Image

ശങ്കറും അജിത്തും ഒന്നിക്കുന്നു

Published on 08 August, 2016
ശങ്കറും അജിത്തും ഒന്നിക്കുന്നു

സംവിധായകന്‍ ശങ്കറും തല അജിത്തും ഒന്നിക്കുന്നതായി വാര്‍ത്തകള്‍. പുതിയതായി ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തില്‍ അജിത്തിനെ നായകനാക്കാനാണ് ശങ്കര്‍ ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ അമ്പത്തേഴാമത്തെ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് തല. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, യന്തിരന്റെ രണ്ടാംഭാഗമായ 2.0യുടെ ചിത്രീകരണ തിരക്കിലാണ് ശങ്കര്‍. എന്നാല്‍ ഇതുവരെ അജിത്ത് ചിത്രത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക