Image

ഇന്ത്യാക്കാരനെന്നു പറഞ്ഞു ആക്രമിച്ചയാള്‍ക്കെതിരെ വംശീയ വിദ്വേഷത്തിനു കേസെടുക്കണം

Published on 11 August, 2016
ഇന്ത്യാക്കാരനെന്നു പറഞ്ഞു ആക്രമിച്ചയാള്‍ക്കെതിരെ വംശീയ വിദ്വേഷത്തിനു കേസെടുക്കണം
ന്യു യോര്‍ക്ക്: ഇന്ത്യാക്കാര്‍ ഏറെയുള്ള ക്വീന്‍സില്‍ വച്ച് 'ഫക്ക് ഇന്ത്യന്‍സ്' എന്ന് ആകോശിക്കുകയും അടിച്ച് പരുക്കേല്പിക്കുകയും ചെയ്ത അക്രമിക്കെതിരെ വംശീയ വിദ്വേഷ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് ബംഗ്ലാദേശി ഗസി റഹ്മാന്‍, 46 ആവശ്യപ്പെട്ടു.

കഴിഞ്ഞ മെയ് മാസത്തിലാണ് ഗസി റഹ്മാന്‍ വംശീയമായി ആക്രമിക്കപ്പെട്ടത്.

റഹ്മാന്റെ അറ്റോര്‍ണി ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് കഴിഞ്ഞവര്‍ഷം മല്‍സരിച്ച് പരാജയപ്പെട്ട അലി നജ്മി തന്റെ കക്ഷിക്ക് നീതി ലഭിക്കണമെന്ന്കോടതിക്ക് പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം വിദ്വേഷം നിറഞ്ഞ പ്രവര്‍ത്തിക്ക് അയാളെ ശിക്ഷിക്കണം.

'ഞാന്‍ കടന്നുപോയതായ അനുഭവങ്ങളിലൂടെ മറ്റൊരാളും കടന്നുപോയിട്ടുണ്ടാകില്ല.'' സൗത്ത് ഏഷ്യന്‍ പ്രതിനിധികളും അറ്റോര്‍ണി നജ്മിയും പങ്കെടുത്ത പത്രസമ്മേളനത്തില്‍ റഹ്മാന്‍ പറഞ്ഞു.

ക്രിസ്റ്റഫര്‍ പോര്‍ എന്നൊരു അപരിചിതനാണ് റഹ്മാനെ യാതൊരു കാരണവുമില്ലാതെ ആക്രമിച്ചത്.ആക്രമണത്തില്‍ മൂക്കിനും മുഖത്തും പരിക്കേറ്റു.രക്തത്തില്‍ കുളിച്ചുനിന്ന റഹ്മാനെ സഹായിക്കുന്നതിനു പകരം ക്രിസ്റ്റഫറിനെ ആക്രമിച്ചു എന്നു പറഞ്ഞു പൊലീസ് റഹ് മാനെതിരെ കേസെടുക്കുകയായിരുന്നു.

ക്രിസ്റ്റഫര്‍ കാരണമില്ലാതെ പ്രകോപിതനായി റഹ്മാനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് നജ്മിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തെളിഞ്ഞു.

വഴിയിലൂടെ നടന്നുവരുമ്പോള്‍ തന്നെ തടഞ്ഞുനിര്‍ത്തി പണം ചോദിച്ചുവെന്നും കൊടുക്കാതിരുന്നതോടെ ഈ മുടിഞ്ഞ ഇന്ത്യന്‍' എന്നാക്ഷേപിച്ച് ഇടിച്ചിടുകയായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു.

ഈ നശിച്ച ഇന്ത്യന്‍' എന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും ദൃശ്യങ്ങളിലുള്ളതായി നജ്മി പറഞ്ഞു.

റഹ്മാനെതിരായ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലന്ന് തനിക്കുറപ്പുണ്ടെന്ന് പറഞ്ഞ നജ്മി പക്ഷേ നമ്മുടെ സമൂഹത്തിലെ ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നുചൂണ്ടിക്കാട്ടി

ഇതിനെ വംശീയ കുറ്റമായി കണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കണം.നടപടികളെടുക്കാന്‍ അമാന്തിക്കരുതെന്നും ഓര്‍മിപ്പിച്ചു.

'വളരെ വേദനിപ്പിക്കുന്നതും ഭയാനകവുമായൊരു അനുഭവമായിരുന്നു താന്‍ നേരിട്ടത്. താന്‍ ഇരയായിരുന്നിട്ടും തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്''. റഹ്മാന്‍ പറഞ്ഞു.


പതിനെട്ടാണ്ട് മുമ്പ് ബംഗ്ലാദേശ് വിട്ട് അമേരിക്കന്‍ മണ്ണിലെത്തിയ താനും കുടുംബവും മുമ്പൊരിക്കലും ഈ വിധം അപമാനിതനായിട്ടില്ലന്നും സുരക്ഷാപരമായ കാരണങ്ങളാല്‍ ഇത്തരത്തില്‍ വേദനിക്കേണ്ടി വന്നിട്ടില്ലന്നും റഹ്മാന്‍ പറഞ്ഞു.

റഹ്മാന് ഭാര്യയും എട്ടും മൂന്നും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ മെയ് ഏഴിനായിരുന്നു വംശീയമായി റഹ്മാന്‍ ആക്രമിക്കപ്പെട്ടതും അപമാനിതനായതും. 
see also
ഇന്ത്യാക്കാരനെന്നു പറഞ്ഞു ആക്രമിച്ചയാള്‍ക്കെതിരെ വംശീയ വിദ്വേഷത്തിനു കേസെടുക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക