Image

ലേഡി വെല്‍ തീര്‍ഥാടക കേന്ദ്രത്തില്‍ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ 15ന്

Published on 12 August, 2016
ലേഡി വെല്‍ തീര്‍ഥാടക കേന്ദ്രത്തില്‍ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ 15ന്

 പ്രസ്റ്റണ്‍: യുകെയിലെ പ്രമുഖ മരിയന്‍ തീര്‍ഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. 

ഓഗസ്റ്റ് 15നു (തിങ്കള്‍) വൈകുന്നേരം 5.30നു തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ജപമാല സമര്‍പ്പണം, ആഘോഷമായ തിരുനാള്‍ ദിവ്യബലി, ലദീഞ്ഞ്, നേര്‍ച്ച വിതരണം എന്നിവ തിരുനാളിന്റെ ഭാഗമായിരിക്കും.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍ തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മികത്വം വഹിച്ചു മരിയന്‍ സന്ദേശം നല്‍കും.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം ദിനം കൂടിയായ 15നു ഭാരതത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും സമൃദ്ധിക്കും മതേതരത്തിനായും ഭരണകര്‍ത്താക്കള്‍, നേതാക്കള്‍ എന്നിവര്‍ക്കായും പ്രാര്‍ഥനയില്‍ പ്രത്യേകം സ്മരിക്കും.

തിരുനാളില്‍ ഭക്തി പുരസരം പങ്കു ചേര്‍ന്ന് അമ്മയുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക