Image

കോപ്പയിലെ കൊടുങ്കാറ്റ്‌: ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 09 August, 2016
കോപ്പയിലെ കൊടുങ്കാറ്റ്‌: ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു
സിദ്ധാര്‍ത്ഥ്‌ ഭരതനും ഷൈന്‍ ടോം ചാക്കോയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന കോപ്പയിലെ കൊടുങ്കാറ്റിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. 

മലയാള സിനിമയിലെ പ്രമുഖ മ്യൂസിക്‌ ലേബര്‍ ആയ മ്യൂസിക്‌ 247 ആണ്‌ ഇതിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌.

ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും വരികള്‍ രചിച്ചത്‌്‌ റോയ്‌ പുറമഠം ആണ്‌. വരികള്‍ക്ക്‌ ഈണം നല്‍കിയിരിക്കുന്നത്‌ മിഥുന്‍ ഈശ്വരാണ്‌.

 ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ആണ്‌ ആദ്യഗാനം `പറയുവാനറിയാതെ' പാടിയിരിക്കുന്നത്‌. സംഗീത സംവിധായകന്‍ മിഥന്‍ തന്നെയാണ്‌ രണ്ടാമത്തെ ഗാനം `തിര തിര' എന്ന ഗാനം ആലപിച്ചിട്ടുള്ളത്‌.

ബൈജു എഴുപുന്നയുടെ കഥയില്‍ സൗജന്‍ ജോസഫാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. രാജേഷ്‌ കെ.നാരായണനാണ്‌ ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. നിഷാന്ത്‌ സാഗര്‍, നൈറ ബാനര്‍ജി, പാര്‍വതി നായര്‍, ശാലിനി, സോയ, തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

 വീരേന്‍ കെ.തിവാരി, ബിജു സുവര്‍ണ എന്നിവര്‍ ചേര്‍ന്നാണ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുളളത്‌. റുഡോള്‍ഫ്‌ ജിയാണ്‌ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌.

 രാജേഷ്‌ ടച്ച്‌റിവറിന്റേതാണ്‌ ചിത്രസംയോജനം. കമ്മുവടക്കന്‍ ഫിലിംസിന്റെ ബാനറില്‍ നൗഷാദ്‌ കമ്മുവടക്കനാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്ത്‌.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മലയാള സിനിമയിലെ പ്രമുഖ മ്യൂസിക്‌ ലേബറാണ്‌ മ്യൂസിക്‌ 247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെയും സൗണ്ട്‌ ട്രാക്കിന്റെ ഉടമസ്ഥാവകാശം മ്യൂസിക്‌ 247നാണ്‌. 

 ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം, പ്രേമം, ബാംഗ്‌ളൂര്‍ ഡേയ്‌സ്‌, കമ്മട്ടിപ്പാടം, ചാര്‍ലി, ഹൗ ഓള്‍ഡ്‌ ആര്‍ യു, ഇയ്യോബിന്റെ പുസ്‌തകം, വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നീവയാണ്‌ ഇവയില്‍ പ്രമുഖം. 
കോപ്പയിലെ കൊടുങ്കാറ്റ്‌: ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു
കോപ്പയിലെ കൊടുങ്കാറ്റ്‌: ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക