Image

അമേരിക്കയിലെ മലയാളികളുടെ ആല്‍മീയ കോണ്‍ഫ്രന്‍സുകളും കണ്‍വെന്‍ഷനുകളും (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 11 August, 2016
അമേരിക്കയിലെ മലയാളികളുടെ ആല്‍മീയ കോണ്‍ഫ്രന്‍സുകളും കണ്‍വെന്‍ഷനുകളും (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനകള്‍ അവരുടെ ശക്തി തെളിയിക്കുന്ന കണ്‍വെന്‍ഷനുകള്‍ നടത്തുകയു ണ്ടായി. ഫൊക്കാനയുടേത് കാനഡയിലും ഫോമയുടേത് മയാമിയിലും വച്ച് നടത്തുകയുണ്ടായി. എല്ലാ രണ്ട് വര്‍ഷവും കൂടു മ്പോള്‍ എന്ന രീതിയില്‍ നടത്തു ന്ന ഈ കണ്‍വെന്‍ഷനിലാണ് അവര്‍ തങ്ങളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭരണ നേതൃത്വ നിരയെ തെരഞ്ഞെടുക്കുന്നത്. ഫോമ അവരുടെ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ ഫൊക്കാനോയ്ക്ക് അതിന് സാധിക്കാതെ പോയത് സാങ്കേതിക പ്രശ്‌നം കാരണമാണെന്നാണ് അറിയാന്‍ കഴിഞ്ഞത് അത് നിര്‍ഭാഗ്യകരമായ ഒരവസ്ഥയായി തന്നെ കാണേണ്ടിയിരിക്കുന്നു. ഫോമയുടെ നേതൃത്വ നിരയി ലേക്ക് തെരഞ്ഞെടുത്തവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഫൊക്കാനോ പ്രതിസന്ധി കളെ തരണം ചെയ്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇരുസം ഘടനകളിലും എന്റെ സുഹൃത്തുക്കള്‍ നേതൃനിരയില്‍ ഉണ്ടെന്നതുകൊണ്ടുതന്നെ ഇരുസംഘ ടനകളോടും ഒരേപോലെയുള്ള താല്പര്യവും അടുപ്പവുമേയു ള്ളു എന്നു പറയട്ടെ.

കണ്‍വെന്‍ഷനുകളെ വിലയിരുത്തിക്കൊണ്ട് ഇതിനോ ടകം തന്നെ പല പ്രമുഖരായ എഴുത്തുകാരും വിവിധ മാധ്യമങ്ങ ളില്‍ക്കൂടി എഴുതുകയുണ്ടായി. അതില്‍ നേട്ടങ്ങളേയും കോട്ടങ്ങളേയും വിജയങ്ങളേയും പരാജയങ്ങളേയും പോരായ്മകളേയും പൂര്‍ണ്ണതകളേയും നന്മയേയും തിന്മയേയും കുറിച്ച് എഴുതിയത് വായിക്കുകയുണ്ടായി. ഈ കണ്‍വെന്‍ഷനുകള്‍ എന്തിനെന്ന രീ തിയില്‍ ചിലര്‍ എഴുതുകയുണ്ടായി.

കണ്‍വെന്‍ഷന്‍ നടത്തുന്നതുകൊണ്ട് അമേരിക്കയെ മാറ്റിമറിക്കാമെന്നോ അമേരിക്കയിലെ മലയാളികള്‍ക്ക് സമഗ്ര പുരോഗതി കൈവരിക്കുമെന്നോ ആരും കരുതുന്നില്ല. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ഇതില്‍ പണ ചെല വില്ലാത്തതുകൊണ്ട് ഈ കണ്‍വെന്‍ഷനുകള്‍ നടത്തുന്നതുകൊണ്ട് യാതൊരു അര്‍ത്ഥവുമില്ല എന്നുപറയാന്‍ പുറമെയുള്ള ഒരു വ്യക്തി പറയുന്നതിനോട് യോജിക്കാനും പറ്റുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതുകൊണ്ടും ആര്‍ക്കും പറയാവുന്നതുകൊണ്ടും അതി ലും തെറ്റുപറയാന്‍ കഴിയില്ല.

ഈ കണ്‍വെന്‍ഷനുകള്‍ എന്തിനെന്നു ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ ആര്‍ ക്കും കഴിയില്ല. ഒരു ഒത്തുചേരല്‍, രണ്ടുമൂന്ന് ദിവസത്തേക്ക് ജീവിതത്തിന്റെ ബഹളങ്ങളില്‍ നിന്ന് മാറി ആഹ്ലാദത്തിന്റെ ആരവത്തില്‍ ഒരടിച്ചുപൊളിക്കല്‍. പ രിചയപ്പെടാനും പരിചയം പുതുക്കാനും ഒരവസരം. അല്ലാതെ ഈ കണ്‍വെന്‍ഷനുകള്‍ക്കൊണ്ട് മാനിഫെസ്റ്റോകളോ സിദ്ധാന്തങ്ങളൊന്നും ഉരിത്തിരിയുന്നി ല്ല. ഇവിടെ എല്ലാ മലയാളി കോണ്‍ഫ്രന്‍സുകളും സഭകളും നടത്താറുണ്ട്. അവിടേയും ഇതൊക്കെത്തന്നെ. ബൈബിളിലെ ഏതെങ്കിലും ഒരു വചനഭാഗം അടിസ്ഥാനമാക്കി നാട്ടിലെയോ ഇവിടെയോ ഉള്ള ഒന്നോ രണ്ടോ വൈദികര്‍ വിവിധ സമയങ്ങളി ല്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍ കുകയോ എടുക്കുകയോ ചെ യ്യും. പേരും പ്രശസ്തിയുമുള്ള വര്‍ക്ക് ഡിമാന്റ് കൂടും. മെത്രാപ്പോലീത്തയുണ്ടെങ്കില്‍ അതിന്റെ എടുപ്പ് ഒന്നു വേറെയാണ്. കര്‍ദിനാളോ, കാതോലിക്ക ബാവയോ, മറ്റ് സഭയുടെ തലപ്പത്തിരിക്കുന്നവരോ എത്തിയാല്‍ പ്രൗഢിയൊന്നു വേറെയാണ്.

മെത്രാന്‍പോലുമില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ കാറ്റുപോയ ടയറുപോലെയെന്ന് ഒരിക്കല്‍ ഒരു സംഘാടകനോട് ഒരാള്‍ പറയുന്നത് കേട്ടു. ഒരു സഭയുടെ ഫാമിലി കോണ്‍ഫ്രന്‍സിന് പങ്കെ ടുക്കാന്‍ പല മെത്രാന്മാരേയും ക്ഷണിച്ചെങ്കിലും ആര്‍ക്കും സ മയമില്ലാത്തതുകൊണ്ട് ഒഴികഴി വ് പറയുകയുണ്ടായി. ഒടുവില്‍ മെത്രന്മാരില്ലാതെ തന്നെ കോണ്‍ഫ്രന്‍സ് നടത്താന്‍ അതിന്റെ ഭാരവാഹികള്‍ തീരുമാനിക്കുകയുണ്ടായി. അതറിഞ്ഞ ഒരു വിശ്വാസിയാണ് ഇങ്ങനെ പറഞ്ഞത്. കോണ്‍ഫ്രന്‍സില്‍ മെത്രാനില്ലാ ത്തതുകൊണ്ട് വിശ്വാസികളുടെ ഇടയില്‍ തണുപ്പന്‍ പ്രതികരണമുണ്ടായപ്പോള്‍ അമേരിക്കയുടെ മുകളില്‍ക്കൂടി പറന്നു നാട്ടിലേക്കു പോയ ഒരു മെത്രാനെ ഞാങ്ങണ ഉപയോഗിച്ച് പക്ഷികളെ പണ്ട് പിള്ളേര് നാട്ടില്‍ എറിഞ്ഞു വീഴ്ത്തുന്നതുപോലെ സംഘാടകര്‍ കോണ്‍ഫ്രന്‍സിന് കൊണ്ടു വരികയുണ്ടായി. അതിനുശേഷമാണ് സംഘാടകര്‍ക്ക് ആശ്വാസവും വിശ്വാസികള്‍ക്ക് ആവേശവുമുണ്ടായത്. കോണ്‍ഫ്രന്‍സു കളില്‍ രണ്ട് ദിവസം ജ്ഞാനിക ളായ വൈദികരും മെത്രാന്മാരും കോണ്‍ഫ്രന്‍സിന് എത്തുന്ന അജ്ഞാനികളുടെ മുന്‍പില്‍ ആഴക്കയത്തില്‍ വെള്ളം പതിക്കുമാറ് പറയുന്നതു കേള്‍ക്കുമ്പോള്‍ തോന്നും അവരെല്ലാവരും ആ വചനത്തില്‍ മുപ്പതും അറുപതും നൂറും മേനി കൊയ്‌തെടുക്കുമെന്ന്. കോണ്‍ഫ്രന്‍സ് കഴിഞ്ഞിറങ്ങുന്ന അന്നു മുതല്‍ പാറ പ്പുറത്ത് വിതച്ച ആ വിത്തിനേക്കാള്‍ കഷ്ടമായിരിക്കും പിന്നീടുള്ളത്.

ഇതുപോലെയല്ലെങ്കിലും ഏറെക്കുറെ സമാനമാണ് സംഘടനകളുടെ കണ്‍വെന്‍ഷനുകളും. നാട്ടില്‍ നിന്നും ഒരു നേതാവില്ലാത്ത ജനപ്രതിനിധിയില്ലാത്ത സിനിമാതാരങ്ങളില്ലാത്ത ഒരു കണ്‍വെന്‍ഷനെക്കുറിച്ച് ചിന്തിക്കുകയെന്നത് ആലോചിക്കാന്‍ കൂടി കഴിയില്ല എന്ന് ഒരു സം ഘാടകന്‍ പറയുകയുണ്ടായി. പ ണ്ട് നസീര്‍ ഇല്ലാത്ത സിനിമയെ ന്നതുപോലെ ഇതിനെക്കുറിച്ച് പറയാം. നസീര്‍ ഇല്ലെങ്കില്‍ ആ സിനിമ ഒന്നുകില്‍ പൊട്ടും അല്ലെങ്കില്‍ പൊളിയും എന്നതായിരുന്നു അന്നുണ്ടായിരുന്ന സ്ഥി തി. അതുപോലെയാണ് ഈ ക ണ്‍വെന്‍ഷനുകളിലും സംഭവി ക്കുന്നതെന്നു സാരം. കേരളത്തി ല്‍ നിന്ന് ഒരു നേതാവില്ലെങ്കില്‍ ഇതൊരുമാതിരി ലോക്കലായി ജനം കാണും. മന്ത്രിയില്ലെങ്കിലോ കരിവീരനില്ലാത്ത എഴുന്ന ള്ളത്തുപോലെയായി ജനം വിധിയെഴുതും. സിനിമാതാരമില്ലെങ്കില്‍ ആലവട്ടവും വെഞ്ചാമരവുമില്ലാത്ത തൃശ്ശൂര്‍ പൂരം പോലെ യായികരുതും.

ഒരു ദേശീയ കണ്‍വെന്‍ഷന് നാട്ടില്‍ നിന്ന് നേതാക്കളെയോ സിനിമ താരങ്ങളെയോ കൊണ്ടുവരില്ലെന്നു പറഞ്ഞെങ്കിലും കണ്‍വെന്‍ഷന്‍ സമയത്ത് ഒരു ഡസന്‍ നേതാക്കന്മാരും അതിന്റെ പകുതി സിനിമ താരങ്ങളുമുണ്ടായി. ഇപ്പോള്‍ മേമ്പൊ ടിക്ക് കായമെന്ന പോലെ ചില മാധ്യമ പ്രവര്‍ത്തകരേയും ഉള്‍ പ്പെടുത്തുന്നുണ്ട്. വ്യത്യസ്തക ളുടെ കാലമായ ഈ കാലത്ത് എല്ലാത്തിനും ഒരു വ്യത്യസ്തത യുണ്ടാകണമല്ലോ. അതായിരിക്കാം മാധ്യമ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തുന്നത്. ആഴക്കടല്‍ നീന്തി കടക്കുന്നതിനേക്കാള്‍ ദുഷ്കരമായ അമേരിക്കന്‍ വിസ കടമ്പകടന്നെത്തുന്ന ഈ വിശിഷ്ട വ്യക്തികള്‍ക്ക് കണ്‍വെന്‍ഷനില്‍ വന്ന് നിലവിളക്ക് കൊളുത്തുന്നതോടൊപ്പം മറ്റ് ചില ഗുണങ്ങളും ഈ യാത്ര യില്‍ക്കൂടി കിട്ടുന്നുണ്ട്.

ഒന്നെടുത്താല്‍ രണ്ടാമത്തേത് ഫ്രീയെന്ന് പരസ്യത്തില്‍ പറയുന്നതുപോലെയാണ് ചില നേതാക്കളുടേയും സിനിമാ താരങ്ങളുടേയും കാര്യം. അതായത് ഒരു കണ്‍വെന്‍ഷന് പങ്കെടുക്കാന്‍ വന്നാല്‍ മറ്റേ കണ്‍വെന്‍ഷനില്‍ കൂടി നേതാവിനെ പങ്കെടുപ്പി ക്കും. അങ്ങനെ ചില നേതാക്ക ന്മാര്‍ക്ക് രണ്ടു കണ്‍വെന്‍ഷനു കളിലും പങ്കെടുക്കുവാനുള്ള നിയോഗമുണ്ടായിട്ടുണ്ട്. ഒരു കണ്‍ വെന്‍ഷനില്‍ വന്ന നേതാവിനെ മറ്റേ കണ്‍വെന്‍ഷനിലും പങ്കെടുപ്പിക്കുന്നതിന്റെ ആശയം ഇതു വരെയും പിടി കിട്ടുന്നില്ല. ആശ യപരമായ അകല്‍ച്ചകൊണ്ടും അടുക്കാന്‍ പറ്റാത്തത്ര അഭിപ്രാ യ വ്യത്യാസം കൊണ്ടുമാണ ല്ലോ ഈ സംഘടനകള്‍ അക ന്നതും അടുക്കാതിരിക്കുന്നതും. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ മാത്രം നിങ്ങള്‍ക്ക് ഒര ഭിപ്രായ വ്യത്യാസമില്ലാത്തതെന്ത്. അകന്നതും അടുക്കാതിരി ക്കുന്നതും ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതോ ആള്‍ക്കാരു ടെ ഇടയില്‍ ആളാകാനോ എന്തുമാകട്ടെ ഇതിന്റെ ആശയപരവും ആമാശയപരവുമായ കാര്യം എന്തെന്നത് എത്ര തലപുകച്ചി ട്ടും പിടികിട്ടുന്നില്ല. എന്തായാ ലും എന്റെ പണം കൊണ്ടല്ലല്ലോ എന്നൊരു ആശ്വാസം മാത്രമേ യുള്ളു എന്ന മറ്റൊരാശ്വാസമാ ണ്.

യൂറോപ്പ് ടൂറിന് പാക്കേജ് ടൂര്‍ എന്നതുപോലെയാണ് ഈ പരിപാടികളില്‍ പങ്കെടുക്കാ നെത്തുന്ന നേതാക്കള്‍ക്കുള്ള ഏറ്റവും വലിയ ഗുണം. ഒരു യാ ത്രയില്‍ പല യൂറോപ്യന്‍ രാജ്യ ങ്ങളും സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യവും സഹായവും യൂ റോപ്പ് ടൂര്‍ പാക്കേജ് എടുത്താല്‍ കിട്ടും. അതുകൂടാതെ അതില്‍ സാമ്പത്തികവും സമയവും ലാ ഭിക്കാമെന്നതുമുണ്ട്.

അതുപോലെയാണ് ഈ കോണ്‍ഫ്രന്‍സുകള്‍ക്ക് അമേരിക്കയിലെത്തുന്ന നേതാക്ക ള്‍ക്ക്. കോണ്‍ഫ്രന്‍സുകള്‍ക്കെ ത്തിയാല്‍ അമേരിക്കയിലെ മല യാളികളുള്ള വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനവും സ്വീകരണവും ലഭിക്കും. ഈ പാക്കേജില്‍ പ ണച്ചിലവ് അവര്‍ക്കില്ലായെന്നതാ ണ് ഏറെ പ്രത്യേകതയും ഗുണ പരമായ കാര്യവും. അവരൊന്ന് എത്തിയാല്‍ മതി അവരെ റാഞ്ചി ക്കൊണ്ട് പോകാന്‍ ഇവിടെ നേ താക്കന്മാരുടേയും സംഘടനകളുടേയും മത്സരമാണ്. അക്കാര്യ ത്തില്‍ നമ്മുടെ പരുന്തുപോലും വളരെ പിന്നിലാണെന്ന് തുറന്നു പറയട്ടെ. റാഞ്ചുന്ന കാര്യത്തില്‍ അവരാണല്ലോ ഉസ്താദുകള്‍. ഇക്കാര്യത്തില്‍ അവര്‍ അമേരി ക്കയിലെ മലയാളി സംഘടന നേതാക്കളോട് പരാജയപ്പെട്ടു. പരാജയപ്പെട്ട ചില പരുന്തുകള്‍ അപമാന ഭാരത്താല്‍ ആത്മഹ ത്യയ്ക്കുവരെ ശ്രമിച്ചിട്ടുണ്ടെന്നാ ണ് പറയപ്പെടുന്നത്. ചില യാഥാ ര്‍ത്ഥ്യങ്ങള്‍ ഇടയ്ക്ക് എഴുതി യെന്നേയുള്ളു.

നാട്ടില്‍ നിന്നെത്തുന്ന നേതാക്കള്‍ക്ക് ഈ സ്ഥലങ്ങളി ലെല്ലാം പോകുന്നതിന് യാതൊ രു പണച്ചിലവുമില്ല. പ്ലെയിന്‍ ടിക്കറ്റ്, താമസം, ആഹാരത്തിന്റെ കാര്യം പറയേണ്ടതില്ല. അങ്ങനെയെല്ലാം അമേരിക്കയിലെ ഈ ചോട്ടാ നേതാക്കള്‍ എടുത്തു കൊടുക്കും. നേതാവിനോ ടൊപ്പം ഒരു ഫോട്ടോ അതിനേ ക്കാള്‍ വലിയ വാര്‍ത്ത പത്ര ത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ തന്റെ സ്വന്തമാണിദ്ദേഹമെന്നും രക്തബന്ധത്തേക്കാള്‍ വലിയ ബന്ധമാണെ തനിക്ക് ഇദ്ദേഹവുമായിയെന്ന് ഒരു വിനീതമായ ഒരു വീമ്പു പറച്ചില്‍ അതാണ് ഇ തില്‍ ചോട്ടാ നേതാവിനു കിട്ടു ന്ന ലാഭം. നാട്ടില്‍ ആളായില്ലെ ങ്കിലും നാട്ടില്‍ നിന്ന് വന്നവരുടെ ഇടയില്‍ ആളാകാമല്ലോ. ഭാര്യ രണ്ടും മൂന്നും ജോലി ചെയ്യു ന്നതുകൊണ്ട് ഈ ആളുകളി വല്യ പരുക്കില്ലാതെയങ്ങ് പോകുന്നു.

ഇവിടെയുള്ളവരേക്കാള്‍ നാട്ടിലുള്ള നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും സിനിമാക്കാര്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കുമറിയാം ഇവിടെ യെത്ര മലയാളി സംഘടനകളു ണ്ടെന്നും പള്ളികളുണ്ടെന്നും. നാട്ടില്‍ സ്വന്തം ഭദ്രാസനത്തിലെ യും രൂപതയിലെയും പള്ളിക ളുടെ പേരറിയില്ലെങ്കിലും ഇവിടത്തെ കാര്യത്തില്‍ മന:പാഠമാണ് അച്ചന്‍മാര്‍ക്കും മെത്രാന്മാര്‍ക്കും. ചുരുക്കത്തില്‍ ഈ കോ ണ്‍ഫ്രന്‍സുകള്‍ക്ക് ഇവിടെയുള്ളവര്‍ക്ക് വലിയ നേട്ടമൊന്നുമില്ലെങ്കിലും മേല്‍പ്പറഞ്ഞവര്‍ക്ക് ഒരു വെടിക്ക് പല പക്ഷികളെ കി ട്ടും. ജനങ്ങളും വിശ്വാസികളും പ്രബുദ്ധരായില്ലെ. സംഘാടകര്‍ ക്ക് പത്രത്തില്‍ പടം വരാനും പത്തുപേരറിയാനും സാധിക്കും. അതുകൊണ്ടു തന്നെ ഈരണ്ടു വര്‍ഷവും വര്‍ഷം തോറും നട ത്തുന്ന കോണ്‍ഫ്രന്‍സുകള്‍, ക ണ്‍വെന്‍ഷനുകള്‍ കുറഞ്ഞത് വ ര്‍ഷത്തില്‍ രണ്ടാക്കണമെന്ന് ഉപ ദേശിക്കുന്നു. നാടിനുവേണ്ടി ഇ ത്രയൊക്കെ ചെയ്‌തെന്നും തങ്ങ ളൊരു കാലത്ത് ഒരു വലിയ സംഭവമായിരുന്നു എന്നും ചാരു കസേരയിലിരുന്ന് അയവിറക്കാം. കോണ്‍ഫ്രന്‍സ് എന്തിനെന്നും അതിന്റെ ആവശ്യമില്ലെ ന്നും പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇങ്ങനെയൊ ക്കെയല്ലേ നമ്മുടെ നാട് അതായത് ഈ അമേരിക്ക നാലാളറി യൂ. നമ്മുടെ നേതാക്കന്മാര്‍ ആരാണെന്നറിയു. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും അതുതന്നെ. അതില്‍ ആരും അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല.

(ബ്ലസന്‍ ഹ്യൂസ്റ്റണ്‍) blessonhouston@gmail.com
Join WhatsApp News
ട്രാക്കുള 2016-08-11 20:27:16
മെത്രാന്മാർക്ക് രക്തം കുടിക്കാനുള്ള അവസരമാണ് ഫാമിലി കോൺഫ്രൻസ്.  വർഷത്തിൽ ഒരിക്കൽ അവർക്ക് ബലിയാടായി ചെല്ലുന്ന മന്ദബുദ്ധികളുടെ   രക്‌തം കുടിച്ചില്ലെങ്കിൽ അവർ പിടഞ്ഞു മരിക്കാൻ സാധ്യതയുണ്ട്. ഇവരുടെ വേഷ വിധാനം എനിക്ക് ഇഷ്ടമല്ല . ചിലർ പറയുന്നത് മെത്രാന്മാർ എന്നെപ്പോലെയാണിരിക്കുന്നെതെന്ന്.  അതിനോട് ഞാൻ ഒട്ടും യോചിക്കില്ല. കാരണം ഞാൻ മന്ദബുദ്ധിയുടെ രക്തം കുടിക്കാറില്ല. എനിക്കിഷ്ടം കന്യകമാരുടെ രക്തമാണ്.  എന്റെ പേര് ചീത്തയാക്കുന്ന ഇവർ എന്റെ നോട്ടപുള്ളികളാണ് 
Independent Reader 2016-08-12 00:27:14
I enjoyed your humour mixed with reality, dear Blesson Houston. The convention organizers say one thing and another opposite thing. They have no principles at all. Blesson houston explained every thing very well. The poor public loose the money and time. The movie stars, visiting literary giants, bada bishops, swameys, politicians get or reap the benefits. Also all around usa, in New York , Houston, dallas and every where this undeserving celebrities get receptions, ponnadas etc..,etc. All foolishess, worth less and now a days myself the writer of this remark boycotted all this receptions. Most of them are very fake. No principles. They come here and give many useless advises also. When we go to India they kick us around. Also they try to milk us. Kudos to Houston Blesson. All the best for blesson and emalayalee.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക