Image

ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ സഭ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25ന്

Published on 08 August, 2016
ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ സഭ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25ന്

ബര്‍മിംഗ്ഹാം: സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയുടെ ഏഴാമത് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25നു (ഞായര്‍) ബര്‍മിംഗ്ഹാമിലെ സെന്റ് തോമസ് നഗറില്‍ നടക്കും. 

ഓക്‌സ്‌ഫോര്‍ഡ് മുതല്‍ സ്റ്റോക് ഓണ്‍ ട്രന്‍ഡ് വരെയുള്ള 14 മാസ് സെന്ററുകളില്‍നിന്നുള്ള വിശ്വാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. കണ്‍വന്‍ഷന്‍ നിയുക്ത ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്റെ വിജയത്തിനും പിതാവിന്റെ സ്വീകരണത്തിനുമായി ബെന്നി പരിമണം ജറല്‍ കണ്‍വീനറായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 

മറ്റു ഭാരവാഹികളായി ഷാജുമോന്‍ ജോസഫ് (മെരിറ്റ് മോര്‍ണിംഗ്), ജിമ്മി മൂലംകുന്നം (രജിസ്‌ട്രേഷന്‍), തോമസുകുട്ടി, ജോണ്‍സണ്‍ (ലിറ്റര്‍ജി), സുധീഷ് സ്റ്റോക് ഓണ്‍ട്രന്റ് (പ്രോഗ്രാം), ബിജു കൊച്ചുതെള്ളിയില്‍ (മ്യൂസിക്) എന്നിവരെ തെരഞ്ഞെടുത്തു. 

യോഗം സീറോ മലബാര്‍ സഭ ചാപ്ലെയിന്‍ ഫാ. ജയ്‌സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ചാപ്ലെയിന്‍ ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക