Image

എല്ലാ സുഹൃത്തുക്കളെയും സദയം ക്ഷണിച്ച് കൊണ്ട് ശാലു മേനോന്റെ വിവാഹ ക്ഷണക്കത്ത് ഫേസ്ബുക്കില്‍

Published on 07 August, 2016
എല്ലാ സുഹൃത്തുക്കളെയും സദയം ക്ഷണിച്ച് കൊണ്ട് ശാലു മേനോന്റെ വിവാഹ ക്ഷണക്കത്ത് ഫേസ്ബുക്കില്‍


നടിയും നര്‍ത്തകിയുമായി ശാലു മേനോന്‍ തന്റെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ക്ഷണക്കത്ത് പോസ്റ്റ് ചെയ്ത് എല്ലാ സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിച്ചു കൊണ്ടായിരുന്നു വിവരം അറിയിച്ചത്.വിവാഹത്തിന്റെ വാര്‍ത്തകള്‍ വന്നത് മുതല്‍ ശാലുവിന് നേരെ മോശമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കിയിരുന്നു.

കൊല്ലം, വാക്കനാട് ഗോകുലത്തില്‍ഗോപാല കൃഷ്ണന്‍ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകന്‍ സജി.ജി നായരാണ് ശാലുവിന്റെ വരന്‍.സെപ്റ്റംബര്‍ 8ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് 11ന് ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ പാര്‍ട്ടി.എല്ലാ സുഹൃത്തുക്കളെയും വിവാഹത്തിന് ശാലു ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കാന്‍ വിട്ടു പോയവര്‍ ഇതൊരു അറിയിപ്പായി കണക്കാക്കണം എന്നും ശാലു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക