Image

എസ്രയുടെ സെറ്റില്‍ വീണ്ടും പ്രേതബാധ

Published on 11 August, 2016
 എസ്രയുടെ സെറ്റില്‍ വീണ്ടും പ്രേതബാധ

പൃഥ്വിരാജിനെ നായകനാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.


 മലയാളത്തിന്റെ കോണ്‍ജറിങ് ആണ് എസ്ര എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. എസ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ പ്രേത ബാധയുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നതാണ്. 


വിലപിടിപ്പുള്ള ഷൂട്ടിങ് ഉപകരണങ്ങളെല്ലാം തകരാറിലാകാന്‍ തുടങ്ങിയതോടെ ച്ചനെ വിളിച്ച് വ്യഞ്ചരിപ്പിച്ചു. എന്നിട്ടും രക്ഷയില്ല . 

 എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ ഇപ്പോഴും പ്രേതബാധയുണ്ട് എന്നാണ് കേള്‍ക്കുന്നത്. പ്രേതത്തെ പേടിയില്ല എന്ന് പറഞ്ഞ സുദേവ് നായരും  പറയുന്നു.. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല. ചെറിയ പരിക്കുകളും തനിക്കുണ്ടായി എന്ന്.


എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ എത്തുന്നതിന് മുമ്പ്, തനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന് പറഞ്ഞ ആളാണ് സുദേവ്. അധവാ പ്രേതബാധയുണ്ടെങ്കില്‍ അതെനിക്കും അനുഭവിച്ചറിയണം എന്ന് പറഞ്ഞാണ് സുദേവ് സെറ്റിലെത്തിയത്.

തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളത്തില്‍ പ്രിയ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ്. സെറ്റില്‍ ഓരോ ദിവസവും സംഭവിയ്ക്കുന്ന വിചിത്രമായ കാര്യങ്ങള്‍ കണ്ട് താന്‍ പേടിച്ചു എന്ന് പ്രിയ ആനന്ദും പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക