Image

ആശാശരതും തെലുങ്കിലേക്ക്

Published on 13 August, 2016
ആശാശരതും തെലുങ്കിലേക്ക്

തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ഭാഗ്മതി. മലയാളത്തിലെ മുന്‍നിര താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജയറാം, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി മുമ്ബ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതിലേക്ക് ഇപ്പോഴിതാ ആശാ ശരതും. അനുഷ്‌ക ഷെട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി. അശോകാണ്. തമിഴില്‍ കമലഹാസനൊപ്പം രണ്ടു ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് ആശ തെലുങ്കിലേക്ക് പോവുന്നത്. ഭാഗ്മതിയില്‍ സി.ബി.ഐ ഓഫീസറായ വൈഷ്ണവി റെഡ്ഢി എന്ന കഥാപാത്രത്തെയാണ് ആശ അവതരിപ്പിക്കുന്നത് എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആദ്യം ബോളിവുഡ് താരം തബുവിനെയായിരുന്നു ഈ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡയ്റ്റ് പ്രശ്‌നങ്ങള്‍ മൂലം തബു പിന്മാറി. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ഭാഗ്മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക