Image

ആന്‍ മരിയ കലിപ്പിലാണ്; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Published on 06 August, 2016
ആന്‍ മരിയ കലിപ്പിലാണ്; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലെത്തി. അണുകുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന സമ്മദ്ദങ്ങളെ ആസ്പദമാക്കി ഒരുക്കിയ കൊച്ചു ചിത്രം തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
ബേബി സാറ, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിനെ മറ്റൊരു വഴി തിരിവിലേക്ക് എത്തിക്കുന്നത് ഗസ്റ്റ് അപ്പിയറന്‍സിലൂടെ എത്തുന്ന യുവതാരമാണ്. അതാരാണ്?
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായതും അത് തന്നെയായിരുന്നു. പിന്നില്‍ നിന്ന് ദുല്‍ഖറിനെ പോലെ തോന്നുന്നുണ്ട്. പക്ഷേ ദുല്‍ഖറാണെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ സസ്‌പെന്‍സ് പൊളിക്കുന്നു.ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക