Image

കീര്‍ത്തി ഇനി സൂര്യയ്ക്ക് ഒപ്പം

Published on 08 August, 2016
കീര്‍ത്തി ഇനി സൂര്യയ്ക്ക് ഒപ്പം
ശിവ കാര്‍ത്തികേയനൊപ്പം കോളിവുഡില്‍ എത്തിയതിന് ശേഷം കൈനിറയെ അവസരങ്ങളാണ് കീര്‍ത്തി സുരേഷിന്. വിജയുടെ അറുപതാമത്തെ ചിത്രത്തില്‍ നായികയാണ് കീര്‍ത്തി. ധനുഷിനൊപ്പം തൊഡാരിയിലും കീര്‍ത്തി തന്നെ. ഇപ്പോള്‍ വരുന്ന പുതിയ കോളിവുഡ് വാര്‍ത്ത കീര്‍ത്തി തമിഴകത്തിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറായ സൂര്യയുടെ നായികയാവുന്നു എന്നതാണ്.

ഇതുവരെ പേരിടാത്ത ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് മുത്തയ്യയാണെന്നും അറിയുന്നു. മരുതു പോലുള്ള ഗ്രാമീണ എന്റര്‍ടെയ്ന്റമെന്റുകള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം. ചിത്രം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അതേസമയം സംവിധായകന്‍ ഹരിയുടെ എസ് 3യില്‍ അഭിനയിച്ചു വരികയാണ് സൂര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക