Image

സാംസങ് ഗ്യാലക്‌സി നോട്ട് 7 - ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ സ്മാര്‍ട്ട് ഫോണ്‍

ജോര്‍ജ് ജോണ്‍ Published on 10 August, 2016
സാംസങ് ഗ്യാലക്‌സി നോട്ട് 7 - ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ സ്മാര്‍ട്ട് ഫോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ സ്മാര്‍ട്ട് ഫോണ്‍ എന്ന് വിശേഷിക്കപ്പെടുന്ന സാംസങ് ഗ്യാലക്‌സി നോട്ട് 7 പുറത്തിറക്കി. ഓഗസ്റ്റ് 19 മുതല്‍
സ്‌റ്റോറുകളില്‍ ലഭ്യമാകുന്ന ഗ്യാലക്‌സി നോട്ട് 7, ബ്ലൂ കോറല്‍, ഗോള്‍ഡ് പ്ലാറ്റിനം, സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക് ഒനിക്‌സ് തുടങ്ങിയ കളര്‍ വേരിയന്റുകളിലാണ് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ 53000 രൂപയാണ് പ്രതീക്ഷിത വില.

ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്‌മെലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സാംസങ് ഗ്യാലക്‌സി നോട്ടിന്റെ പ്രവര്‍ത്തനം. 1440ഃ 2560 പിക്‌സല്‍ റസല്യൂഷനിലുള്ള 5.7 ഇഞ്ച് ക്വാഡ് എച്ച് ഡി ഡുവല്‍ എഡ്ജ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് കോമിങ് ഗോറില്ല ഗ്ലാസ് 5 ന്റെ അധികസംരക്ഷണവുമുണ്ട്. ക്യാമറയുടെ കാര്യമെടുത്താല്‍ ഒപ്ടിക്കല്‍ ഇമേജ് റെസെലൂഷനോടുകൂടിയ 12 മെഗാ പിക്‌സല്‍ പ്രധാന ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

വ്യത്യസ്ത വിപണികള്‍ക്കനുസരിച്ച് 2.3 ജിഗാഹെട്‌സ് ഒക്ടോകോര്‍ എക്‌സിനോസ് 8890 പ്രോസസര്‍ അല്ലെങ്കില്‍ ക്വാഡ് കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറില്‍ എത്തുന്ന ഫോണിന് 4 ജിബി റാം ആണ് നല്‍കിയിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍മാരായ സാംസങ് തങ്ങളുടെ ഫഌഗ്ഷിപ്പ് ഫാബ് ലെറ്റായ ഗാലക്‌സി നോട്ട് 7 നു ഒട്ടേറെ പ്രതീക്ഷയാണ് ലോകമെങ്ങും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

സാംസങ് ഗ്യാലക്‌സി നോട്ട് 7 - ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ സ്മാര്‍ട്ട് ഫോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക