning with the words yada yada meaning whenever and wherever. This signifies that anytime or anyplace that a decline in righteousness is apparent, being antagonistic and in opposition to divinity, at that time the Supreme Lord manifests Himself. Here the word dharma which means righteousness does not imply ordinary righteousness as applies to the mundane interactions of varnasrama or the position and stages in life. Here dharma applies to the deterioration of bhakti yoga or the science of the individual consciousness attaining communion with the ultimate consciousness by the means of loving devotion. When there is a decline in bhakti yoga and the path of devotion to God is opposed by unrighteous rulers who in ignorance are inimical to love of God then at that time Lord Krishna manifests Himself personally. Thus it is stated by Bhumi the goddess of the Earth in the Brahmavaivarta Purana: The Earth is unable to bear the burden of those greatly sinful persons who are averse to devotion to Lord Krishna and who blaspheme Lord Krishna's devotees. Lord Krishna has explained in the Srimad Bhagavatam that when sattva guna or the mode of goodness increases then humans naturally will proportionately increase in righteousness and devotion to Him. A person living their life without any devotion to God has wasted there human existence and a person who does not take delight in hearing about the sublime transcendental pastimes of the Suprem Lord Krishna which benefits all living entities has lived their life in vain.


വിദ്യാധരൻ 2016-08-14 11:21:56
തോമസ് ഫിലിപ്പ് ഈ ലേഖനം എഴുതിയത് റാന്നിയിലെ കാട്ടിലിരുന്നാണെന്നതിന് സംശയം ഇല്ല. ഒരു നല്ല ശതമാനം മലയാളികൾക്കും അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു ബോധവും ഇല്ല . അപ്പോൾ ഇങ്ങെന ഒരു ലേഖനത്തിൽ ഇതിൽ കൂടുതൽ ഒന്നും  പ്രതീക്ഷിക്കണ്ട . ഇന്നത്തെ രണ്ടു പ്രസിഡണ്ട് സ്ഥാനാർഥിയെക്കുറിച്ച് ചിന്തിച്ചാൽ ആദ്യമായി ഹില്ലരി കിളിന്റനെ പരിശോധിക്കാം. അവരുടെമേലുള്ള ട്രംപിന്റെ കുറ്റാരോപണം അവൾ ഒരു പഠിച്ച കള്ളിയാണെന്നും അവളെ ഒരു തരത്തിലും വിശ്വാസിക്കാൻ കൊള്ളില്ലെന്നും ഒക്കെയാണ്.  ഈ അവസരത്തിൽ ഒന്ന് രണ്ടു കാര്യങ്ങൾ പരിശോധിക്കുന്നത് നല്ലതാണ് 

 1)  ഈ മയിലിന്റെ കാര്യത്തിൽ അവൾ ഇനിയും എന്തൊക്കൊയോ ഒളിക്കുന്നുണ്ടെന്നാണ് റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവായ ട്രംപ് പറഞ്ഞു പരത്തുന്നത്  . ഒരു സത്യമായ അവസ്ഥ ഈ കുറ്റാരോപണങ്ങൾ എല്ലാം തന്നെ കോൺഗ്രസ്സിനേയും സെനറ്റിനെയും അടക്കി ഭരിക്കുന്ന  റിപ്പബ്ലിക്കൻ അംഗങ്ങൾ വളരെ സമയം എടുത്ത് (പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന സെനറ്റ് കമ്മറ്റിയുടെ, പണ്ട് പ്രോസിക്കൂട്ടർ ആയിരുന്ന നിയമജ്ഞർ അടങ്ങിയ കമ്മറ്റി) തെറ്റ്കൾ കണ്ടെത്താൻ കഴിയാതെ പടം മടക്കിയതാണ്.  പക്ഷെ എന്ത് ചെയ്യാം മരണ പരാക്രമത്തിൽ ആയിരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് അത് വിടാൻ പാടില്ല. കാരണം ഈ മെയിൽ എന്ന നുണ കഥ അവരുടെ ജീവ നാഡിയാണ് .  

2 )  ക്ലിന്റൺ ഫൗണ്ടേഷൻ - ലോകത്തിൽ ഒട്ടാകെ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 9 മില്ലിയൺ പേർക്കാണ് ഇതിൽ നിന്ന് സഹായം ലഭിക്കുന്നത്.  ഇതിന്റെ ഫണ്ടിലേക്ക് കിളിന്റൺ ഫാമിലിയുടെ സ്വാധീനം ഉപയോഗിച്ച് അനേക മില്യൺ ഡോളർ സംഭാവന അവർ സ്വീകരിച്ചിട്ടുണ്ട് അതിന് കണക്കും ഉണ്ട്. അവരുടെ വ്യക്തിപരമായ ടാക്സ് റിട്ടേൺ ഫയല് ചെയതത്തിന്റെ കണക്ക് അവര് പുറത്തു വിടുകയും ചെയ്യുത് . പക്ഷെ ട്രമ്പടക്കം റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത് അവൾ ഈ മെയിലിൽ എന്തൊക്കൊയോ ഒളിക്കുന്നുണ്ടെന്നാണ് .  

ഇനി ഒന്ന് രണ്ടു കാര്യം ട്രംപിനെ കുറിച്ച എടുക്കാം 

1.  ട്രംപ് 6 പ്രാവശ്യമാണ് ബാങ്ക്റപ്‌സി ഫയല് ചെയ്‍തത്. അതായത് മില്യൺസ് ഓഫ് ഡോളറിന്റെ മുതൽ മുടക്കി ന്യു ജേഴ്സിയിലെ അറ്റലാന്റിക് സിറ്റിയിലെ കിലുക്കികുത്ത് സ്ഥാപനത്തിന്റെ പണി ഇടക്ക് വച്ച്  ട്രംപ് നിറുത്തിയപ്പോൾ, കടക്കാർക്ക് ഒരു ഡോളറിനു 37 സെന്റ് വച്ച് കൊടുത്ത് ഏറ്റവും ക്രൂക്കഡായിട്ടുള്ള വിധത്തിൽ തലയൂരി. അയാൾ തല ഊരിയപ്പോൾ തലപോയത് ചെറുകിടക്കാരായ കോട്രാക്ടേർസിന്റെയാണ്.  ഇനിതിൽ ചിലർ ഹോം ലാസാണ്. ഇതിലും കഷ്ടമാണ് ട്രംപ് യൂണിവേഴ്സിറ്റി കഥ . അത് നിങ്ങൾ തന്നെ വായിച്ചെടുത്തുകൊള്ളുക 

2.  അമേരിക്കയിലെ നഷ്ടപ്പെട്ടുപോയ മാനുഫാക്ചട്യൂറിങ് ബിസിനസ് മുഴുവൻ തിരികെകൊണ്ട് വന്നു അമേരിക്കയെ വീണ്ടും ഗ്രയിറ്റ് ആക്കാം എന്ന് ഉച്ച വയ്ക്കുന്നു ഈ പെരുംകള്ളൻ ആദ്യമായി ചെയേണ്ടത് മില്യൺ കണക്കിന് ലാഭം കൊയ്യുന്ന ട്രംപ് ബ്രാൻഡ് സാധനങ്ങൾ ചൈനയിലും മെക്സികോയിലും നിന്നും ഉൽപ്പാദിപ്പിക്കുന്നത് നിറുത്തൽ  ചെയ്യുകായാണ് . ചൈനയുടെ ചുറ്റുമുള്ള മഹാ ഭിത്തി ചാടിച്ച്‌ ട്രംപിന് സാധനം കൊണ്ടുവരാൻ കഴിയുമെങ്കിൽ , അനധികൃത കുടിയേറ്റം, മെക്സിക്കോയുടെ ചുറ്റും മതിലുകെട്ടി നിയന്ത്രിക്കാമെന്നു പറയുന്ന ഇവൻ പെരും കള്ളനല്ലാതെ പിന്നെ ആരാണ് 


വായിൽ വരുന്നത് അതുപോലെ പറയുന്ന ട്രംപ് നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര പഞ്ചപാവം ഒന്നും അല്ല. പിന്നെ നിങ്ങളെ പോലെ ചിന്തിക്കാതെ വിദ്യാശൂന്യമായി എഴുതി വിടുന്നത് വിശ്വസിക്കാൻ ട്രംപിന്റെ പതിനാലു മില്യൺ ഹൈസ്‌കൂൾ പാസാകാത്തവരെപ്പോലെ എല്ലാ മലയാളികളും അത്ര വിഡ്ഢികളും അല്ല .

പിന്നെ ട്രാമ്പാണ് അധർമ്മത്തെ ഇല്ലാതാക്കാൻ അവധരിച്ചിരിക്കുന്ന കൃഷ്‌ണൻ എന്ന ചിത്രീകരിച്ച കള്ള കൃഷ്‌ണനോട് എനിക്ക് സഹതാപമേയുള്ളൂ. കാരണം യേശുദേവനെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന 
ഡോക്‌ടർ ബെൻകാർസണും ഇത് തന്നെയാണ് ട്രംപിനെക്കുറിച്ചു പറയുന്നത്. അദ്ദേഹം ഏതോ രോഗിയുടെ ശിരസിൽ ശാസ്ത്രക്രിയ നടത്തികൊണ്ടിരുന്നപ്പോൾ, കത്രിക തെറ്റി അയാളുടെ തലയിൽതന്നെ വന്നു കൊണ്ട് ഒരു ഞരമ്പ് മുറിഞ്ഞു പോയതാണെന്നും അതിനു ശേഷം ബൈബിൾ വ്യഖാനം മുഴുവൻ കൃഷ്‌ണൻ ഭഗവത് ഗീതയെ വ്യാഖ്യാനം ചെയ്യുന്നത്പോലെ ആയിട്ടുണ്ടാന്നാണ് പറയുന്നത്.  

സത്യത്തിൻ വെളിച്ചത്തിൽ നിന്ന് നിങ്ങൾ 
വോട്ടു ചെയ്യുക കൂട്ടരേ 
ഉണ്ടിവിടെ ദാരിദ്രർ  , ഇടത്തരക്കാർ, ധനികർ 
ഏവരും ഒത്തൊരുമിച്ചു ജീവിക്കണം 
സത്യം ഏവ ജയതേ 
Babu Varughese 2016-08-14 11:31:01
How dare you write an article which has no factual or moral basis. Sick and tired of prophetic foolishness and Trumps non sense talk. 
V. Philip 2016-08-14 13:46:51
Right observation. America need a strong president. Trump is going to take over it in November.
rationalist 2016-08-14 13:56:10
God knows everything. Why cant he create unnecessary sinners? Then there is no need for taking avatharam frequently
നന്ദിനി 2016-08-14 14:19:20
അമേരിക്കയ്ക്ക് സ്ട്രോങ്ങ് പ്രസിഡണ്ട് വേണമെന്ന് പറയുന്ന മലയാളിക്ക് നല്ല പൊക്കവും വണ്ണവുമുള്ള തൊലി വെളുത്ത വെളുമ്പനായിരിക്കണം പ്രസിഡണ്ട്. അവൻ കള്ളനോ കൊള്ളക്കാരനോ ആയാൽ പ്രശ്‌നം ഇല്ല. ഫൊക്കാന ഫോമായിൽ ജീവിതം കഴിച്ചു കൂട്ടുന്ന ഇവനൊക്കെ എന്ത് രാഷ്ട്രീയ ബോധം. മലയാളികൾക്ക് ട്രംപിനെ അല്ലാതെ ആരെ നേതാവായി കാണാൻ കഴിയും. പ്രസിഡണ്ടു സ്ട്രോങ്ങാ ആറിയിരിക്കണം പോലും സ്ട്രോങ്ങ് .  
Donald 2016-08-14 14:35:26

You are the man Philip.  I count the morons like you to talk about me and write about me.  I have 14 million people like you and I will make you the Capt. Of Hundred morons.  When all the morons who believe in charge against crooked Hillary, she will be done with.  I am going to inject into your ass a type of poison so that you can get charged.  I never thought that there is someone like you without any brain among malayaalees.  My friend Tom (He is a very good friend of mine.  Though I don’t like him because he is a thara Malyalee opportunist. No I was just kidding) said the writer is from a group called Chaaver and means they are ready to die for the leader.  Philip you are a also good man and I will give you a chance to fulfil your desire towards the end of the election.  I will be taking of for a long vacation and  I will leave you as the charge. (Just kidding and it is a sarcasm) I know Malayaalees cannot take sarcasm. They show their reaction immediately on the face.  They are so sensitive people spend all the time in the church and temple.  I am a believer but   my god is the God of money.  I will never release may tax returns. So don’t force me on it. I don’t Hillary Clintons tax deal.  She was extracting money from wall street.  My friend wants me to write ‘Ela nakki naayude kiri nakki naya” I don’t know what that means but Tom says don’t worry keep writing and every Malayallees knows it.  

Anthappan 2016-08-14 15:51:52
This writer is unbelievably ignorant about American politics.  Trump is a crooked businessman. Besides Vidyadharan showed in his excellent opinion there are more to it.  Trump has been telling people and make them believe that he is a billionaire with 10+ billion dollars worth asset. How can the public know that,  without releasing his tax returns?  So, it is for sure that he is not worth what he is claiming and hiding many other things.    If he releases his tax return then in that moment we all will find out about Trump  and come to know who really is the  untrustworthy man.  (Hillary Clinton released her tax returns) This draft dodger  is not fit for to lead the biggest army in the world  because he doesn't believe what the army believes.  He tarnished the image of  a Gold star family who sacrificed their beloved son to protect you and me. He also belittled a veteran by taking a purple heart from him and wore that on himself. Chartered by Congress in 1958, The Military Order of the Purple Heart is composed of military men and women who received the Purple Heart Medal for wounds suffered in combat.  Trump has probably mental issue too. He must be evaluated by a psychiatrist (not by Dr. Carson because he needs mental evaluation too) This guy was a crooked successful businessmen for a long time.  People like him circumvented all the laws and made millions of dollars and now they want to rule us.  They don't give any darn thing to anything.  If the environment get screwed up they don't care.  If your retired parents or children get sick they don't go give any damn.  If you perish in war they don't care anything.  They literally don't care anything. Trump wants to decorate his Helicopter with 24 carrot gold and have a luxurious life.  I don't care about that but I don't agree when it denied for many million people. The 14 million people supports him are totally brain washed by this thief. He made them believe that the 240 year old American political system is rigged and looted them and he is incarnated to save them  just like another moron Krishna stated in this column. 

I am also saddened by the way the Christians in this country and all over the world misinterpreted the teaching of Jesus and made a fortune out of it.  These are the same people we see in the bible sitting around Jesus and asking him to make them the most valuable people in the heaven when Jesus became the king.  That great teacher was teaching them to be kind and compassionate the poor and needy but they didn't get it. They were expecting a powerful king to rule the world and do away with all the evil.   Many malayalees believe that Trump is God sent to save America and the world.  I believe religion is evil and they are behind all the wars taking place in the world .  When two evil like crooked political leaders and relgion join together there is going to be armagadan.

A Trump presidency will be disaster for the world.  Trump is' evil in flush'
Indian American voter 2016-08-14 17:35:50
ലേഖകന്റെ വിവരമില്ലായ്മയിൽ സഹതപിക്കുന്നു. ന്യൂസ് അനലൈസ് ചെയ്തു നല്ലതു പോലെ എഴുതുന്ന നല്ല പത്രങ്ങൾ വായിക്കാൻ ശ്രദ്ധിക്കുക. അമേരിക്കയിൽ നിന്നും എല്ലാ മുസ്ലിംകളെയും തുരത്തിയിട്ടു ഇന്ത്യക്കാരെ എല്ലാം കൊമ്പത്തു എടുത്ത് ഇരുത്തും എന്ന് വിചാരിക്കുന്ന താങ്കൾ. ചിന്തിച്ചു വോട്ട് ചെയ്യുക. താങ്കൾ പറയുന്നത് പോലെ ട്രംപ് പ്രസിഡന്റ് ആയാൽ ചിലപ്പോൾ ബാഗ് പാക്ക് ചെയ്യാൻ ഉള്ള സമയം പോലും കിട്ടിയെന്നു വരില്ല!




Ms. Vote 2016-08-15 05:44:27
Any of these big mouths can say I voted in all elections, including school,city,state & presidential. Talk is cheep action matters.
Donald 2016-08-15 19:26:11

I like you Tommy.  Especially in that three-piece suite you look like an aristocrat.  Don’t pay attention to the so called commentators. They are all illegal immigrants come here and change the name to Mathew John peter to get the green card. To be honest with you I am not a believer but I pretend like one and it works.  So long as I have fourteen million morons to support me, I don’t give any dam about the evangelist.  I know you are associated with Christian organizations and other organizations.  I like you.  You know the trick of the trade and that is why I like you.  I have seen you in UN gate. First I thought you are a guard but then I saw you with Sashi .  You know which Shashi I am talking about. He and I have something in common and that is we both married three times and kicked out couple of them.  I think he is better than me.   I know that I am going to have problem if I become president.  All three want to become the first lady.  Who cares I will build couple more room for them.  You know the funny part Tome I will be the first American president with three first ladies in the history.  I like women. They are good but crooked Hillary says that I put women down.  I will tell you a secret Tom. If you want to make woman to think about you then touch the areas sensitive to them.  When I tell you to touch the sensitive area don’t go and do foolish things. I mean touch matters sensitive to them.    Hey! I want to talk more about these women (Even Jesus had Mary Magdalene around him all the time.  It is not a sin at all. After-all women created by the God we created.) but no time.  My campaign manager is in trouble.  He took 12 million dollars from the pro-Russian president to help him to let Vladimir Putin to annex Crimea and that information is somehow leaked out to the crooked media (New York Times).  It looks like New York is against me too.  At least I find a good friend in you who is really taking blow from all the Malayalee third world worms.   I have to do some damage control otherwise my deals with Putin is also going to come out.  Try to grab the neck of all the Malayalee’s who vote against me.     Don’t Trust media they are all crooked than Hillary.   Don’t listen Andrew. He is the incarnation of anti-Christ.  80% of American don’t believe in the theory of evolution.  Andrew has never evolved and he is going to be a cockroach and also going to be a pain in every believer’s ass.  I got to go otherwise my campaign manager is going to be in trouble. That son of gun doesn’t know how to steal from people.  He should have taken couple of courses from Trump University.  

Observer 2016-08-14 19:47:44
Where is Sam Nilampllil and P. T. Kureian? They must join in this debate .  Thy both are surrogates of Trump
Thomas Oommen 2016-08-14 21:23:14
Mr. Thomas Philip. Thank you. You are right. Thank you for your observation. These so called commentators don' even vote??

Observer 2016-08-15 03:48:46

Trump's new problem: His lead on economic issues is gone

മിത്രം 2016-08-15 06:56:59
വിഡ്ഢിത്തരം എഴുതിപിടിപ്പിച്ചാൽ അത് സമ്മതിച്ചു തരാൻ പ്രയാസമാണ്. എന്തോ മതിഭ്രമത്തിന്റെ ഫലമായാണ്   ഇത് എഴുതിപീഡിപ്പിച്ചതെന്ന് സാമാന്യബുദ്ധിയുള്ള ഏതു മലയാളിക്കും മനസിലാകും. പിന്നെ ചില ക്രിസ്ത്യൻ സഹോദരന്മാർ നല്ലതാണ് എന്ന് പറയുന്നത് ക്രിസ്റ്റിയൻ ബ്രദേഴ്സ് തലേൽ ദിവസം രാത്രിയിൽ അടിച്ചിട്ട് കെട്ടുവിടാതെയാണ്.  ഇവരെ ഒരിക്കലും വിശ്വസിക്കരുത്. യേശു ട്രംപ് ടവറിലാണ് ജനിച്ചതെന്ന് വിശ്വസിക്കുന്നവരാണിവർ. പണ്ട് ഗലീലയിൽ യേശുവിനോടൊപ്പം ഉണ്ടായിരുന്ന കള്ളന്മാരും വ്യഭിചാരികളും ഒക്കെയാണ് ട്രമ്പിന്റെ കൂടെ ഇങ്ങനെ കറങ്ങി നടക്കുന്നതെന്നും ഇവന്മാർ പറഞ്ഞു പരത്തുന്നുണ്ട്. മേഗൻ കെല്ലിയുടെ രക്ത സ്രാവം വളരെ  അതുഭുതകരമായി നിറുത്തിയത് ട്രാമ്പാണെന്നും ഇവർ പറഞ്ഞു പരത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ട്രംപിനെ യേശുവായി ചിത്രീകരിച്ചു ഇത് രണ്ടാം വരവാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്.  ഇവന്മാര വിശ്വസിക്കരുത് . വയലാർ രവി കൃഷ്ണാവതാരമാണെന്നു പറഞ്ഞോണ്ട് നാണവന്മാരാണ് ഇപ്പൊൾ ട്രംപ് കൃഷ്ണാവതാരമാണെന്ന് പറയുന്നത്.  അതുകൊണ്ടു ഇവന്മാരെ രാപ്പകൽ വിശ്വസിക്കരുത്.  നമ്മൾക്ക് ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എല്ലാവരുമായി ഒത്തു ചേർന്ന് പോകണം അതാണ് നല്ലത്

'നാമൊന്നായി ചേർന്നിരിപ്പതെത്ര മോദമേ' എന്ന പാട്ട് പാടി എല്ലാവരും കൂയ്ഡ് ഒരുമിച്ചു പോയി ഹില്ലരിക്ക് വോട്ട് ചെയ്യാം.  സ്ത്രീകളോട് പൊതുവെ ബഹുമാനം ഇല്ലാത്തവരാ മലയാളി ആണുങ്ങൾ. പലർക്കും ബഹുമുഖ വ്യക്തിത്വത്തമാണ് വീട്ടിലൊരാൾ നാട്ടിലൊരാൾ. ഇവിടെ ഇരിക്കുമ്പോൾ അവിടെ പോകണം എന്ന് തോന്നും. അമേരിക്കയിലെ താമസിക്കുന്ന വീട്ടിലെ ബാത്ത് റൂമോ കമ്മോടോ ഒന്നും ക്ളീനാക്കില്ല എന്നാൽ നാട്ടിലെ മാലിന്യ കൂമ്പാരം കാണ്ടാൽ സഹിക്കില്ല ഇങ്ങനെ ഒരു വിധം അങാതിച്ചന്റെ ഉപദ്രവം ഉള്ള മലയാളികളിൽ പെട്ട ഈ സ്ഥിരത ഇല്ലാത്തവന്മാരുടെ കൂടെ നടന്നാണ് കുലുമാല് പിടിച്ച ലേഖനം എഴുതിവിട്ടതെന്നു മനസിലാക്കാം.  എന്തായാലും സമയം ഉണ്ട്. കണ്ടിടത്തോളം മലയാളിക്ക് നല്ലത് ഹില്ലരി വരുന്നത്. പിന്നെ വിധിയെ ആർക്കും തടുക്കാനാവില്ലല്ലോ.

സ്നേഹത്തോടെ
മിത്രം

Observer 2016-08-15 07:00:13
Donald Trump made $39 million running failed casino company
A commentator 2016-08-15 07:11:49
You are absolutely wrong Mr. Thomas Oommen.  Don't think people those who regularly show up in the photo shoot vote in election.  Many commentators commented here  have strong political view about this country.  Their writing is substantiated with facts whereas your friend could not even articulate about why the people should vote for Trump.  Trump is inherently fraud. He wants to expand his business with Russia and expand his dynasty.  His faith is fake.  He doesn't cherish any family values. He married three times tells clearly that he cannot deal with women. What kind of justification you have as a supporter of Trump.  How can you say that the commentators won't even go and vote? 
andrew 2016-08-15 18:22:06
There is a parallelism in Evolution.
if you have a pet the more you are attached to it both develop similar characters & attitude & more sad & pathetic situation is both try to evolve to be the other. Most often they compromise and meet in the middle or some where on the path. many cats look like& behave like humans and many humans look like and behave like cats. That is a biological evolution. some people have dogs as pets. Now watch carefully. Depending on how many years they were together the dog slowly transform / evolve to be the human and the human in turn change and transform to be like the dog - a compromise or sympathetic ? now comes the choice of your pets : a frog, cockroach, rat, snake, skunk,............. well the choice is yours. this choice is not limited to political, religious or social. if you have a pet or if you are a pet ? - it is slavery.
texan2 2016-08-16 04:26:33
ഇപ്പോൾ എനിക്കും സംശയം. ഇവിടെ എഴുതുന്ന ആൾ ശരിക്കും ഡൊണാൾഡ് തന്നെയാണോ?
എങ്ങിനെ കണ്ടു പിടിക്കും?  ശരി ഒരു വഴിയുണ്ട്. നമ്മൾക്ക് ഇദ്ദേഹത്തിന് ഒരു അവാർഡ് പ്രഖ്യാപിച്ചാലോ? ആൾ മലയാളി ആണെങ്കിൽ എന്തായാലും പുറത്തു ചാടും.  എങ്ങിനെയുണ്ട് ഐഡിയ ? അല്ല പിന്നെ
skunk 2016-08-15 19:33:43
യഥാർഥത്തിൽ ഈ ഡൊണാൾഡ് ഡൊണാൾഡ് ട്രംപ് തന്നെയാണോ? ഏതോ മിമിക്രിക്കാരനായിരിക്കും . എന്തായാലും ഭാഷ വളരെ നന്നായിരിക്കുന്നു 
John 2016-08-18 12:20:09
റാന്നിയിലും മണ്ടന്മാർ ഉണ്ടെന്നു ഇപ്പോൾ മനസിലായി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക