Image

സിനിമകളൊന്നുമില്ലാതെ ഞാന്‍ വെറുതേയിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ

Published on 07 August, 2016
സിനിമകളൊന്നുമില്ലാതെ ഞാന്‍ വെറുതേയിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ

രാഷ്ട്രീയത്തിലും സിനിമാ രംഗത്തും കോളിളകങ്ങള്‍ സൃഷ്ടിച്ച നടന്‍ സലീം കുമാറിന്റെ പ്രതികരണമാണിത്. ' സിനിമകളൊന്നുമില്ലാതെ ഞാന്‍ വെറുതെ ഇരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ, അതവരുടെ മോഹം മാത്രമാണ്' എന്ന് സലീം പറയുന്നു.

രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ അമ്മയില്‍ നിന്നും വിരമിച്ചതിന്റെ പ്രതികരണമാണിത്. പ്രമുഖ മാധ്യമത്തിന് സലീം കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നും.

അമ്മയില്‍ നിന്നും റിയലായിട്ട് രാജിവെച്ചതല്ല, പകരം പ്രതിഷേധം സൂചിപ്പിക്കാന്‍ വേണ്ടിയാണ്. എന്തെങ്കിലും കണ്ടാല്‍ പ്രതികരിക്കുന്ന ശീലം അച്ഛനില്‍ നിന്നും കിട്ടിയതാണ്. അത് കൊണ്ട് മിണ്ടാതെ ഇരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. മുന്‍പ് തിലകന്‍ ചേട്ടന്റെ(തിലകന്‍) പ്രശ്‌നം വന്നപ്പോള്‍ ആരും ചെവികൊണ്ടില്ല, അന്ന് താന്‍ പ്രതികരിക്കുന്നത് കേള്‍ക്കാന്‍ ആരും ഇല്ലായിരുന്നു.
പ്രതികരിക്കേണ്ട സാഹചര്യത്തില്‍ വേണം പ്രതികരിക്കാന്‍, നമ്മുടെ പ്രതികരങ്ങള്‍ക്ക് ആരെങ്കിലും വില നല്‍കുന്ന സാഹചര്യത്തില്‍ വേണമല്ലോ പ്രതികരിക്കാന്‍ എന്നാണ് നടന്‍ പറയുന്നത്. അമ്മ സംഘടനയില്‍ പ്രതികരിച്ചതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളില്‍ ഒട്ടും ഭയക്കുന്നില്ലെന്നും സലീം കുമാര്‍.

സ്വന്തമായി സംവിധാനം ചെയ്യാന്‍ പോകുന്ന കറുത്ത ജൂതന്‍ എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന തിരക്കിലാണ് സലീം, നാദില്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ആണ് അടുത്ത ചിത്രമെന്നും നടന്‍ പറയുന്നുരാഷ്ട്രീയത്തിലെ സൗന്ദര്യമാണ് വിഎസും ട്രാക്കിലെ സൗന്ദര്യം പിടി ഉഷയും എഴുത്തിലെ സൗന്ദര്യം എംടിയുമാണ്.

അച്ഛന്‍ കോണ്‍ഗ്രസുകാരനായത് കൊണ്ട് ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനും സൗഹൃദം കൂടുതല്‍ എല്‍ഡിഎഫിനോടുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക