Image

മണിച്ചേട്ടനുമായി അടുത്ത ബന്ധം; മരിക്കുന്നതിന്റെ തലേന്ന് പാടിയിലുണ്ടായിരുന്നത് താനല്ല: അഞ്ജു അരവിന്ദ്

Published on 13 August, 2016
മണിച്ചേട്ടനുമായി അടുത്ത ബന്ധം; മരിക്കുന്നതിന്റെ തലേന്ന് പാടിയിലുണ്ടായിരുന്നത് താനല്ല: അഞ്ജു അരവിന്ദ്
കലാഭവന്‍ മണി മരിക്കുന്നതിന്റെ തലേന്ന് പാഡിയില്‍ ചെന്നിരുന്ന നടി താനല്ലെന്ന് അഞ്ജു അരവിന്ദ്. മണി മരിച്ചതിന്റെ തലേന്ന് പാഡിയില്‍ ഒരു നടി ഉണ്ടായിരുന്നെന്നും അത് അഞ്ജു അരവിന്ദ് ആയിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിന്റെ മറുപടി. മണിച്ചേട്ടനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് താരം വ്യക്തമാക്കി. അദ്ദേഹം അവസാനമായി ചെയ്ത സ്റ്റേജ് ഷോയിലും താന്‍ പങ്കെടുത്തിരുന്നതായും അഞ്ജു പറഞ്ഞു. കൊച്ചിയില്‍ ഫ്ളാറ്റ് വാങ്ങിയപ്പോള്‍ സഹായിച്ചത് മണിയാണ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ ഫ്ളാറ്റിന്റെ ലോണ്‍ അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് വന്നു. അക്കാര്യം അറിഞ്ഞ മണി പിന്നീട് വന്ന ഷോകളില്‍ എല്ലാം തനിക്ക് അവസരം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ലെന്നും അഞ്ജു വ്യക്തമാക്കി.
അക്ഷരം എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയ രംഗത്ത് എത്തുന്നത്. ഒരുമിച്ച് കുറച്ച് സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളം. അതുകൊണ്ടാകാം വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതെന്നും അഞ്ജു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക