Image

നയന്‍സാണൊ എങ്കില്‍ മുറിയില്ലെന്ന് ഹോട്ടല്‍ ഉടമകള്‍

Published on 08 August, 2016
നയന്‍സാണൊ എങ്കില്‍ മുറിയില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
തെന്നിന്ത്യന്‍ നടി നയന്‍ താരയ്ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍ മുറി നല്‍കുന്നില്ല. നയന്‍താരയുടെ ദേഷ്യമാണ് ഹോട്ടലുകാര്‍ മുറി നിരസിക്കാന്‍ കാരണം. ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളൊന്നും ഇപ്പോള്‍ നയന്‍താരയ്ക്ക് മുറി നല്‍കില്ല. ഹൈദരാബാദിലെ ഹോട്ടലുകളില്‍ താമസിച്ചപ്പോഴെല്ലാം എന്തെങ്കിലും നശിപ്പിക്കാതെ നയന്‍താര തിരിച്ചു പോയിട്ടില്ല. ഇതാണ് ഹോട്ടലുകാരുടെ ഭയത്തിന്റെ അടിസ്ഥാനം. ചില തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ദേഷ്യം കയറിയാല്‍ കന്മുന്നില്‍ കാണുന്നതെല്ലാം അടിച്ചു തകര്‍ക്കും. ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യും. നടിയുടെ കോപത്തിന് ഇരയാകുന്നത് പലപ്പോഴും പാവപ്പെട്ട ഹോട്ടല്‍ ജീവനക്കാരാണ്. ഇതില്‍ മനംമടുത്താണ് ഇനി നയന്‍താരയ്ക്ക് മുറി നല്‍കേണ്ടന്ന് ഹോട്ടലുകള്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക