Image

നടി മഞ്ജു വാര്യര്‍ വീണ്ടും പ്രതിഫലം വര്‍ധിപ്പിക്കുന്നു

Published on 12 August, 2016
നടി മഞ്ജു വാര്യര്‍ വീണ്ടും പ്രതിഫലം വര്‍ധിപ്പിക്കുന്നു
നടി മഞ്ജു വാര്യര്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നു. 75 ലക്ഷം രൂപയായി മഞ്ജു പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം വരവില്‍ മഞ്ജു ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ അറുപത് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് മഞ്ജു അഭിനയിച്ചത്.

ഈ രണ്ട് ചിത്രങ്ങള്‍ ഒഴികെ രണ്ടാം വരവില്‍ മഞ്ജു അഭിനയിച്ച ചിത്രങ്ങളൊന്നും ബോക്സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. എന്നിട്ടും മഞ്ജു വന്‍ തോതില്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നാണ് സിനിമാ ലോകത്തെ പരാതി. ഏറ്റവും ഒടുവില്‍ അഭിനയിച്ച കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലും മഞ്ജു അറുപത് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് അഭിനയിച്ചത്. 

കരിങ്കുന്നം സിക്സ് എന്ന ചിത്രത്തിന് ശേഷം മഞ്ജു പുതിയ ചിത്രങ്ങള്‍ക്കൊന്നും കരാറായിട്ടില്ല. തമിഴില്‍ ഒരു ചിത്രത്തിന്റെ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്.
Join WhatsApp News
kalakaran 2016-08-12 08:02:11
There must be a limit to this people. They demand too much remuneartion, so the cinema industry is dying. The extra side actors get very small salary. If you think logically the ordinary people's money is reaping by such high paid movie stars. Please do not promote such people. You and me can act better than them by Rs. 20,000.00. Then why to spent croers for this super stars. Raise the ordinary cooli peoples day salary to Rs. 700 atleast instead of giving 75 lakshs to such glamor stars.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക