Image

ഹൂസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേതൃത്വം.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 February, 2012
ഹൂസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേതൃത്വം.
ഹൂസ്റ്റന്‍ : ഹൂസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേതൃത്വം. 2012 ലേക്കുള്ള പുതിയ ട്രസ്റ്റിമാരെയും മറ്റുകമ്മിറ്റി അംഗങ്ങളെയുമാണ് തിരെഞ്ഞെടുത്തത്. രൂപതാ ചാന്‍സലര്‍ റവ. വിനോദ് മഠത്തിപറമ്പില്‍. ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 29ന് ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിലാണ് പുതിയ പാരീഷ് കൗണ്‍സില്‍ സ്ഥാനമേറ്റത്. ഇടവക വികാരി പുതിയ നേതൃത്വത്തെ ആശീര്‍വദിച്ചു.

ബാബു ചാക്കോ, ജോണ്‍ ബാബു, ബോസ് കുര്യന്‍ , ജേക്കബ് ജോസഫ് എന്നിവരാണ് പുതിയ ട്രസ്റ്റിമാര്‍. ബോസ് കുര്യനും ബാബു ചാക്കോയും എസ്എംസിസിയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ്. പുതിയ നേതൃത്വത്തിന് ഇടവകസമൂഹം ആശംസകള്‍ ചൊരിഞ്ഞു.
ഹൂസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേതൃത്വം.
ഹൂസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേതൃത്വം.
ഹൂസ്റ്റന്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേതൃത്വം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക