Image

ദിവ്യ ഉണ്ണിക്കും മോചനം വേണം

Published on 12 August, 2016
ദിവ്യ ഉണ്ണിക്കും മോചനം വേണം
ദിവ്യാഉണ്ണിയും വിവാഹമോചനത്തിന് ശ്രമിക്കുന്നു. മലയാളത്തിലെ പ്രമുഖ വനിതാ മാസികയായ വനിതയോടാണ് താന്‍ വിവാഹമോചനത്തിനായി ശ്രമിക്കുകയാണെന്ന് നടി പറഞ്ഞിരിക്കുന്നത്. 
2002ലാണ് സുധീര്‍ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം നടക്കുന്നത്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍. വിവാഹശേഷം ഹൂസ്റ്റണില്‍ ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു ദിവ്യ. അടുത്തിടെയായി കേരളത്തിലെത്തിയ ദിവ്യാഉണ്ണി അമേരിക്കന്‍ വാസം അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമയില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. 
ബാലതാരമായി സിനിമയിലെത്തിയ ദിവ്യ വിനയന്റെ കല്യാണസൗഗന്ധികത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സിനിമയില്‍ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലായി 60ലേറെ സിനിമകളില്‍ ചായമിട്ടിരുന്നു ദിവ്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക