Image

പേരറിയാത്തവര്‍ ' നാളെ തിയേറ്ററിലേക്ക്

Published on 11 August, 2016
പേരറിയാത്തവര്‍ ' നാളെ തിയേറ്ററിലേക്ക്
ഒട്ടേറെ അന്തര്‍ദേശീയ- ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഡോ. ബിജുവിന്റെ 'പേരറിയാത്തവര്‍' വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. ഡോ.ബിജുവിനെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രം. ''പേരറിയാത്ത ഒത്തിരി ആളുകള്‍..ആദിവാസികള്‍, കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകള്‍, മാലിന്യത്തിനെതിരേ സമരം ചെയ്യുന്ന ആളുകള്‍, മാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍...അവരുടെയൊക്കെ ജീവിതവും മുഖ്യധാര കാണാതെ പോകുന്ന അവരുടെ രാഷ്്ട്രീയവുമാണ് 'പേരറിയാത്തവര്‍'.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക